കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉത്തരപ്രദേശ് സ്വദേശിയില്‍നിന്ന് 44 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടിയ സംഭവത്തില്‍ അന്വേഷണം യുപിയിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) കോഴിക്കോട് യൂണിറ്റാണ് കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളുമായി ഉത്തരപ്രദേശ് മുസാഫര്‍ നഗര്‍ സ്വദേശി രാജീവ് കുമാറിനെ (27) അറസ്റ്റ് ചെയ്തത്. 3.49 കിലോഗ്രാം കൊക്കെയ്നും 1.296 കിലോഗ്രാം ഹെറോയിനുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇയാളുടെ നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു യുപിയിലെ ഡിആര്‍ഐ യൂണിറ്റിന് വിവരം കൈമാറിയിട്ടുണ്ട്. നേരത്തെ ഇയാള്‍ ഇടപെട്ട മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസിന്റെ വിവരങ്ങള്‍ അവിടെനിന്ന് ശേഖരിക്കും. ഇയാളുടെ നാട്ടിലെ ബന്ധങ്ങളും അന്വേഷണത്തിനു വിധേയമാക്കും. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നിലേറെ ആളുകള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കൊക്കെയ്ന്‍, ഹെറോയിന്‍ അടക്കമുള്ള ലഹരിവസ്തുക്കള്‍…
Read MoreTag: drug
എംഡിഎംഎയുമായി യുവ നടനും സുഹൃത്തും പിടിയില്‍ ! ലഹരിക്കടത്തിന് വന്‍തുക പ്രതിഫലം…
എംഡിഎംഎയുമായി യുവ നടന് ഉള്‍പ്പെടെ രണ്ടുപേര്‍ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റില്‍. ട്രെയിനില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. പിടിയിലായ ഷൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ആഗ്രഹം. വെറുതെ ഒരു രസത്തിന് ആദ്യം കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറുകയായിരുന്നു. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയര്‍മാരാക്കിയത്. ഒരു യാത്രയ്ക്ക് 15,000 രൂപ പ്രതിഫലം. യാത്രാ ചെലവ് വേറെ. ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മൊത്തക്കച്ചവടക്കാര്‍ എത്തിക്കുന്ന ലഹരി…
Read Moreയൂറോപ്പില്‍ നിന്ന് ഓണ്‍ലൈനായി മയക്കുമരുന്ന് വരുത്തി ! കൂത്തുപറമ്പ് സ്വദേശി പിടിയില്‍
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ വന്‍ മയക്ക് മരുന്ന് വേട്ട. ഓണ്‍ലൈനായി നെതര്‍ലാന്‍ഡില്‍ നിന്നും വരുത്തിച്ച മാരക മയക്ക് മരുന്നായ 70 എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കൂത്തുപറമ്പ് പാറാലിലെ കെ.പി. ശ്രീരാഗിനെ (26)യാണ് കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ്. ജനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫീസില്‍ സംശയാസ്പദമായി എത്തിയ തപാല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയുമായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മഫ്തിയില്‍ പ്രത്യേക സംഘം ഇയാളെ വീടിന് സമീപം വച്ച് പിടികൂടുകയായിരുന്നു. മേയ് ഒന്നിന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫീസില്‍ വന്നതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാര്‍ക് വെബ് സൈറ്റില്‍ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിന്…
Read Moreമയക്കുമരുന്ന് വിൽപന ! രണ്ടു പേർ പിടിയിൽ
