മോഹന്‍ലാല്‍ നായകനായി 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 എന്ന പേരില്‍ ഒടിടി റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീണ്ടി സ്വീകരിച്ചു. ദൃശ്യം സീരീസില്‍ കേന്ദ്രകഥാപാത്രമായ ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മൂത്തമകള്‍ അഞ്ചു ജോര്‍ജായി എത്തിയത് യുവതാരം അന്‍സിബ ഹസന് ആയിരുന്നു. ഇരു ചിത്രങ്ങളിലും അന്‍സിബയുടെ അഭിനയം വളരെയധികം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേ സമയം ദൃശ്യം 2 ആദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തത് കഴിഞ്ഞ ആഴ്ച ആയിരുന്നു. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു ദൃശ്യം 2 ടെലിവിഷന്‍ പ്രീമിയര്‍ നടന്നത്. ഇതിനു മുന്നോടിയായി ദൃശ്യം 2ന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജില്‍ ലൈവ് വന്നിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് വിശേഷങ്ങള്‍ ആയിരുന്നു ഇവര്‍ ഇതില്‍ പങ്കുവെച്ചത്. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈന്‍ റിലീസ് ആയി…
Read MoreTag: drishyam 2
ദൃശ്യം 2വിലെ ജോര്‍ജ്കുട്ടിയുടെ വക്കീലിനെ തിരയുന്നവര്‍ക്കായി ! ശാന്തി പ്രിയയുടെ വിശേഷങ്ങള്‍ അറിയാം…
മലയാള സിനിമ പ്രേക്ഷകരെ ആവേശക്കൊടുമുടിയേറ്റുകയാണ് ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ചിത്രം. ചിത്രം ഇറങ്ങിയതിനു ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു മുഖം ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്കുട്ടിയുടെ വക്കീലായി വന്ന അഡ്വ.രേണുകയുടേതായിരുന്നു. ശാന്തിപ്രിയയാണ് അഡ്വ.രേണുകയായി സിനിമയിലെത്തിയത്. എന്നാല്‍ മറ്റൊരു കൗതുകമുള്ളത് ശാന്തി പ്രിയ യഥാര്‍ഥ ജീവിതത്തിലും ഒരു വക്കീലാണെന്നുള്ളതാണ്. 2014മുതല്‍ ഇവര്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ ബിഹൈന്‍ഡ് വുഡ്സിനു നല്കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശാന്തി.
Read Moreജോര്ജു കുട്ടി കേസു കൊടുത്താല്‍ ഐജിയുടെ പണി തെറിക്കേണ്ടതാണ് ! ദൃശ്യം 2 ശുദ്ധ പോക്രിത്തരമെന്ന് ഹരീഷ് വാസുദേവന്‍…
മലയാള സിനിമയില്‍ ഇപ്പോഴത്തെ ചര്‍ച്ച മോഹന്‍ലാല്‍ നായകനായി പുറത്തുവന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിനെക്കുറിച്ചാണ്. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം എല്ലായിടത്തു നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാല്‍ ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. സിനിമയില്‍ യുക്തിയില്ലാത്ത പല കാര്യങ്ങളുമുണ്ട് ഇത് ഒരു ആവറേജ് ക്രൈം ത്രില്ലര്‍ പോലുമല്ലെന്നാണ് ഹരീഷിന്റെ അഭിപ്രായം. സംവിധായകന് ജീത്തു ജോസഫിനെയും ഹരീഷ് വാസുദേവന്‍ വിമര്‍ശിക്കുന്നുണ്ട്. ‘സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്ന് ഐ.ജി. ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളികാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പൊലീസിനെ സഹായിക്കണം എന്നാവും സംവിധായകന് ഉദ്ദേശിച്ചതെന്നും ഹരീഷ് ആരോപിക്കുന്നു. ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… അയുക്തികമായ പലതുമുണ്ട് ദൃശ്യം 2ല്‍. അതൊരു ആവറേജ്…
Read More