തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. ഫെബ്രുവരി അവസാനം ആയപ്പോഴേയ്ക്കും വളരെ കൂടിയ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് നാല് വരെ പുറത്തിറങ്ങരുതെന്ന് കാലാവ്സ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യയിലെ ഏറ്റവും കൂടിയ മൂന്നാമത്തെ താപനില രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ഇന്നലെ 38.2 ഡിഗ്രിയും കടന്ന് മുന്നേറിയിക്കുകയാണ് ചൂട്. ഇതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. കര്‍ണാടക റെയ്ചൂര്‍ മേഖലയിലെ 2 മാപിനികള്‍ മാത്രമാണ് ഇന്നലെ തിരുവനന്തപുരത്തെ കടത്തിവെട്ടിയത്. 2017 ഫെബ്രുവരി 17 നു രേഖപ്പെടുത്തിയ 37.2 ഡിഗ്രിയാണ് ഇതിനു മുമ്പ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെട്ടു. മഴ അകന്ന ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിന്റെ പല ജില്ലകളും ഈ വര്‍ഷം ചൂടിന്റെ കാര്യത്തില്‍ റെക്കോഡ്…
Read MoreTag: draught
വീണ്ടും എല്‍നിനോ ഭീതി ! അടുത്ത വര്‍ഷം കാലാവസ്ഥയിലുണ്ടാവുന്നത് വലിയ മാറ്റങ്ങള്‍; പ്രളയവും വരള്‍ച്ചയും ഉണ്ടാവുമെന്ന് പുതിയ റിപ്പോര്‍ട്ട്…
സൂറിച്ച്: അടുത്തവര്‍ഷം ലോകത്തെ കാലാവസ്ഥയില്‍ കാതലയായ മാറ്റം ഉണ്ടാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍നിനോ പ്രതിഭാസം വീണ്ടും എത്തുമെന്നാണ് വിവരം. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 2019 ഫെബ്രുവരി മാസം മുതല്‍ ഈ പ്രതിഭാസം ആരംഭിക്കുമെന്നും. ഇത് ലോകത്തിന്റെ ചിലഭാഗങ്ങളില്‍ പേമാരിക്കും പ്രളയത്തിനും കാരണമാകുമെന്നും, ചില സ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. പസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എല്‍നിനോ എന്ന് പറയാറ് വര്‍ഷങ്ങള്‍ക്കിടയിലാണ് ഈ കാലാവസ്ഥ പ്രതിഭാസം സംഭവിക്കാറ്. ഇതിന് മുന്‍പ് 2015-2016 കാലത്ത് എല്‍നിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്. അതേ സമയം ഗള്‍ഫ് മേഖല പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയും ഈ പ്രതിഭാസം സൃഷ്ടിച്ചിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ ബഹിര്‍ഗമനം മൂലം ഭൂമിയുടെ ശരാശരി താപനില സ്വഭാവികമായി തന്നെ വര്‍ധിക്കുകയാണ്.ഈ സാഹചര്യത്തില്‍ എല്‍നിനോ…
Read Moreരാജ്യത്തെ കാത്തിരിക്കുന്നത് കനത്ത വരള്‍ച്ചയോ ! ഏറ്റവുമധികം ദുരന്തമുണ്ടാവുക കൊല്‍ക്കത്തയില്‍ ; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അതീവ ഗുരുതരം…
നാഗ്പുര്‍: രാജ്യത്ത് കൊടും വരള്‍ച്ച വരാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. 2015ലെ കൊടുംചൂടില്‍ ഇന്ത്യയില്‍ ജീവന് നഷ്ടമായത് 2500 പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ വരാന്‍ പോകുന്നത് അതിലും ഭീഷണിയുയര്‍ത്തുന്ന ഉഷ്ണകാലമാണെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്ഗവണ്മെന്റല് പാനലാണ് (ഐപിസിസി) ഇന്ത്യയെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടത്. വ്യവസായവല്‍ക്കരണത്തിനു മുന്പുണ്ടായിരുന്നതിനേക്കാള് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപം കൂടിയാല്‍ ഇന്ത്യ വീണ്ടും അതികഠിനമായ ഉഷ്ണത്തിലേക്കു പോകും. ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകും. ആഗോള താപനം 2030നും 2052നും ഇടയ്ക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തിച്ചേരുമെന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപദ്വീപില്‍ താപവാദത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുക കൊല്‍ക്കത്തയും പാക്കിസ്ഥാനിലെ കറാച്ചിയുമായിരിക്കും. 2015ലേതിനു സമാനമായി രണ്ടു നഗരങ്ങളിലും…
Read Moreമണ്ണിരകള്‍ ചത്തുപൊങ്ങുന്നത് കണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല ! ഈ പ്രതിഭാസത്തിനു പിന്നിലെ കാരണം വരള്‍ച്ചയല്ല; കൃഷി ഓഫീസര്‍ രമ കെ നായര്‍ പറയുന്നതിങ്ങനെ…
കൊച്ചി: വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് പ്രളയാനന്തര ദുരിതത്തില്‍ പെട്ടിരിക്കുന്ന ജനങ്ങളില്‍ കനത്ത ഭീതി സൃഷ്ടിച്ചിരുന്നു. പ്രളയത്തിന് ശേഷം കൊടും വരള്‍ച്ചയിലേക്ക് പോകുന്നതിന്റെ അടയാളമാണിതെന്നും. മഹാ പ്രളയത്തിന് ശേഷം കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആശങ്ക വേണ്ടെന്നും മണ്ണിര കൂട്ടത്തോടെ ചത്തുപോങ്ങുന്നതിന് യഥാര്‍ത്ഥ കാരണം വേറെയാണെന്നും പറഞ്ഞ് കൃഷി ഓഫീസറായ രമ കെ നായര്‍ രംഗത്തെത്തിയത് മലയാളികള്‍ക്ക് ആശ്വാസം പകരുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രമ കെ നായര്‍ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് മണ്ണ് അമര്‍ന്നു പോയതോടെ മണ്ണിരയ്ക്ക് ആവശ്യമായ ശ്വാസവായു ലഭിക്കാതായതാണ് കൂട്ടമരണത്തിന് കാരണമെന്ന് രമ വ്യക്തമാക്കുന്നു. മണ്ണിനടിയില്‍ ശ്വാസം ലഭിക്കാതെ വരുമ്പോള്‍ അവ പുറത്തെത്തുന്നു. എന്നാല്‍ പുറത്തെ ചൂടില്‍ അവയുടെ തൊലി ഉണങ്ങുകയും തീരെ ശ്വസിക്കാന്‍ പറ്റാതാകുകയും ചത്ത് പോവുകയും ചെയ്യും. ഈ അവസ്ഥയെയാണ് ആളുകള്‍…
Read More