കാട്ടാക്കട: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേർ എക്സൈസിന്റെ പിടിയിലായി. കുറ്റിച്ചൽ സ്വദേശി ബോണ്ട്സ് അനു (24 ), മണ്ണൂർക്കര വാറുവിള സ്വദേശി തൻസീർ (25) എന്നിവരെയാണ് പിടികൂടിയത്. നെയ്യാർഡാം പോലീസ് സ്റ്റേഷനും വാഹനവും ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബോണ്ട്സ് അനു എന്ന് വിളിക്കുന്ന അനൂപ്. ആര്യനാട് കുറ്റിച്ചൽ പരുത്തിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പരുത്തിപള്ളിയിൽ വച്ചാണ് പൾസർ ബൈക്കിൽ കടത്തി കൊണ്ട് വന്ന എംഡിഎം എയുമായി അനൂപ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്നു 4 പോളിത്തീൻ കവറുകളിലായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 0.835 ഗ്രാം എംഡിഎം എ പിടിച്ചെടുത്തു. സംഭവസ്ഥലത്തു വച്ചു വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ചു എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അതിസഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇയാൾ ഈ സമയത്ത് മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. പരിശോധനയിൽ വടിവാൾ ഉൾപ്പെടെ…
Read Moreഡോക്ടറെ കുത്തിയത് ആറു തവണ ! സ്കൂളില്‍ നിന്ന് സന്ദീപിനെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണം ലഹരിയുപയോഗം…
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് ലഹരിയ്ക്കടിമ. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളായ വന്ദനയുടെ നെഞ്ചിനും നട്ടെല്ലിനും കഴുത്തിലുമാണ് കത്രിക ഉപയോഗിച്ച് പ്രതി സന്ദീപ് കുത്തിയതെന്ന് പോലീസ് പറയുന്നു. ആറു തവണ കുത്തിയെന്നാണ് വിവരം. ഡോക്ടറെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ക്ക് കുത്തേറ്റത്. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്പെന്ഷന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്ജന് ആയി പ്രാക്ടീസ് ചെയ്യുന്ന വന്ദനാ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.…
Read Moreമദ്യവും മയക്കുമരുന്നും ഒക്കെ ഒക്കെ ഓരോത്തരുടെ ചോയ്സ് ആണ് ! താനഭിനയിച്ച സിനിമകളുടെ സെറ്റില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് നിഖില വിമല…
മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു നിഖിലയുടെ സിനിമ പ്രവേശം. ദിലീപിന്റെ നായികയായി ലവ് 24*7ല്‍ അഭിനയിച്ചതോടെയാണ് നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് മികച്ച ഒരു പിടി വേഷങ്ങളിലൂടെയും സിനിമകളിലൂടെയും നിഖില മലയാളികളുടെ മനം കവരുക ആയിരുന്നു. അതേ സമയം ഒരഭിമുഖത്തില്‍ ബീഫ് കഴിക്കുന്നതിനെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് താരം. ഇപ്പോളിതാ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നാണ് നടി പറയുന്നത്. സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യം ആകുന്നുണ്ടെങ്കില്‍ നിയന്ത്രിക്കണം. ഫെഫ്ക പോലുള്ള സംഘടനകളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നും നിഖില പറയുന്നു. നടിയുടെ വാക്കുകള്‍ ഇങ്ങനെ…സിനിമാ സെറ്റുകളില്‍…
Read Moreലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക അമ്മയുടെ കൈയ്യിലില്ല ! ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ഇടവേള ബാബു…
ലഹരി ഉപയോഗിക്കുന്നവരുടെ അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന് ഭരണസമിതിയംഗം ബാബുരാജ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.. എന്നാല്‍ ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ”എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്” ഇടവേള ബാബു പറഞ്ഞു. ”സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും”ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
Read Moreമുഖ്യമന്ത്രി പിണറായിക്കെതിരേ തുറന്നടിച്ച് അഴിയൂരില്‍ ലഹരി മാഫിയ കാരിയറാക്കിയ പെണ്‍കുട്ടിയുടെ അമ്മ ! മുഖ്യമന്ത്രി പ്രതിയെ ന്യായീകരിച്ചു…
