കോവിഡ്കാലം മറ്റെല്ലാ മേഖലകളെയും തകര്‍ത്തതു പോലെ ഡ്രൈവിംഗ് സ്കൂളുകളെയും ബാധിച്ചു. നിരവധി ഡ്രൈവിംഗ് സ്കൂളുകളാണ് ഇക്കാലയളവില്‍ പൂട്ടിക്കെട്ടിയത്. ഇപ്പോഴും ആ പ്രതിസന്ധി തീര്‍ന്നിട്ടുമില്ല. അങ്ങനെയിരിക്കെയാണ് ഇരുട്ടടിയായി പുതിയ വാഹന നിയമം വരുന്നത്. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ സ്ഥലം വേണമെന്നതടക്കം കടുത്ത നിബന്ധനങ്ങളാണ് വരുന്നത്. മാറ്റങ്ങള്‍ ജൂലൈ മുതല്‍ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ലഘുവായി പറഞ്ഞാല്‍ ഇനി ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങാന്‍ അല്‍പ്പം കഷായിക്കേണ്ടി വരുമെന്ന് ചുരുക്കം. അക്രെഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളാണ് നിലവില്‍ വരുന്നത്. ഇവിടെ പാസാകുന്നവരെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും. ഇപ്പോള്‍ ആര്‍ടിഒയാണ് ലൈസന്‍സ് നല്കി വരുന്നത്. ജൂലൈ ഒന്നുമുതല്‍, സംസ്ഥാന ഗതാഗത അഥോറിറ്റിയോ കേന്ദ്രസര്‍ക്കാരോ അക്രഡിറ്റേഷന് നല്കുന്ന സ്വകാര്യ ഡ്രൈവിംഗ് പരിശീലന സ്കൂളുകളെ മാത്രമേ അനുവദിക്കുകയുള്ളു. വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് ഈ…
Read MoreTag: driving school
ഡ്രൈവിംഗ് സ്കൂളുകളെ ‘എട്ടെടുപ്പിക്കാന്‍’ സര്‍ക്കാര്‍ ! ഡ്രൈവിംഗ് ലൈസന്‍സ് പാസാകുന്ന മിക്കവര്‍ക്കും വാഹനമോടിക്കാന്‍ അറിയില്ലെന്ന് ആക്ഷേപം;പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉള്‍പ്പെടെ ഇടപെടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് വിവരങ്ങള്‍. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. പരിശീലകര്‍ക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് സമയം നിശ്ചയിക്കാനും നീക്കമുണ്ട്. കൂടുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ ലൈസന്‍സ് ടെസ്റ്റിലെ പോരായ്മകളും പരിഹരിക്കപ്പെടും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. നിലവില്‍ മോട്ടോര്‍വാഹനവകുപ്പിന് ഡ്രൈവിംഗ് സ്കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ നിയന്ത്രണമില്ലായിരുന്നു. മിക്ക സ്കൂളുകളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരുന്നത്. മാത്രമല്ല ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതില്‍ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം…
Read More