രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ വികസിപ്പിച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനി. പൈലറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാവുന്ന ഡ്രോണ്‍ നാവികസേനയ്ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനി വികസിപ്പിച്ചത്. ഒരു യാത്രക്കാരന് അടക്കം 130 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഡ്രോണ്‍. സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് കമ്പനിയാണ് നാവികസേനയ്ക്ക് വേണ്ടി ഡ്രോണ്‍ വികസിപ്പിച്ചത്. 130 കിലോ ഭാരവുമായി 25 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് വരുണ എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രോണിന്. വിദൂര സ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബാബര്‍ പറയുന്നു. ആകാശത്ത് വച്ച് സാങ്കേതിക പ്രശ്നങ്ങള്‍ വന്നാല്‍ യാത്രക്കാരനെ സുരക്ഷിതമായി ഇറക്കാന്‍ വേണ്ട സാങ്കേതികവിദ്യ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പാരച്യൂട്ട് സ്വമേധയാ പ്രവര്‍ത്തിക്കുന്ന വിധമാണ് ഇതില്‍ സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞമാസം വരുണയുടെ പരീക്ഷണ പറക്കലിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷിയായിരുന്നു. ഇതിന്റെ ദൃശ്യം…
Read MoreTag: drone
ഇവിടെ കൊണ്ടു വാടാ ! ഓര്‍ഡര്‍ ചെയ്ത് ഭക്ഷണവുമായി പറന്ന ഡ്രോണില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കാന്‍ വട്ടമിട്ട് കാക്ക;വീഡിയോ വൈറല്‍…
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ഇപ്പോള്‍ ഡ്രോണുകള്‍ വഴിയും ഭക്ഷണം ഉപഭോക്താവിന് എത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കൊണ്ടു പോകുന്ന ഡ്രോണിനെ കാക്ക ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ കാന്‍ബെറയിലാണ് രസകരമായ സംഭവം നടന്നത്. കാക്ക ഡ്രോണിനെ ആക്രമിയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഭക്ഷണവുമായി പറന്ന ഡ്രോണിനെ കാക്ക ആക്രമിക്കുകയായിരുന്നു. ബെന്‍ റോബര്‍ട്ട്സ് എന്ന ഉപഭോക്താവാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം എത്താനായി കാത്തിരിയ്ക്കുമ്പോഴാണ് ബെന്‍ ഡ്രോണിനെ കാക്ക ആക്രമിയ്ക്കുന്നത് കണ്ടത്. ഇതോടെ ബെന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കൊക്ക് കൊണ്ട് കൊത്തി ആക്രമിച്ച ശേഷം ഡ്രോണിന്റെ പിന് ഭാഗത്ത് കാക്ക തൂങ്ങിക്കിടക്കുന്നതും വീഡിയോയില്‍ കാണാം. കാക്ക ആക്രമിച്ചതോടെ വളരെ പണിപ്പെട്ടാണ് ഡ്രോണ്‍ പറക്കുന്നത്. വളരെ ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഉപഭോക്താവിന് ഭക്ഷണ പാക്കേജ് അവസാനം ഡ്രോണ്‍ എത്തിയ്ക്കുക തന്നെ ചെയ്തു. ” കാക്കകളുടെ കാഴ്ചപ്പാടില്‍,…
Read Moreപോലീസിന്റെ ഡ്രോണില്‍ കുടുങ്ങിയത് യൂക്കാലിപ്റ്റ്സ് മരത്തിനു ചുവട്ടില്‍ പ്രണയം പങ്കുവയ്ക്കുന്ന രണ്ടു യുവമിഥുനങ്ങള്‍ ! പിന്നീട് സംഭവിച്ചത് ബഹുകേമം…
ലോക്ക് ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോണ്‍ പരിശോധന എല്ലാ സംസ്ഥാനങ്ങളും കടുപ്പിച്ചിരിക്കുകയാണ്. ഇത്തരം തിരച്ചിലിനിടെ രഹസ്യ സംഗമം നടത്തുന്ന കമിതാക്കള്‍ കുടുങ്ങിയാല്‍ എന്തായാരിക്കും അവസ്ഥ. തമിഴ്നാട് തിരുവെള്ളൂരിലാണ് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമുണ്ടായത്. വീട്ടിലിരുന്ന് മടുത്തതോടെയാണ് കമിതാക്കള്‍ ഒന്നു സംഗമിച്ചു കളയാം എന്നു കരുതി പുറത്തിറങ്ങിയത്. തിരുവെള്ളൂര് കുമഡിപൂണ്ടിയിലെ കമിതാക്കളാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഡ്രോണില്‍ കുടുങ്ങിയത്. കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യൂക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവയ്ക്കുന്നതിനിടെയാണു തലയ്ക്കു മുകളില്‍ പൊലീസിന്റെ ഡ്രോണ്‍ കട്ടുറുമ്പായെത്തിയത്. ഡ്രോണ്‍ കണ്ടെത്തിയതോടെ കമിതാക്കള്‍ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു മനോഹരമാക്കിയ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ ആര്‍ത്തു ചിരിക്കുകയാണ്.
Read Moreചുട്ടകോഴിയെ പറന്നു പിടിച്ച് ഡ്രോണ്‍ ! ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കനും നിര്‍ത്തിപ്പൊരിച്ച ചിക്കനും ഉണ്ടാക്കിയ 11 പെരെ പോലീസ് പൊക്കി;
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ബക്കറ്റ് ചിക്കനാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കാന്‍ കൂട്ടം കൂടിയാല്‍ പോലീസിന് നോക്കിയിരിക്കാനാവുമോ ? പൊതുസ്ഥലത്ത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ചുപേര്‍ പരപ്പനങ്ങാടിയില്‍ അറസ്റ്റിലായപ്പോള്‍ വേങ്ങരയില്‍ ആറു പേര് കുടുങ്ങിയത് കോഴിയെ നിര്‍ത്തിപ്പൊരിച്ചതിനാണ്. ഇരുകൂട്ടരെയും കുടുക്കിയതാവട്ടെ ഡ്രോണ്‍ കാമറയും. ഡ്രോണ്‍ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് കൂട്ടംകൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തില്‍ ദൃശ്യമായത്, സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ബക്കറ്റ് ചിക്കന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളായിരുന്നു. തുടര്‍ന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് എത്തിയ പരപ്പനങ്ങാടി…
Read Moreഇന്ത്യ എതു നിമിഷവും പ്രത്യാക്രമണം നടത്തുമെന്ന് ഉറപ്പായതോടെ ഭയന്ന് പാകിസ്ഥാന് ! ഇത്തവണ ആലോചിക്കുന്നത് ആളില്ലാ വിമാനങ്ങള്‍ വഴിയുള്ള ആക്രമണം;വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിക്കും; ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേക്ക്…
പുല്‍വാമയില്‍ മരണമടഞ്ഞ 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ പാകിസ്ഥാന് നീങ്ങുന്നത് കരുതലോടെ. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് ഒരേ സ്വരത്തില്‍ പറയുമ്പോള്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാരും മുന്നോട്ടു നീങ്ങുകയാണ്.സാമ്പത്തികമായി നയതന്ത്രപരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ ഉചിതമായി നടപടി കൈക്കൊള്ളാമെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. സര്‍ജിക്കല്‍ സ്െ്രെടക്ക് നടത്തുന്ന സാഹചര്യം മുന്നില്‍ കണ്ട് ഭീകരകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചനയാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ്…
Read More