രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ നിരവധി വനിതകള്‍ നമ്മുടെ ചരിത്രത്തിലുണ്ട്. ഡോ.സീമ റാവു അത്തരത്തിലൊരാളാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോംപാറ്റ് ട്രെയിനര്‍. രണ്ടു പതിറ്റാണ്ടുകൊണ്ട് സീമ സൈനിക പരിശീലനം നല്‍കിയത് 20,000 പേര്‍ക്ക്. അതില്‍ തന്നെ പൊലീസ്, സൈനികര്‍, പാരാ മിലിറ്ററി, കമാന്‍ഡോ എന്നിവരെല്ലാം പെടുന്നു. ബ്ലാക്ക് ബെല്‍റ്റ് ഹോള്‍ഡര്‍, ഷൂട്ടിങ്ങ് ഇന്‍സ്ട്രക്ടര്‍, ഫയര്‍ ഫൈറ്റര്‍, സകൂബാ ഡൈവര്‍, റോക്ക് ക്ലിംബിങ്ങില്‍ എച്ച് എം ഐ മെഡല്‍ ജേതാവ്.. ഇങ്ങനെ പോകുന്നു ഡോ. സീമയ്ക്കുള്ള വിശേഷണം. ആരാണ് സീമാ റാവു എന്ന ചോദ്യത്തിന് ”ഞാനൊരു ഇന്ത്യന്‍ പൗരന്‍.. എന്നെക്കൊണ്ട് കഴിയുന്നത് രാജ്യത്തിനായി ചെയ്യുന്നു”ഇങ്ങനെയാണ് ഡോ.സീമ റാവു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. നേട്ടങ്ങളുടെ നിരവധി തൂവലുകള്‍ സീമ റാവുവിന്റെ തൊപ്പിയില്‍ കാണാം. ബ്രൂസ് ലീയുടെ ‘ജീത് കുണ്‍ ഡോ’ (jeet kune do) പരിശീലിപ്പിക്കുന്ന ലോകത്തിലെ തന്നെ പത്ത് പരിശീലകരില്‍…
Read More