വാഗമണിലെ നിശാപാര്‍ട്ടിയില്‍ വിളമ്പിയത് ഏഴു തരത്തിലുള്ള മയക്കുമരുന്നുകള്‍. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരിമാഫിയയുടെ കണ്ണികളാണ് പിടിയായത് എന്നാണ് നിഗമനം. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഒമ്പതു പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം…
Read MoreTag: drug mafia
ഭക്ഷണം വായില്‍വെക്കാന്‍ കൊള്ളില്ല, കൊതുകുകടി മൂലം ഉറക്കവും ശരിയാകുന്നില്ല; ഈ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മയക്കുമരുന്ന് കേസിലെ പ്രതിയായ നടി രാഗിണി ദ്വിവേദി
ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ബംഗളുരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി. കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്(സി.സി.ബി) കേസെടുത്തു. മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. രാഗിണി രണ്ടാം പ്രതിയും. രാഗിണി ദ്വിവേദിയെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമന്‍സ് ഹോമിലാണു താമസിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ അസൗകര്യങ്ങളുടെ പേരിലാണ് നടിയുടെ നിസ്സഹകരണം. നിലവാരമുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നാണു പ്രധാന പരാതി. കൊതുക് ശല്യം കാരണം ഉറങ്ങാനും കഴിഞ്ഞില്ലത്രേ. അതിനാല്‍ കൂടുതല്‍ സംസാരിക്കാനില്ലെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍, കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കുമെന്നു സി.സി.ബി. അറിയിച്ചു. ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യാ സഹോദരന് ആദിത്യ ആല്‍വ(31)യും പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചു. ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വീരേന്‍ ഖന്ന, പ്രശാന്ത് രംഗ,…
Read Moreകണ്മുമ്പില് തോക്കിനിരയായത് കുടുംബത്തിലെ ഒമ്പതുപേര്‍ ! ആറു സഹോദരങ്ങളെ 13കാരന് മലയില്‍ ഒളിപ്പിച്ചിരുത്തിയത് 10 മണിക്കൂര്‍; രാത്രിയില്‍ തനിച്ച് 24 കിലോമീറ്റര്‍ യാത്രയും;ലോകത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ…
ആക്രമികളുടെ തോക്കിനിരയായി കുടുംബത്തിലെ ഒമ്പതു പേര് കൊല്ലപ്പെടുന്നത് കണ്ട് തളരാന്‍ ആ 13കാരന് ആവുമായിരുന്നില്ല. ആറു സഹോദരങ്ങളുടെ ജീവന് അവന് രക്ഷിക്കേണ്ടത് അവന്റെ ചുമതലയായിരുന്നു. സഹോദരങ്ങളെ അവന് മലനിരകളില്‍ ഒളിപ്പിച്ചിരുത്തിയത് 10 മണിക്കൂറാണ്. പിന്നീട് മനോധൈര്യത്തിന്റെ ബലത്തില്‍ മാത്രം വിശ്വസിച്ച് കൂരിരുട്ടിനെ വകവെയ്ക്കാതെ 24 കിലോമീറ്റര്‍ നടന്ന് സ്വന്തം ഗ്രാമത്തിലെത്തി സഹായം തേടുകയായിരുന്നു. മയക്കുമരുന്ന് മാഫിയ നടമാടുന്ന മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കുന്ന ഈ സംഭവം ഉണ്ടായത്. കണ്മുന്നില് അമ്മയുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ വെടിയേറ്റ് മരിക്കുന്നത് കാണേണ്ടി വന്ന ഡെവിന് ലാംഗ്ഫോര്‍ഡ് എന്ന പയ്യനാണ് തന്റെ ആറ് സഹോദരങ്ങളുമായി കൊലയാളി സംഘത്തെ പേടിച്ച് മലനിരയില്‍ ഒളിച്ചിരുന്നത്. ഒരു കുറ്റിക്കാട്ടിനുള്ളില്‍ 10 മണിക്കൂര്‍ ആ ഇരുപ്പ് ഇരുന്ന ശേഷം. സഹോദരങ്ങളെ അവിടെ ഇരുത്തി സ്വന്തം ഗ്രാമത്തിലേക്ക് രാത്രിയില്‍ ഇറങ്ങിപ്പോവുകയായിരുന്നു. 