ഇപ്പോഴത്തെ വിവാഹം ഒരു ആഘോഷമാണ്. അലങ്കരിച്ച വാഹനങ്ങളും എന്തിന് ഡിജെ പോലും വിവാഹാഘോഷങ്ങളുടെ ഭാഗമാണ്. ഇതൊന്നുമില്ലാത്ത ഒരു വിവാഹം ഇന്ന് ചിന്തിക്കുക പോലും അസാധ്യം. എന്നാല്‍ ഡ്രൈവര്‍മാരുടെ സമരം കാരണം പാതിരാത്രിയില്‍ 28 കിലോമീറ്ററാണ് വരന് നടക്കേണ്ടി വന്നത്. ഒഡീഷയിലെ രായഗഡ ജില്ലയിലാണ് വരനും ബന്ധുക്കളും താലികെട്ടാനായി നടന്നത് 28 കിലോമീറ്റര്‍ നടന്നു താണ്ടിയത്. ഡ്രൈവര്‍ ഏകതാ മഹാമഞ്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് വിവാഹം സംഘം നടക്കാന്‍ നിര്‍ബന്ധിതരായത്. വ്യാഴാഴ്ച രാത്രി നടന്ന സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വധുവിന്റെ വീട്ടിലെത്തിയത്. 22കാരനായ വരന് വിവാഹഘോഷയാത്രയ്ക്കായി നാല് എസ് യുവികള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ പദ്ധതികള്‍ കൈവിട്ടുപോയി. വരന്റെ വീട്ടുകാര്‍ വിവാഹത്തിനാവശ്യമായ മറ്റുസാമഗ്രികള്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. ഏട്ടുസ്ത്രീകള്‍ ഉള്‍പ്പടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ മുപ്പത് പേരാണ് വധുവിന്റെ വീട്ടിലേക്ക് നടന്നത്. ഇത്…
Read More