ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍(എംവിഐ)ക്ക് സസ്പെന്ഷന്. പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ എ. എസ് വിനോദ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഈ മാസം 19നാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
Read MoreTag: driving test
ഇനി ഡ്രൈവിംഗ് ടെസ്റ്റില്ലാതെയും ലൈസന്‍സ് ! പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ…
മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. ഈ നിയമപ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് പാസാവാതെ തന്നെ ലൈസന്‍സ് എടുക്കാനാവും. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം…
Read Moreപരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നും പറയാറുണ്ട്…ഇതു പക്ഷെ ! ഒരാൾ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടത് 157 തവണ;ഒടുവിൽ വിജയവും…
ലണ്ടൻ: ഒരു തവണ പരാജയപ്പെടുന്പോഴേക്കും മനസ് മടുത്തു പിന്നീട് ആ വഴിക്ക് പോകാത്തവരാണ് പലരും. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ തോൽക്കുമെന്നു പേടിച്ചു ടെസ്റ്റിനു പോകാൻ മടിക്കുന്നവർ വരെയുണ്ട്. എന്നാൽ, ഇതാ ലണ്ടനിൽനിന്നു വ്യത്യസ്തമായൊരു കഥ. ഒന്നോ രണ്ടോ അല്ല 157 തവണ ഡ്രൈവിംഗ് തിയറി ടെസ്റ്റിനു (ഇവിടുത്തെ ലേണേഴ്സ് ടെസ്റ്റിനു സമാനം) പരാജയപ്പെട്ട ഒരാൾ ഒടുവിൽ വിജയിച്ചിരിക്കുന്നു. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഈ ഡ്രൈവർ ഇതിനായി ചെലവാക്കിയ തുക കേട്ടാൽ ആരും ഞെട്ടും, മൂന്നു ലക്ഷം രൂപ! എന്തായാലും തിയറി ടെസ്റ്റ് മാത്രമേ പാസായിട്ടുള്ളൂ. ഇനി പ്രക്ടിക്കൽ എന്ന കടന്പ കൂടിയുണ്ട്. അത് എന്താകുമെന്നു കാത്തിരുന്നു കാണണം. ലണ്ടനിലെ ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഇദ്ദേഹമാണ് ഏറ്റവും അധികം തവണ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ട വ്യക്തി. രണ്ടാം സ്ഥാനത്ത് ഇതുവരെ 117…
Read More