23 കിലോമീറ്റര്‍ ദൂരത്തേക്ക് നടന്നുപോയ ചേട്ടനെ കാണാതായാതോടെ ഒമ്പതു…
Read Moreപുറമ്പോക്കിലെ ഷെഡില്‍ പോലീസ് പരിശോധിച്ചപ്പോള്‍ ഇറങ്ങിയോടിയത് സ്ത്രീവേഷത്തിലുള്ള പുരുഷന് ! സംഭവം ഇങ്ങനെ…
പാലസ് റോഡില്‍ വനിതാ കോളജിനും ഹയര്‍ സെക്കന്‍ഡറി സ്കൂളിനും തൊട്ടടുത്തുള്ള ഷെഡില്‍ എക്സൈസും നഗരസഭ അധികൃതരും നടത്തിയ സംയുക്ത പരിശോധനയെത്തുടര്‍ന്ന് നടന്നത് നാടകീയ സംഭവങ്ങള്‍. ഷെഡില്‍ നിന്ന് ആയുധങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും കണ്ടെടുത്തു. മുന്‍ഭാഗം പൂട്ടിയിരുന്നതിനാല്‍ പിറകിലൂടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അവരെ കണ്ടപ്പോള്‍ അകത്തെ കട്ടിലില്‍ കിടന്നിരുന്ന, സ്ത്രീവേഷമണിഞ്ഞ പുരുഷന് ഇറങ്ങിയോടി. ഉദ്യോഗസ്ഥര്‍ പിന്നാലെ പാഞ്ഞെങ്കിലും ഇയാളെ പിടിക്കാനായില്ല. ഷെഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന കച്ചവടം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. റോഡിന്റെ പുറമ്പോക്കിലാണ് ഷെഡ്. ഇതിനു മുമ്പില്‍ സ്ഥിരമായി ഇരുന്ന ചെരുപ്പുകുത്തിയെ കുറേദിവസമായി കാണാനില്ലാത്തതും സംശയത്തിനിട നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലഹരിമരുന്ന് കേസില്‍ ജയിലിലാണെന്നു വിവരം ലഭിച്ചു. രാത്രിയില്‍ ഈ വഴിയ്ക്കു കൂടെ പോയ ആളുകളെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും പണം പിടുങ്ങുകയും ചെയ്ത സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവം…
Read Moreപെണ്‍കുട്ടികളെ പ്രേമം നടിച്ച് വളച്ചെടുക്കും; ചെക്ക് പോസ്റ്റുകളിലൂടെ മയക്കുമരുന്ന് കടത്തുന്നത് പെണ്‍കുട്ടികളുടെ ദേഹത്ത് കെട്ടിവെച്ച്; പിന്നീട് ഇവരെ പെണ്‍വാണിഭത്തിന് ഉപയോഗിക്കും; ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് എക്സൈസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം
വൈപ്പിനില്‍ കഞ്ചാവുമായി അറസ്റ്റിലായ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും എക്സൈസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. പ്രേമം നടിച്ചും സാമ്പത്തികസഹായം ചെയ്തും പെണ്‍കുട്ടികളെ ലഹരിക്കടത്തിനായി ഉപയോഗിക്കുന്നുവെന്നും സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വരെ ഇരകളാക്കുന്നുവെന്നുമാണ് വിവരം ലഭിച്ചത്. വാടകക്കാറുകളില്‍ തമിഴ്നാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോകുകയും തിരിച്ചുവരുമ്പോള്‍ കഞ്ചാവ് കടത്തുകയുമാണ് ചെയ്യുന്നത്. അധികൃതരുടെ വാഹന പരിശോധനകളില്‍നിന്ന് രക്ഷപ്പെടാനായാണ് പെണ്‍കുട്ടികളെ ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളുടെ ദേഹത്ത് ലഹരിവസ്തുക്കള്‍ കെട്ടിയാണ് കടത്തുന്നത്. ചെക്ക്്പോസ്റ്റുകളില് വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പെണ്‍കുട്ടികളെ ദേഹപരിശോധന നടത്തില്ല. പെണ്‍കുട്ടികളെ ഇവര്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വൈപ്പിനില്‍ പിടിയിലായ ഗുണ്ടാസംഘത്തില്‍ നിന്നാണ് ഈ സൂചനകള്‍ കിട്ടിയത്. കൂടാതെ, തമിഴ്നാട്-കേരള അതിര്‍ത്തി വഴി കഞ്ചാവ് കടത്തുന്നവരെ ആക്രമിച്ച് ഇവ പിടിച്ചെടുക്കുന്ന സംഘങ്ങളുമുണ്ട്. തമിഴ്നാട്ടില്‍ ലഹരി വില്‍ക്കുന്ന സംഘങ്ങള്‍ തന്നെയാണ് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നത്. ഇവര്‍ക്ക് ഇതിന് കമ്മിഷനും ലഭിക്കും. വൈപ്പിനില്‍ പിടിയിലായ സംഘത്തില്‍ കൂടുതല്‍ പേരുണ്ട്. ഇവരെക്കുറിച്ചും പെണ്‍കുട്ടികളെക്കുറിച്ചും അന്വേഷണം നടത്തും.…
Read Moreഒരു രാജ്യത്തെ യുവജനതയെ ലഹരിയ്ക്കടിമകളാക്കിയാല് ആ രാജ്യത്തെ തകര്ത്താന് എളുപ്പമാണ് ! ലഹരി മാഫിയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരാജകത്വങ്ങള്‍ക്കെതിരേ ശക്തമായ പ്രമേയവുമായി അഘോരം…
ഒരു രാജ്യം നശിപ്പിക്കാന്‍ യുദ്ധത്തിന്റെ ആവശ്യമില്ല. മറിച്ച്, അവിടുത്തെ യുവാക്കളെ ലഹരിക്ക് അടിമകളാക്കിയാല്‍ മതി” ദീര്ഘദര്ശികളാരോ പറഞ്ഞതാണ്. യുവാക്കള്‍ക്കിടയിലെ ലഹരിയുപയോഗം അനുദിനം വര്‍ധിച്ചുവരുന്നത് ഈ വാക്കുകളെ സാധൂകരിക്കുന്നു. കോളജുകളില്‍നിന്നും ഇന്നു സ്കൂളുകളിലേക്കു വ്യാപിച്ചിരിക്കുകയാണ് ലഹരി മാഫിയയുടെ വേരുകള്‍. ട്യൂബ് ഗം, വൈറ്റ്നര് അങ്ങനെ എന്തും ഏതും ലഹരിയായി ഉപയോഗിക്കുന്ന അപകടകരമായ പ്രവണതയാണ് ഇന്നുള്ളത്. സാധാരണക്കാരായ കുട്ടികളിലേക്കു ലഹരി മാഫിയ പിടി മുറുക്കുമ്പോള്‍ അവിടെ അവരുടെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷയുമാണ് തകരുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘതങ്ങളെക്കുറിച്ചും റിയലിസ്റ്റിക്കായി കഥ പറയുകയാണ് അഘോരം എന്ന ചിത്രം. ഒപ്പം നല്ല നാളെക്കു വേണ്ടിയുള്ളതാകണം നമ്മുടെ യുവത്വം എന്ന് സന്ദേശം പകരുകയാണ്.ഷോബി തിലകന്, ജോബി, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളുമുണ്ട്. നടന് ഷോബി തിലകന്റെ മകന് ദേവ്നന്ദന്‍ എസ്. തിലക്…
Read Moreപിടിച്ചെടുക്കുന്ന മയക്കുമരുന്ന് മറിച്ചു വില്ക്കാന് പോലീസില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ മാഫിയ ; കൊള്ളപ്പലിശക്കാരില്‍ നിന്നു രക്ഷപ്പെടാനായി പോലീസിനെ സമീപിച്ച ചലച്ചിത്ര നിര്‍മാതാവിനെയും ഇരയാക്കി; പോലീസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കളികള്‍ ഇങ്ങനെ…
