നിലയില്ലാക്കയത്തിലേക്ക് വീണ യുവതി മുങ്ങിത്താഴാനൊരുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ അവരെത്തി ! ഒടുവില്‍ പേരുപോലും പറയാതെ മടക്കവും; സിനിമയെ അതിശയിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ…

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ യുവതി ആറാട്ടുകടവിലെ നിലയില്ലാക്കയത്തില്‍ വഴുതിവീണപ്പോള്‍ രക്ഷകരായത് അജ്ഞാതര്‍.ക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള തോട്ടിലെ കല്ലുപാലത്തിനടിയിലുള്ള ആഴമേറിയ ഭാഗത്തേക്കാണ് കാലുകഴുകാനിറങ്ങിയപ്പോള്‍ യുവതി വീണത്. ഈ സമയത്ത് മറുകരയിലുണ്ടായിരുന്ന രണ്ടുപേര്‍ പുഴയിലേക്ക് എടുത്തു ചാടി നീന്തിയെത്തി അവരെ രക്ഷിക്കുകയായിരുന്നു. പലരും ചോദിച്ചെങ്കിലും ആരോടും പേരുപോലും വെളിപ്പെടുത്താതെ ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുത്ത ഇവര്‍ മടങ്ങി. ഇവര്‍ ആരെന്ന് വിവരമില്ല.

Read More