ബ്രിട്ടനില്‍ പുതുതായി കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിനെക്കുറിച്ചോര്‍ത്തുള്ള ആശങ്കയിലാണ് ലോകം. എന്നാല്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് മുമ്പുള്ളതിനേക്കാള്‍ അപകടകാരിയാണെന്നുള്ളതിന് തെളിവില്ലെന്ന് അമേരിക്കന്‍ ഇന്ത്യന്‍ വംശജനും ജോ ബൈഡന്‍ ടീമിലെ ജനറല്‍ സര്‍ജനുമായ ഡോക്ടര്‍ വിവേക് മൂര്‍ത്തി. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ വികസിപ്പിക്കുന്ന കോവിഡ് വാക്‌സീനാകുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ വേഗം പകരുന്ന വൈറസാണ് ബ്രിട്ടനില്‍ ഇപ്പോള്‍ കണ്ടെത്തിയത്. എന്നാല്‍ വൈറസ് കൂടുതല്‍ അപകടകാരിയൊണോയെന്നും രോഗത്തിന്റെ തീവ്രത കൂട്ടാനാകുമോയെന്നും ഇപ്പോള്‍ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാനും നിലവിലുള്ളതു പോലെ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയുമാണ് ശരിയായ മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസനെ തടയാന്‍ ഇന്ത്യ ബ്രിട്ടനില്‍ നിന്നും ബ്രിട്ടനിലേക്കുമുള്ള യാത്രകള്‍ തടഞ്ഞിട്ടുണ്ട്. വൈറസ് കൂടുതല്‍ അപകടകാരിയാണെന്നും പെട്ടെന്ന് പടരാന്‍ കെല്‍പ്പുള്ളതുമാണെന്നാണ് ലഭിക്കുന്ന…
Read MoreTag: dr.vivek moorthi
ശൈത്യകാലത്ത് വീടിനകത്ത് കഴിയുന്നത് അപകടകരം ! ആളുകള്‍ വീടിനകത്ത് കഴിയാന്‍ നിര്‍ബന്ധിതരാകുന്നത് വൈറസ് വ്യാപനം അതിരൂക്ഷമാക്കും; വിവേക് മൂര്‍ത്തി നല്‍കുന്ന മുന്നറിയിപ്പിങ്ങനെ…
ശൈത്യകാലത്ത് വീടിനകത്ത് കഴിയാന്‍ ആളുകള്‍ ശ്രമിക്കുന്നത് കോവിഡ് വ്യാപനത്തെ അതിരൂക്ഷമാക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേശകന്‍ ഡോ വിവേക് മൂര്‍ത്തി. മുന്‍ സര്‍ജന്‍ ജനറലായ ഈ 43കാരന്‍ ഇന്ത്യന്‍ വംശജനാണ്. കോവിഡ് ഉപദേശക സമിതി അധ്യക്ഷ പദവി പങ്കിടുന്ന വിവേക് മൂര്‍ത്തി ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു. ശൈത്യകാലം കോവിഡ് വ്യാപനത്തിന് ഏറെ സാധ്യതയുള്ള സമയമാണ്. തണുപ്പിനെ അകറ്റാന്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകും. ഇത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിവേക് മൂര്‍ത്തി മുന്നറിയിപ്പ് നല്‍കി. പുറത്തെ സാഹചര്യങ്ങളെ അപേക്ഷിച്ച് വീട്ടിനുള്ളില്‍ വൈറസ് വ്യാപനം അതിവേഗം നടക്കും. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം. നൈറ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍…
Read More