തൊടുപുഴ: ഡ്രൈവിംഗ് പഠനത്തിനിടെ ഡാമിലേക്ക് മറിഞ്ഞ കാറില്‍ നിന്നും വീട്ടമ്മയും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു.തൊടുപുഴ മുട്ടത്തുള്ള മലങ്കര ഡാമിന് സമീപത്തെ ഗ്രൗണ്ടില്‍ വീട്ടമ്മ മകനൊപ്പം ഡ്രൈവിംഗ് പരിശീലനത്തിന് എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. കരിങ്കുന്നം സ്വദേശികളാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. കാര്‍ റിവേഴ്്സ് ഗിയറിലാണെന്ന് ഓര്‍ക്കാതെ പുറത്തുനിന്നും മകന്‍ അമ്മയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഓട്ടോമാറ്റിക് ഗിയറുള്ള വാഹനമായതിനാല്‍ കാര്‍ ആക്സിലേറ്റര്‍ അമര്‍ത്തിയതും പിന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ അപകടം മണത്ത മകന്‍ സമയോജിതമായി പ്രവര്‍ത്തിച്ച് കാര്‍ സീറ്റില്‍ നിന്നും അമ്മയെ പിടിച്ചു പുറത്തേക്കിടുകയായിരുന്നു. തൊട്ടുപിന്നാലെ കാര്‍ ഡാമിലേക്ക് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഇവിടെ മുമ്പും സമാനമായ രീതിയില്‍ അപകടമുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു.
Read More