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി അഴിയൂരില്‍ ലഹരി മാഫിയ കാരിയര്‍ ആക്കിയ പെണ്‍കുട്ടിയുടെ അമ്മ. പോക്സോ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ നീതി ലഭിക്കാന്‍ എവിടെ പോകും ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാകൂ എന്നാണ് പറഞ്ഞത്. അതിനിടയിലാണ് പ്രതിയാണെന്നു പറയുന്ന ആളെ നിരപരാധി ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. ലഹരി മാഫിയക്ക് പിന്നില്‍ വന്‍ കണ്ണികളാണ് ഉള്ളത്. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ശരിയായില്ല. ഇരയായ കുട്ടികള്‍ മുന്നോട്ട് പരാതിയുമായി വരില്ല. വന്നാല്‍ ഇതല്ലേ അവസ്ഥ തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ ഒരു സംഭവം നടന്നാല്‍ കുട്ടിയെ സംരക്ഷിക്കുകയല്ലാതെ വിഷയം മുഴുവനായും മൂടിവെക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നും…
Read Moreകോട്ടയംകാരനും കോയമ്പത്തൂരുകാരിയും അടുത്തത് ബിബിഎ പഠനത്തിനിടെ ! പിന്നെ ലിവിംഗ് ടുഗദറായി…മയക്കുമരുന്ന് കച്ചവടം തൊഴിലുമാക്കി; മലയാളി-തമിഴ് ദമ്പതികള്‍ മയക്കുമരുന്ന് കേസില്‍ വീണ്ടും അറസ്റ്റില്‍…
പരപ്പന അഗ്രഹാരത്തില്‍ മയക്കുമരുന്ന് വില്പനക്കിടെ പിടിയിലായ മലയാളി ദമ്പതികള്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ പ്രതികളായവര്‍. മാസങ്ങള്‍ക്ക് മുമ്പ് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കിടന്ന ദമ്പതികള്‍, ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയായിരുന്നു. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏഴു കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ വീണ്ടും സജീവമാകുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. മുഖ്യമായും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ബിസിനസ്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് ബിബിഎ പഠനം നടത്തുന്നതിനിടെയാണ് വിഷ്ണുപ്രിയയും സിഗില്‍ വര്‍ഗീസും…
Read Moreസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിഗുളിക വില്‍ക്കുന്ന സംഘം പിടിയില്‍ ! വ്യാജ കുറിപ്പടി തയ്യാറാക്കുന്നത് നഴ്സിംഗ് കഴിഞ്ഞ യുവതി…
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിഗുളികകള്‍ വില്‍ക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരെയും മുട്ടടയില്‍നിന്ന് യുവതി ഉള്‍പ്പെടെ മൂന്നുപേരെയുമാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. മാനസികരോഗികള്‍ക്ക് നല്കുന്ന ഗുളികകളാണ് ഇവര്‍ വന്‍വിലയ്ക്ക് സ്കൂള്‍കുട്ടികള്‍ക്ക് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിഗുളികകള്‍ വില്‍ക്കുന്ന സംഘങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാരയ്ക്കാമണ്ഡപത്തുനിന്ന് അതുല്‍ എസ്.കുമാര്‍, അനീഷ് എന്നിവരെയും മുട്ടടയില്‍നിന്ന് റാഫ, ജിത്തു, അരവിന്ദ് എന്നിവരെയും പിടികൂടിയത്. നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ യുവതിയാണ് റാഫ. ഇവരാണ് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ലഹരിഗുളികകള്‍ സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു. പേരൂര്‍ക്കട ആശുപത്രിയിലെത്തി ഒ.പി. ടിക്കറ്റ് എടുത്തശേഷം റാഫ തന്നെ ഒ.പി. ടിക്കറ്റില്‍ മരുന്നിന്റെ പേരുകള്‍ എഴുതിചേര്‍ക്കുകയായിരുന്നു. ഡോക്ടറുടെ പേരിലുള്ള വ്യാജസീലും ഇവര്‍ ഉപയോഗിച്ചിരുന്നു. ഒരു ഗുളിക 50 രൂപ നിരക്കിലാണ് പ്രതികള്‍ വില്‍പ്പന…
Read More