സ്വന്തം മൂത്രം കുടിക്കുകയും ചെയ്ത് ഒരു ജീവിതം. 23 വര്‍ഷമായി ഈ ജീവിതരീതി പിന്തുടരുന്നതിനാല് ഒരു പാരസെറ്റമോള്‍ പോലും കഴിക്കേണ്ടി വന്നിട്ടില്ല. ഇതിനിടയില്‍ പനിയും നീര്വീഴ്ചയുമെല്ലാം വന്നപ്പോഴും ബസുമക്ക് മരുന്നായത് സ്വന്തം മൂത്രം മാത്രം. ആലുവയില്‍ നടക്കുന്ന വേള്‍ഡ് യൂറിന്‍ തെറാപ്പി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മാവേലിക്കര ചെട്ടിക്കുളങ്ങര തട്ടാരമ്പലം അംബികാലയത്തില്‍ ബസുമ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാലസുബ്രഹ്മണ്യ ഗോപാല്‍ സ്വന്തം ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്. മില്‍മ തിരുവനന്തപുരം യൂണിയനില്‍ സാങ്കേതിക വിഭാഗം മാനേജരായിരുന്ന ബാലസുബ്രഹ്മണ്യ ഗോപാല്‍ രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചത്. മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കേട്ടറിവുണ്ടായിരുന്നെങ്കിലും കൂടുതല്‍ പഠിക്കാനാരംഭിച്ചത് 2000ലാണ്. തുടര്‍ന്ന് മൂത്രത്തിന്റെ രോഗപ്രതിരോധ ശേഷി പ്രചരിപ്പിക്കാന്‍ തുടങ്ങിയതായും ബസുമ പറയുന്നു. 2021ല്‍ യൂണിവേഴ്സല്‍ യൂറിന്‍ യൂസേഴ്സ് യൂണിറ്റിയും നൈസ് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. പിന്നാലെ ആദ്യമായി കോഴിക്കോട് സംസ്ഥാന സമ്മേളനവും 22ല്‍ തിരുവനന്തപുരത്ത് ദേശീയ സമ്മേളനവും…
Read MoreTag: drink
വോട്ടിന് കുപ്പി ! ചവറയില്‍ കൂപ്പണ്‍ നല്കി എല്‍ഡിഎഫിന്റെ മദ്യ വിതരണം; വീഡിയോ പുറത്തു വിട്ട് ഷിബു ബേബി ജോണ്‍; ഇടതുമുന്നണിയുടെ ‘ഭരണത്തുടര്‍ച്ച ഉറപ്പിക്കല്‍’ ഇങ്ങനെ…
‘വോട്ടിനു കുപ്പി’ എന്ന പുതിയ നയവുമായി എല്‍ഡിഎഫ്. ചവറ മണ്ഡലത്തിലെ വോട്ടര്‍മാരെ മദ്യം നല്കി സ്വാധീനിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്കി. മദ്യ വിതരണത്തിന്റെ വീഡിയോ സഹിതമാണ് പരാതി. സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലുകള്‍ വഴി ടോക്കണ്‍ നല്കി മദ്യം വിതരണം ചെയ്യുകയാണ്. ഇതിനു പുറമേ വാഹനങ്ങളിലും മദ്യം എത്തിച്ചു നല്‍കുന്നതായും ആരോപണമുണ്ട്. ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബാറില്‍ നിന്നും മദ്യം നല്‍കുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. മദ്യം നല്കി വോട്ട് വാങ്ങാന്‍ ശ്രമമെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബാറുകളില്‍ നിന്നും വോട്ടര്‍മാര്‍ക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണെന്നും അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മൂന്ന് ബാറുകളിലും നടക്കുന്നതെന്നും ഷിബു ബേബിജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിക്കുന്നു. ഷിബു ബേബി…
Read More