അമിതമായ ലഹരിമരുന്നിന്റെ ഉന്മാദത്തില് അപകടകരമായി വണ്ടിയോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച നടിയും കൂട്ടാളിയും കസ്റ്റഡിയില്‍. നേരത്തെയും ലഹരിമരുന്നു കേസില്‍ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുസാറ്റ് ജംഗ്ഷന് മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുസാറ്റ് സിഗ്നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോള്‍ മുതല്‍ പല വാഹനങ്ങളില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്നാണ് പിന്തുടര്ന്നു വന്ന ഒരാള്‍ വാഹനം…
Read MoreTag: driving
സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ തലയില്‍ തേങ്ങ വീണാല്‍ ! റോഡിലേക്ക് മറിഞ്ഞിട്ടും രക്ഷയായത് ഹെല്‍മറ്റ്; വീഡിയോ കാണാം…
അപ്രതീക്ഷിതമായെത്തുന്ന ചില അപകടങ്ങള്‍ ചിലപ്പോള്‍ ആളുകളുടെ ജീവിതം തന്നെ അവസാനിപ്പിക്കാറുണ്ട്. പലപ്പോഴും ആളുകള്‍ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യത്തിന്റെ കൂടെ പിന്തുണയോടെയാണ്. ബൈക്ക് യാത്രകളില്‍ ഹെല്‍മറ്റ് ധരിയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്ന വീഡിയോയാണ് പുറത്ത് വന്നത്. മലേഷ്യയിലെ ജെലാന് തേലൂക്ക് കുംബാറിലായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിലിരുന്നു സഞ്ചരിച്ച യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്ന വീഡിയോയാണ് പുറത്ത് വന്നത്. തേങ്ങ തലയിലിടിച്ച് യുവതി റോഡിലേക്കു വീഴുന്നതും ഹെല്‍മറ്റ് തെറിച്ചു പോകുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്കൂട്ടറിന് പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
Read Moreഓടുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പ്രകടനം ! വീഡിയോ വൈറലായതിനു പിന്നാലെ വിമര്‍ശനം…
സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ പലപരിപാടികളും കാണിച്ച് അപകടം ക്ഷണിച്ചു വരുത്തുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ വാഹനത്തില്‍ അഭ്യാസം കാണിച്ച് അപകടത്തില്‍പ്പെടുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതി കൂടി വരികയാണ്. പോലീസ് നടപടികള്‍ പോലും ഇത്തരക്കാരെ മരണക്കളികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കള്‍ അഭ്യാസങ്ങള്‍ തുടരുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള ഈ വീഡിയോ. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് ഇറങ്ങി, തുറന്ന ഡോറില്‍ കയറിയിരുന്നാണ് ഒരു യുവാവ് അഭ്യാസം കാണിക്കുന്നത്. ഗാസിയാബാദ് ഹൈവേയില്‍ നടന്ന അപകടകരമായ ഈ അഭ്യാസത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് യുപി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വീഡിയോയില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreലൈസന്‍സ് ലഭിച്ചത് അറുമാദിച്ചു ! ‘ഫ്രീക്കന്‍ വണ്ടി’യുമായി റോഡില്‍ പ്രകടനം നടത്തിയ ഫ്രീക്കന്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി…
അപകടമുണ്ടാക്കുംവിധം വാഹനമോടിച്ച യുവാവിന് കിട്ടിയത് കിടിലന്‍ പണി. ഒരു വര്‍ഷത്തേക്ക് പോലീസ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി(19)ന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. ഫെബ്രുവരി 26-നാണ് ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. രൂപമാറ്റം വരുത്തിയ വാഹനവും ഇയാളുടെ അപകടകരമായ ഡ്രൈവിംഗും സോഷ്യല്‍ മീഡിയയില്‍ വൈറലായത് കാസര്‍കോട് കളക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആര്.ടി.ഒ. എം.കെ.രാധാകൃഷ്ണനാണ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.ടി.പി. ചന്ദ്രഗിരി റോഡില്‍ ചെമ്മനാട്ടു വെച്ചാണ് ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തേക്ക് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വാഹനത്തിന്റെ പിറകില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞുള്ള വിദ്യാര്‍ഥികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ്…
Read Moreഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിച്ചതിന് പിഴയടച്ചിട്ടുണ്ടെങ്കില്‍ അതു നിങ്ങളുടെ വിധി ! ഈയൊരു കുറ്റത്തിന് പിഴ ചുമത്താന്‍ നിലവില്‍ പോലീസിന് വകുപ്പില്ലെന്ന് ഹൈക്കോടതി…
വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചതിന് പിഴയടച്ച അനവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. അവരുടെയൊക്കെ കാശുപോയി എന്നു മാത്രം പറയാം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ പിഴയടച്ചവരെല്ലാം ശശിയായി. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലെ നിയമത്തില്‍ ഇല്ലാത്തതിനാല്‍ പോലീസിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഉത്തരവിറക്കിയത്. നിലവില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കുന്നത്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചു എന്ന് കാട്ടി കേസെടുത്തതിനെതിരെ കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബഞ്ചിന്റെ വിധി. സാധാരണയായി ഡ്രൈവിംഗിനിടെയുള്ള ഫോണ്‍വിളിയ്ക്ക് 1000 രൂപയാണ് പോലീസ് പിഴയായി ഈടാക്കിക്കൊണ്ടിരുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതും…
Read Moreഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഉടനില്ല! പുതിയ രീതി നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു; നടിപടി ഡ്രൈവിംഗ് സ്കൂളുകള്‍ നല്കിയ ഹര്ജിയിന്മേല്
പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഡ്രൈവിംഗ് സ്കൂളുകള്‍ നല്കിയ ഹര്ജിയിന്മേലാണ് നടപടി. പരിഷ്കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് രീതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്നിരുന്നു. മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയിരുന്നത്. പുതിയ രീതി കഠിനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നിരവധി മാറ്റങ്ങളാണ് ഡ്രൈവിംങ് ടെസ്റ്റില്‍ വരുത്തിയത്. ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കാന്‍. വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും.…
Read More