മലയാള സിനിമയിലെ യുവതാരങ്ങള്ക്കിടയിലുള്ള ലഹരി ഉപയോഗത്തെക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ നടക്കുകയാണ്. യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന തരത്തില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകളോടു പ്രതികരിക്കുകയാണ് ഉണ്ണി മുകുന്ദന്. യുവതാരങ്ങളെല്ലാം ലഹരിയ്ക്ക് അടിമകളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായൊരു ശ്രമം പലയിടത്തും കാണുന്നുണ്ടെന്ന് ഉണ്ണിമുകുന്ദന് പറയുന്നു. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേയ്ക്കുന്ന ആരോപണങ്ങളാണ് അത്. ഞാന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താത്പര്യങ്ങളായിരിക്കും. ചിലര്‍ വായനശാലകളിലും മറ്റു ചിലര്‍ ഫുട്ബോളിലും ക്രിക്കറ്റിലുമൊക്കെ സമയം ചെലവിടുമ്പോള്‍ താന്‍ പോകുന്നത് ജിമ്മിലേക്കായിരിക്കുമെന്ന് താരം പറയുന്നു. അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകള്‍ക്കെതിരെ മുന്നോട്ട് വരുന്നില്ല എന്നാണ്. കാടടച്ച് വെടിവെയ്ക്കുന്ന രീതി നല്ലതല്ല അദ്ദേഹം വ്യക്തമാക്കി.
Read More