അന്ന് അനാഥ ബാലനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ! ഇന്ന് അവന്‍ വച്ചു നല്‍കിയ കൊട്ടാരത്തില്‍ സസുഖം വാഴുന്നു; സ്‌നേഹത്തിന്റെ സന്ദേശം പകരുന്ന കഥയിങ്ങനെ…

ഒരു കുന്നിക്കുരുവോളം സ്‌നേഹം ഒരാള്‍ക്ക് നല്‍കിയാല്‍ ഒരു കുന്നോളം തിരിച്ചു കിട്ടുമെന്നാണ് ചൊല്ല്. ഫിലീപ്പീന്‍സിലെ ഒരു ദമ്പതികളുടെ കാര്യത്തില്‍ ഒരു കുന്നോളം സ്‌നേഹം കൊടുത്ത് ഒരു മഹാപര്‍വതത്തോളം സ്‌നേഹമാണ് അവര്‍ തിരിച്ചു വാങ്ങിയത്. അനാഥനായ ബാദയിലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് എല്ലാ സ്‌നേഹവും നല്‍കി വളര്‍ത്തുമ്പോള്‍ ഈ ദമ്പതികള്‍ അറിഞ്ഞിരുന്നില്ല തങ്ങളുടെ വളര്‍ത്തുമകന്‍ ഫിലിപ്പീന്‍സിനെ അറിയപ്പെടുന്ന ഒരു വ്യക്തിയായിത്തീരുമെന്ന്. ഇന്ന് ഫിലിപ്പീന്‍സിലെ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജറാണ് അവന്‍. കൈവിട്ടു പോകുമായിരുന്ന ജീവിതം കയ്യില്‍ വച്ചുതന്നെ അമ്മയ്ക്കും അച്ഛനും അവന്‍ നല്‍കിയ സമ്മാനമാണ് ഇന്ന് ലോകത്തിന്റെ മാതൃകയാവുന്നത്. ഫിലിപ്പിന്‍സ് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ബാദയിലൊരു കൈകുഞ്ഞായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഇടയിലേക്ക് പക്ഷേ ബാദയിലിനെ അവര്‍ ഏറ്റെടുത്തു.കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ബാദയിലിനു അവര്‍ നല്ല വിദ്യാഭ്യാസം നല്‍കി. അവന്റെ ഓരോ കാല്‍വയ്പ്പിലും അവരുടെ…

Read More