താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചപ്പോള്‍ തന്നെ അന്നാട്ടുകാരുടെ വിധി എഴുതപ്പെട്ടതാണ്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ് താലിബാന് ഭരണകൂടം. താലിബാന് ഭരണമേറ്റെടുക്കുന്നതിനു മുന്‍പ് കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്. ഗ്രേഡ് ആറിന് മുകളില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല എന്ന താലിബാന്റെ സമീപകാല ഉത്തരവ് വിവാദമായിരുന്നു. കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കുംവിധം നിയമം മാറ്റുമെന്ന് താലിബാന് അവകാശപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല. രാജ്യത്ത് ഭക്ഷ്യക്ഷാമവും ആവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം. ലോകത്ത് ലോകത്ത് ഏറ്റവുമധികം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 23 ദശലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് ആവശ്യത്തിന് ഭക്ഷണം…
Read MoreTag: driving licence
ഇനി ഡ്രൈവിംഗ് ടെസ്റ്റില്ലാതെയും ലൈസന്‍സ് ! പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ…
മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. ഈ നിയമപ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് പാസാവാതെ തന്നെ ലൈസന്‍സ് എടുക്കാനാവും. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം…
Read Moreഇതു കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാവും ! ഡ്രൈവിംഗ് പഠനവും ലൈസന്‍സ് വിതരണവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ തിരക്കിട്ട നീക്കം; ഡ്രൈവിംഗ്സ്കൂളുകാര് ഉള്‍പ്പെടെയുള്ളവരുടെ കഞ്ഞികുടി മുട്ടിക്കാനുള്ള നീക്കങ്ങള്‍ ഇങ്ങനെ…
അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുമ്പോഴും ‘എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല’ എന്ന നയം പിന്തുടര്ന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ പുതിയ റോഡ് സുരക്ഷാ ബില്ലിന്റെ മറവില്‍ ഡ്രൈവിംഗ് പഠനവും ലൈസന്‍സ് വിതരണവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കമാണ് നടക്കുന്നത്. മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള സ്ഥാപനങ്ങള്‍ മാത്രമേ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുടെ മറവിലാണ് പുതിയ നീക്കത്തിന് കളമൊരുങ്ങുന്നത്. ഇത് നടപ്പിലായാല്‍ കാര്യങ്ങളെല്ലാം സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കലിന്റെ വഴിക്കാവും. മാത്രമല്ല ഡ്രൈവിംഗ് സ്കൂളുകാരുടെയും ഓട്ടോ കണ്സല്റ്റന്റുമാരുടെയുമെല്ലാം കഞ്ഞികുടി മുട്ടുകയും ചെയ്യും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിംഗ് പഠനം പല സംസ്ഥാനങ്ങളിലും പുനരാരംഭിച്ചെങ്കിലും കേരളത്തില്‍ അനുവദിക്കാത്തത് ഊരാളുങ്കളിന് വേണ്ടിയാണ്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള സഹകരണ സംഘമാണ് ഊരാളുങ്കല്‍. മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള…
Read Moreഎന്താ മാസ്ക് ധരിക്കാഞ്ഞത്, ലൈസന്‍സ് എടുക്ക് ! മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോടു തട്ടിക്കയറി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ…
മാസ്ക് ധരിക്കാഞ്ഞത് ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോടു കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തിങ്കളാഴ്ച രാത്രി ഏകദേശം ഒമ്പത് മണിയോടെ ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കവെ കിസാന്‍പര ചൗക്കില്‍വെച്ചാണ് മഹിള പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ സോനല്‍ ഗോസായ് ജഡേജയുടെ കാര്‍ തടഞ്ഞത്. പോലീസ് ഉദ്യോഗസ്ഥ മാസ്ക് ധരിക്കാതിരുന്നതിന് പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയും ലൈസന്‍സ് ചോദിക്കുകയും ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവരും പരസ്പരം മോശമായി പെരുമാറി എന്നാണ് ആരോപിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ മനോഹര്‍സിങ് ജഡേജ പറഞ്ഞു. സംഭവത്തില്‍ ഇരുവരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജഡേജ മാസ്ക് ധരിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത് എന്നും, അദ്ദേഹത്തിന്റെ ഭാര്യ മാസ്ക് ധരിച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും മനോഹര്‍സിങ് വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട വനിത…
Read Moreഹൃദയഭിത്തി മുതല്‍ പെല്‍വിസ് വരെ ഒട്ടിച്ചേര്‍ന്ന നിലയില്‍ ! ഒരുമിച്ച് ഡ്രൈവിംഗ് ലൈസന്‍സ് നേടി ചരിത്രം സൃഷ്ടിച്ച് സയാമീസ് ഇരട്ടകള്‍
ഒരേ ദിവസം ഡ്രൈവിംഗ് ലൈസന്‍സ് നേടി സയാമീസ് ഇരട്ടകള്‍. പതിനെട്ടാം വയസിലാണ് കണ്‍ജോയിന്‍ഡ് ഇരട്ടകളാണ് ലുപിതയും കാര്‍മെനും ഈ നേട്ടം സ്വന്തമാക്കിയത്. തങ്ങള്‍ ഒരിക്കലും പിരിയില്ലെന്ന തീരുമാനത്തിലാണ് ഇവരുടെ ജീവിതം തന്നെ. ജനിച്ചപ്പോള്‍ തന്നെ ഹൃദയഭിത്തിമുതല്‍ പെല്‍വിസ് വരെ ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഇരുവരും. വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ. എല്ലാം ഒന്നിച്ച് ചെയ്യണമെന്നും എല്ലാത്തിനെയും നേരിടണമെന്നും ആളുകള്‍ക്ക് തങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ നീക്കണമെന്നും കരുതിയാണ് ഈ ഒന്നിച്ചുള്ള ഡ്രൈവിംഗ് പരിശീലനവും ഡ്രൈവിംഗ് ടെസ്റ്റ് പാസായതും എല്ലാം. 2002ലാണ് ഇവര്‍ ജനിച്ചത്. അടിവയര്‍ മുതല്‍ കൂടി ചേര്‍ന്ന് ഇരിക്കുന്നതിനാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇവര്‍ക്ക് ആയുസ്സുണ്ടാവില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ഇനി രണ്ട് പേരെയും വേര്‍പെടുത്തിയാലും മരണമോ കോമയോ ആവും ഫലമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ ഈ മെക്സിക്കന്‍…
Read Moreഎച്ചും എട്ടും കൊണ്ട് മാത്രം ഇനി കാര്യമില്ല ! ഡ്രൈവിംഗ് ലൈസന്‍സിന് കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്തുന്നു; ഇനി ലൈസന്‍സ് കിട്ടാന്‍ നന്നായി വിയര്‍ക്കേണ്ടി വരും…
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് അനുവര്‍ത്തിച്ചു പോന്ന പരമ്പരാഗതരീതികള്‍ക്ക് അവസാനമാകുന്നു. എച്ചും എട്ടും എടുത്താലുടന്‍ ഇനി ലൈസന്‍സ് കിട്ടില്ല. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി ഇതു മാത്രം പോരാ ധാരണയും നിരീക്ഷണ പാടവവും ഉള്‍പ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസന്‍സ് നല്കുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടര്‍ വാഹനവകുപ്പിന്റെ നീക്കം. ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിംഗ് ടെസ്റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷയ്ക്കിടെ മുന്നോട്ട് ഓടിക്കുമ്പോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും. കണ്ണാടി നോക്കി വാഹനം…
Read More