അയല്‍ക്കാരനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ വധശ്രമം ആസൂത്രണം ചെയ്ത ഡല്‍ഹി സ്വദേശി. വടക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന അമര്‍പാല്‍ എന്നയാളാണ് അയല്‍ക്കാരനെ കേസില്‍ കുടുക്കാനായി ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് വ്യാജ വധശ്രമം ആസൂത്രണം ചെയ്തത്. അമര്‍പാലിനെ ബന്ധുക്കള്‍ തന്നെ വെടിവെക്കുകയും ഈ കേസില്‍ അയല്‍ക്കാരനായ ഓംബിറിനെ പ്രതിയാക്കുകയുമായിരുന്നു ലക്ഷ്യം. പദ്ധതി നടപ്പായെങ്കിലും സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തിയതോടെ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമര്‍പാലിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തരം നാടകങ്ങള്‍ക്ക് പ്രചോദനമായത് ദൃശ്യം സിനിമയാണെന്ന് അമര്‍പാല്‍ മൊഴി നല്കി. ഇയാളും അയല്‍ക്കാരനായ ഓംബിറും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം ഇരുകുടുംബങ്ങളും തമ്മിലുണ്ടായ വഴക്കിനിടെ ഓംബിറിന്റെ അമ്മ കൊല്ലപ്പെട്ടു. ഈ കേസില്‍ അമര്‍പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ഇയാള്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കൊലക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനായിരുന്നു അമര്‍പാലിന്റെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ്…
Read MoreTag: drishyam
ദൃശ്യം ഹോളിവുഡിലേക്കും ? മുഖ്യതാരമാവുക ഓസ്കര് ജേത്രി ഹിലാരി സ്വങ്ക്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
ഈ കോവിഡ് കാലത്തും മലയാളികളെ ത്രസിപ്പിച്ചു കൊണ്ട് തരംഗമാവുകയാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 എന്ന സിനിമ. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം മികച്ച ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം വന്ഹിറ്റായതിനെത്തുടര്ന്ന് ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. എല്ലാം തന്നെ വന്‍വിജയമാകുകയും ചെയ്തതോടെയാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചത്. എന്തായാലും രണ്ടാം ഭാഗവും വന്‍ഹിറ്റായതോടെ ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം ചിത്രം ‘ഹോളിവുഡില്‍’ എത്തുമോ എന്നതാണ്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയുടെ സംവിധായകന് ജീത്തു ജോസഫ് തന്നെ ഉത്തരവും പറയുന്നുണ്ട്. ദൃശ്യം ഹോളിവുഡില്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിച്ചിരുന്നുവെന്നും അയാള്‍ക്ക് ദൃശ്യത്തിന്റെ ഇംഗ്ലീഷ് തിരക്കഥ അയച്ചു കൊടുത്തുവെന്നും ജീത്തു ജോസഫ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്കാര്‍ ജേത്രി ഹിലാരി സ്വങ്കിനെ മുഖ്യ…
Read Moreദൃശ്യം മോഡല്‍ കൊലപാതകം വീണ്ടും ! കാമുകിയെ കാമുകന് കൊലപ്പെടുത്തി വീട്ടുകാരുടെ സഹായത്തോടെ കുഴിച്ചിട്ടു; പോലീസ് കുഴി പരിശോധിച്ചപ്പോള്‍ കിട്ടിയത് നായയുടെ ജഡം; ഒടുവില്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവന്നു…
വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വി. മുത്തരശിയെന്ന രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെയാണ് കാമുകനായ ഭരത് കൊന്ന് കുഴിച്ചുമൂടിയത്. മുത്തരശിയും കാമുകന് ഭരതും പ്രണയത്തിലായിരുന്നു, ഇവര്‍ ഒളിച്ചോടുകയും ചെയ്തിരുന്നു. ഇതിനിടെ മുത്തരശിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി തമിഴരശി പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് ഭരതിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പുറത്തെത്തിയ വിവരങ്ങള്‍ അറിഞ്ഞ് പോലീസുകാര്‍വരെ ഞെട്ടി. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. എന്നാല്‍ അന്ന് തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഭരത് മുത്തരശിയെ അടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭയന്നുപോയ ഭരത് അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. മൃതദേഹവുമായി ആത്തുകല്‍പാളയത്തെ വീട്ടിലേക്ക് വരാന്‍ അമ്മ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം വീടിന് പുറകില്‍ കുഴിച്ചിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഭരത് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. എന്നാല്‍ വീടിന് പിന്നില്‍ നിന്നും…
Read Moreമരിച്ചത് മാത്യു തന്നെ; ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിലെ ഡിഎന്‍എ ഫലം പുറത്ത്; 2008ല്‍ തലയോലപ്പറമ്പില്‍ നിന്നു കാണാതായ മാത്യുവിന്റെ കൊലപാതക വിവരം പുറത്തറിഞ്ഞതിങ്ങനെ…
കൊച്ചി: തലയോലപ്പറമ്പിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്. മരിച്ചത് മാത്യു തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.വ്യാജനോട്ടുകേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി അനീഷ് മാത്യുവിനെ കൊലപ്പെടുത്തിയ വിവരം പുറത്തു വരുന്നത്. പണമിടപാടുകള്‍ നടത്തിയിരുന്ന മാത്യു (44)വിനെ 2008ല്‍ തലയോലപ്പറമ്പില്നിന്നാണു കാണാതായത്. അന്നു പള്ളിക്കവലയ്ക്കു സമീപത്തെ സിനിമാ തിയറ്ററിനടുത്തു മാത്യുവിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പലരോടും പണം കടം വാങ്ങി പലിശയ്ക്കു കൊടുക്കുന്ന ആളായിരുന്നു മാത്യു. ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ആളുകളില്‍ നിന്നു വാങ്ങിയ പണവുമായി മുങ്ങിയെന്ന രീതിയില്‍ അന്നു പ്രചാരണവും ഉണ്ടായി. കള്ളനോട്ട് കേസില്‍ പിടിയിലായ അനീഷാണു പിതാവിന്റെ തിരോധാനത്തിനു പിന്നില്‍ എന്ന സംശയത്തില്‍ മാത്യുവിന്റെ മകള്‍ നൈസി മാത്യുവാണു ഡിസംബര്‍ നാലിനു തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് അനീഷിന്റെ പിതാവ് തന്നെ…
Read More