ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്ഫോമായ ഡ്രീം ഇലവന് അവരുടെ കളിനിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരു മത്സരത്തില്‍ ഡ്രീം ഇലവന് ടീം സെറ്റ് ചെയ്യുമ്പോള്‍ ഒരു ടീമിലെ പരമാവധി ഏഴു പേര് മാത്രമേ ഡ്രീം ഇലവന് ടീമില്‍ ഉള്‍പ്പെടാവൂ എന്നായിരുന്നു മുന്‍ നിയമം. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഒരു ടീമിലെ 10 പേരെ വരെ ഡ്രീം ഇലവന് ടീമില്‍ ഉള്ക്കൊള്ളിക്കാനാവും. എതിര് നിരയില്‍ നിന്നുള്ള ഒരു കളിക്കാരന് നിര്‍ബന്ധമായും വേണം എന്നു മാത്രം. ഇതേപോലെ തന്നെ വിക്കറ്റ്കീപ്പര്‍, ബാറ്റര്‍, ഓള്‍റൗണ്ടര്‍, ബൗളര്‍ എന്നിങ്ങനെയുള്ള കാറ്റഗറിയിലെ താരങ്ങളെ തെരഞ്ഞെടുക്കുന്നതിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. മുന്‍ നിയമപ്രകാരം 1-4 വിക്കറ്റ് കീപ്പര്‍, 3-6ബാറ്റര്‍മാര്‍,1-4 ഓള്‍റൗണ്ടര്‍മാര്‍,3-6 ബൗളര്‍മാര്‍ എന്നിങ്ങനെ വേണമായിരുന്നു ടീം തെരഞ്ഞെടുക്കാന്‍. എന്നാല്‍ പുതിയ നിയമമനുസരിച്ച് എല്ലാ കാറ്റഗറിയില്‍ നിന്നും കുറഞ്ഞത് ഒരാള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയാകും.…
Read More