ബ്രേക്ക് അമര്‍ത്താന്‍ പോലും കാല്‍ എത്തില്ല ! ബൈക്ക് ഓടിച്ച് എട്ടു വയസുകാരന്‍; വിവാദ ഡ്രൈവിംഗിന് പിഴയിട്ടത് 30000 രൂപ; വീഡിയോ വൈറലാകുന്നു…

എത്ര കിട്ടിയാലും ചിലര്‍ പഠിക്കില്ലെന്നു പറയുന്നത് എത്ര ശരി. മോട്ടോര്‍വാഹന നിയമലംഘനത്തിന്റെ പിഴ വര്‍ധിപ്പിച്ചിട്ടും ആളുകള്‍ക്ക് യാതൊരു കൂസലുമില്ല എന്നു തെളിയിക്കുകയാണ് ഈ സംഭവം. എട്ടു വയസ്സുകാരന്റെ ഡ്രൈവിംഗ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത് ബ്രേക്ക് അമര്‍ത്താന്‍ പോലും കാല്‍ എത്താത്ത കുട്ടിയുടെ ഡ്രൈവിംഗ് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവം വിവാദമായതിനു പിന്നാലെ കുട്ടി വണ്ടിയോടിച്ചതിനുള്ള 25000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കാന്‍ അനുവദിച്ചതിന്റെ 5000 രൂപയും അടക്കം 30000 രൂപയാണ് പിഴ പൊലീസ് മാതാപിതാക്കള്‍ക്ക് പിഴ വിധിച്ചത്. ഷാനു എന്നാണ് കുട്ടിയുടെ പേര്. പുതിയ മോട്ടര്‍വാഹന നിയമം പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ വാഹന ഉടമയ്‌ക്കോ എതിരെയായിരിക്കും കേസെടുക്കുക. 25000 രൂപ വരെ പിഴയും മൂന്നു വര്‍ഷം വരെ ജയില്‍ വാസവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമാണ് കുട്ടികളുടെ ഡ്രൈവിംഗ്.

Read More