എറണാകുളം: മയക്കുമരുന്ന് കേസുകളില്‍ തൊണ്ടിമുതലായി സൂക്ഷിക്കുന്ന മയക്കുമരുന്ന് രാജ്യാന്തര മാഫിയയ്ക്ക് മറിച്ചു വില്‍ക്കുന്ന സംഘം പോലീസില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. മറ്റു ചില കേസുകളില്‍ കുടുങ്ങിയ കൊല്ലം സ്വദേശിയെ മയക്കുമരുന്ന് വാഹകനായി ഉപയോഗിച്ച് കോടികള്‍ തട്ടിയെടുത്തശേഷം വകവരുത്താന്‍ ഷാഡോ പോലീസുകാരടങ്ങുന്ന സംഘം ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു നടത്തിയ പ്രാഥമികാന്വേഷണത്തിലാണു പോലീസ്-മാഫിയ ബന്ധം ചുരുളഴിഞ്ഞത്. സംഭവം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തി. ചലച്ചിത്രനിര്‍മാതാവുകൂടിയായ എം.ബി.ബി.എസുകാരനാണു പരാതിക്കാരന്. കൊള്ളപ്പലിശക്കാരില്‍ നിന്നു രക്ഷപ്പെടാനായാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്. ചെന്നൈ ബന്ധമുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ പോലീസിന്റെ ചാരനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതില്‍നിന്നു കിട്ടുന്ന പ്രതിഫലം ഉപയോഗിച്ച് സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാമെന്നായിരുന്നു പോലീസ് മാഫിയയുടെ വാഗ്ദാനം. പോലീസിന്റെ വാക്കു കേട്ട് പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ കൈയ്യിലെ പണം പോയതു മാത്രം മിച്ചം. ആദ്യമായി മാന്‍കൊമ്പ് ഇടപാടുകാരെ കുടുക്കാനാണ് പോലീസ് ഇയാളെ ഉപയോഗിച്ചത്. പറവൂരിലെ ഒരു ഹോട്ടലില്‍…
Read Moreസുനി പറഞ്ഞ വമ്പന്‍ സ്രാവ് മയക്കുമരുന്ന് മാഫിയ തലവനോ; മാഡത്തെ തേടിയുള്ള യാത്രയെത്തുന്നത് കാക്കനാട്ടുള്ള പ്രമുഖ നടിയിലേക്ക്; പ്രതീഷ് ചാക്കോയില്‍ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൊച്ചി: പള്‍സര്‍ സുനിയുടെ കൈവശം വേറെ നടിമാരുടെയും പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നു സംശയം. ചിലരെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇയാള്‍ ബ്ലാക് മെയില്‍ ചെയ്തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയില്‍ നിന്നാണ് ഈ ഈ നിര്‍ണായക വിവരങ്ങള്‍ കിട്ടിയതെന്നറിയുന്നു. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചെന്നാണ് പ്രതീഷ് ചാക്കോ പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിഐപിയെ തൊടാന്‍ പോലീസിനും പേടിയാണെന്ന അഭ്യൂഹം ശക്തമാവുകയാണ്. നടന് ഷൈന്‍ ടോം ചാക്കോ നടത്തിയ ചില പരാമര്‍ശങ്ങളുമായി ബന്ധമുള്ളയാള്‍ക്കെതിരെയാണ് സംശയങ്ങള്‍ നീളുന്നത്. ഇപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള സുനിയെക്കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. സിനിമയിലെ തട്ടിക്കൊണ്ട് പോകലിനെല്ലാം പിന്നില്‍ മയക്കുമരുന്ന് മാഫിയയയുമായി ബന്ധമുള്ള വ്യക്തിക്ക് പങ്കുണ്ടെന്ന് പൊലീസിലെ ഒരു വിഭാഗം കരുതുന്നു. എന്നാല്‍ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവനായ ഇയാള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പൊലീസിന്…
Read More