ബംഗളൂരുവില്‍ ലഹരിവേട്ട തുടരുന്നു ! മലയാളികള്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍;പിടികൂടിയത് 40 ലക്ഷത്തിന്റെ ലഹരി മരുന്ന്…

ബംഗളൂരുവില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു. 40 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. എ.സുബ്രഹ്മണ്യന്‍ നായര്‍, ഷെജിന്‍ മാത്യു എന്നീ മലയാളികളെയും മറ്റൊരാളെയുമാണു ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ലഹരിമരുന്ന് വില്‍പന നടത്തിവരുന്നതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ കന്നഡ സിനിമയിലെ ലഹരിറാക്കറ്റ് കേസില്‍ ഇവര്‍ക്കു ബന്ധമില്ലെന്നാണു സൂചന. അതേ സമയം ബംഗളൂരു ലഹരിമരുന്നു കേസില്‍ നൈജീരിയന്‍ പൗരന്‍ ലോം പെപ്പെര്‍ സാംബ അറസ്റ്റിലായി. നൈജീരിയയില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാളാണ് അനൂപ് അടക്കമുള്ളവര്‍ക്കു കൈമാറിയിരുന്നത്. കഴിഞ്ഞദിവസം നടി രാഗിണി ദ്വിവേദിയെയും നിശാപാര്‍ട്ടികളുടെ സംഘാടകനായ വിരന്‍ ഖന്നയെയും അറസ്റ്റ് ചെയ്തിരുന്നു. കന്നഡ സിനിമാതാരം സഞ്ജന ഗില്‍റാണിയെ ചോദ്യം ചെയ്തു. കന്നഡ സിനിമയിലെ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നടി സംയുക്ത ഹെഗ്‌ഡെയ്ക്കു നേരെ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.

Read More