മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ആര്യന് ഖാനെ പിന്തുണച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്. ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരില്‍ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാല്‍ ആര്യന്ഖാന് ജാമ്യമില്ല, എന്നാല്‍ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിന്‍ കടത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ലെന്നാണ് ഷമ പറയുന്നത്. ഇത് മോദി സര്‍ക്കാരിന്റെ കീഴിലുള്ള ഇരട്ട നീതിയാണെന്നും ഷമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ ഷമയുടെ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. കാരണം മുന്ദ്ര മയക്കുമരുന്ന് കേസില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നാണ് ഷമ പറയുന്നതെങ്കിലും ഒരു അഫ്ഗാന്‍കാരനും മൂന്ന് ഇന്ത്യക്കാരുമടക്കം എട്ടുപേര്‍ തുടക്കത്തില്‍ത്തന്നെ അറസ്റ്റിലായെന്നതാണ് വാസ്തവം. എന്നാല്‍ ഇക്കാര്യം ഷമയ്ക്കറിയാത്തതാണോയെന്നാണ് പലരും പ്രകടിപ്പിക്കുന്ന സംശയം. അടുത്തിടെ ഇത്തരം ചില ചാനല്‍ ചര്‍ച്ചകളിലും ഷമ നടത്തിയ പ്രസ്താവനകള്‍ ഇത്തരത്തില്‍ വിവാദമായിരുന്നു. ഷമയുടെ ഫേസ്ബുക്ക്…
Read More