ജീവിത പ്രതിസന്ധികളോടു പടപൊരുതി വിജയം വരിച്ച ആനേകം സ്ത്രീകള്‍ മനുഷ്യ ചരിത്രത്തിലുണ്ട്. ധീരയായ ഈ വനിതകള്‍ക്കൊപ്പം ഏഴുതിച്ചേര്ക്കപ്പെടുകയാണ് ഇപ്പോള്‍ സാകെ ഭാരതി എന്ന സ്ത്രീയുടെ ജീവിതവും നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡി എടുത്ത സാകെ ഭാരതി ഇന്ന് യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ്. ദാരിദ്ര്യവും സ്വന്തമായ ഒരു വീടില്ലാത്തതുമായ നിരവധി ബുദ്ധിമുട്ടിലൂടെ അവള് കടന്ന് പോയി. അതിനിടെ വിവാഹിതയായി അമ്മയായി. പക്ഷേ, തന്റെ സ്വപ്നത്തെ ഉപേക്ഷിക്കാന്‍ അവള് തയ്യാറായില്ല. എല്ലാ പ്രതിബന്ധങ്ങള്‍ക്ക് മുന്നിലും അവള് പേരാടി. ഒടുവില്‍ വിജയം അവളെ തേടിയെത്തുകയായിരുന്നു. മൂന്ന് സഹോദരിമാരില്‍ മൂത്തവളാണ് സാകെ ഭാരതി. ദാരിദ്രം കാരണം ആറുവര്‍ഷമായി, ഒരു കാര്‍ഷിക ഫാമിലെ ദിവസ വേതനക്കാരിയാണ് ഭാരതി. ഇതിനിടെയാണ് അവള് തന്റെ ബിരുദ പഠനം ആരംഭിക്കുന്നത്. അതിനും മുമ്പ് സ്കൂള്‍ പഠനകാലത്ത് സാമ്പത്തിക പ്രശ്നം രൂക്ഷമായപ്പോള്‍ അച്ഛന് മകളോട് പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍,…
Read More