ഒരു കാലത്ത് ഇറ്റലിയെ വിറപ്പിച്ചിരുന്ന പേരുകളിലൊന്നായിരുന്നു മരിയ ലിച്ചാര്‍ഡി. നേപ്പിള്‍സിലെ കമോറ കുടുംബത്തിലാണ് അവള്‍ പിറന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ക്രിമിനലുകളുടെ സംഘമാണ് കമോറ കുടുംബക്കാര്‍. 1951 മാര്‍ച്ച് 24നാണ് ഈ കുപ്രസിദ്ധ വനിതയുടെ ജനനം. കമോറയിലെ ഏറ്റവും ക്രൂരമായ കുടുംബങ്ങളിലൊന്നില്‍ വളര്‍ന്നവളാണ് മരിയ. അവളുടെ പിതാവ് ഒരു കൊടും ക്രിമിനല്‍ ആയിരുന്നു. സഹോദരന്മാരായ പിയട്രോയെയും വിന്‍സെന്‍സോയെയും ഭര്‍ത്താവ് അന്റോണിയോ തെഗെമിയെയും പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കമോറക്കാരുടെ ഇടയിലുള്ള സെക്കന്‍ഡിലിയാനോ വംശത്തില്‍ ഗോഡ് മദര്‍ ആയി അവള്‍ അധികാരം പിടിച്ചെടുത്തു. വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കല്‍, കൊലപാതകം എന്നീ കുറ്റ കൃത്യങ്ങളിലെല്ലാം നേതൃത്വംനല്‍കി. സ്ത്രീകള്‍ക്കും കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. കമോറ സ്ത്രീകള്‍വീട്ടിലിരുന്നു മയക്കുമരുന്നു പാക്ക് ചെയ്തും മറ്റുമൊക്കെ ക്രിമിനലുകളായ ഭര്‍ത്താക്കന്മാരെ സഹായിച്ചിരുന്നു. ഇതോടൊപ്പം വീട്ടുജോലികളും ചെയ്യും. പുരുഷന്‍മാര്‍ അക്രമികാരികളാണെങ്കിലും വീട്ടിലെത്തിയാല്‍ പൂച്ചകളെപ്പോലെയാണ്. സ്ത്രീകള്‍ പറയുന്നത് അനുസരിച്ചു…
Read MoreTag: drug
രാജ്യത്ത് ‘ഫെലൂഡ’ ഉപയോഗിക്കാന്‍ അനുമതി ! രാജ്യത്തെ ആദ്യത്തെ സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനാ സംവിധാനം;മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയാം…
ഇന്ത്യയിലെ ആദ്യത്തെ സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനാ സംവിധാനം ‘ഫെലൂഡ’ രാജ്യത്ത് ഉപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. ടാറ്റാ ഗ്രൂപ്പും സിഎസ്‌ഐആര്‍- ഐജിബിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനയാണ് ‘ഫെലൂഡ’. പരമ്പരാഗത ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ കൃത്യതയോടെ വേഗത്തില്‍, കുറഞ്ഞ ചെലവില്‍ ടാറ്റാ സി.ആര്‍.ഐ.എസ്.പി.ആര്‍. ടെസ്റ്റ് വഴി കോവിഡ് പരിശോധന നടത്താന്‍ സാധിക്കും. ടാറ്റയും സിഎസ്‌ഐആര്‍-ഐജിബിയും ചേര്‍ന്ന് വികസിപ്പിച്ച പരിശോധന സംവിധാനത്തിന് ഡിസിജിഐയുടെ അംഗീകാരം ലഭിച്ചുവെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍-ഐജിഐബി ശാസ്ത്രജ്ഞന്‍മാരായ ഡോ. സൗവിക് മൈതി, ഡോ. ദേബൊജ്യോതി ചക്രബര്‍ത്തി എത്തിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയുന്ന കോവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചത്. ഇവര്‍ ഇതിന് ‘ഫെലൂഡ’ എന്ന് പേര് നല്‍കുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ ഡിക് ടറ്റീവ് നോവലുകളിലെ നായകന്‍ ഡിക്ടറ്റീവ്…
Read Moreചില പ്രമുഖ സിനിമ താരങ്ങള്‍ക്കും സംഗീതജ്ഞര്‍ക്കും മയക്കുമരുന്നു സംഘങ്ങളുമായി അടുത്ത ബന്ധം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…
സിനിമ രംഗത്തെ ചില പ്രമുഖര്‍ക്കും സംഗീതജ്ഞര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി അടുത്തബന്ധമാണുള്ളതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വിലയിരുത്തല്‍. മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെല്ലാം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ബംഗളുരുവിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ മയക്കുമരുന്നും രണ്ടര ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു. ബംഗളുരുവിലെ കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് 145 എംഡിഎംഎ ഗുളികകളും 2.20 ലക്ഷം രൂപയും പിടിച്ചെടുത്തത്. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ ബംഗലൂരുവിലെ നികൂ ഹോംസില്‍ നിന്നും 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും കണ്ടെടുത്തു. ഇതിന് പിന്നാലെ മയക്കുമരുന്ന് വിതരണത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന വനിതയെ പൊലീസ് പിടികൂടി. ഇവരുടെ ദോഡാഗുബ്ബിയിലെ വീട്ടില്‍ നിന്നും 270 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് എം അനൂപ്, ആര്‍ രവീന്ദ്രന്‍, അനിഖ എന്നിവരെ പൊലീസ്…
Read Moreറിയ നമ്മള്‍ വിചാരിച്ച ആളല്ല സാര്‍ ! റിയ ചക്രബോര്‍ത്തി എംഡിഎംഎയും ഹാഷിഷും മരിജുവാനയും ആവശ്യപ്പെടുന്നതിന്റെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്; സുശാന്തിന്റെ മരണത്തിനു പിന്നില്‍ മയക്കുമരുന്നോ ?
നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങള്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. റിയയുടെ മയക്കുമരുന്ന് ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രമുഖ മയക്കുമരുന്ന് കടത്തുകാരനുമായി റിയ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റിയ വാട്സ്ആപ്പ് ചാറ്റിലൂടെ കഞ്ചാവും എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫറ്റമിന്‍)യും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചതിലെ സുചനകള്‍ ഇവര്‍ സുശാന്തിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറിയെന്നാണ് ഏറ്റവും പുതിയ വിവരം. റിയ എംഡിഎംഎ, ഹാഷിഷ്, മാരിജുവാന എന്നിവയുടെ അനധികൃത ഇടപാടുകള്‍ നടത്തിയരുന്നതായും ഉപയോഗിച്ചിരുന്നതായും സൂചന നല്‍കുന്ന ചാറ്റുകളാണ് പുറത്തു വന്നിട്ടുള്ളത്. സുശാന്തിന് മയക്കുമരുന്ന് നല്‍കുന്ന കാര്യത്തില്‍ ഒരു ടാലന്റ് മാനേജ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥനില്‍ നിന്നും റിയയ്ക്ക് നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിയ…
Read Moreതോമസുകുട്ടീ വിട്ടോടാ ! സോഡ കുടിക്കാന്‍ പോലീസ് വഴിവക്കില്‍ നിര്‍ത്തിയിട്ട ജീപ്പ് കണ്ട് ലഹരി ഇടപാടുകാരായ യുവാക്കള്‍ കണ്ടംവഴി പാഞ്ഞു;നേരെ പോയി വീണത് കിണറ്റില്‍; പിന്നീട് സംഭവിച്ചത്…
നാടൊട്ടുക്ക് ലഹരിമാഫിയ പിടിമുറുക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനു സമീപത്ത് മാന്തടത്ത് സോഡ കഴിക്കാന്‍ നിര്‍ത്തിയിട്ട പോലീസ് വാഹനം കണ്ട് കണ്ടു ഓടി കിണറ്റില്‍ വീണ സംഘം പ്രദേശത്ത് ലഹരി വില്‍പന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മാന്തടം സെന്ററില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സിനിമാ കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി പത്തു മണിയോടെയാണ് പട്രോളിംഗിനിറങ്ങിയ ചങ്ങരംകുളം പോലീസ് മാന്തടം സെന്ററില്‍ സോഡ കഴിക്കാന്‍ വാഹനം നിര്‍ത്തിയത്. ഇതിനിടെ റോഡരികില്‍ നിന്നിരുന്ന പന്താവൂര്‍, വട്ടംകുളം, കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പോലീസിനെ കണ്ടതോടെ റോഡിനോട് ചേര്‍ന്നു കിടക്കുന്ന പറമ്പിലൂടെ ഓടുകയായിരുന്നു. പറമ്പില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ ഒന്നിനു പിറകെ ഒന്നായി വട്ടംകുളം പന്താവൂര്‍ സ്വദേശികളായ യുവാക്കള്‍ വീഴുകയായിരുന്നു. യുവാക്കള്‍ ഓടിയതും രണ്ടു പേര്‍ കിണറ്റില്‍ വീണതും അറിയാതെ സോഡയും കഴിച്ച് പോലീസ് വാഹനം…
Read Moreകല്യാണക്കുറി കാണിച്ചിട്ട് പോയാല്‍ മതി ! വിവാഹ ക്ഷണക്കത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കടത്തുകാര്‍; പുതിയ രീതി കണ്ട് അമ്പരന്ന് അധികൃതര്‍…
നിരവധി കള്ളക്കടത്തു വസ്തുക്കളാണ് വിമാനത്താവളങ്ങളിലൂടെ ദിവസേന കടത്തുന്നത്. കള്ളക്കടത്തിനായി പുതിയ പുതിയ വഴികളാണ് തട്ടിപ്പുകാര്‍ ആവിഷ്‌കരിക്കുന്നത്. ഇപ്പോള്‍ മയക്കുമരുന്ന് കടത്തിയ പുതിയ വഴി കണ്ട് അമ്പരന്നിരിക്കുകയാണ് അധികൃതര്‍. വിവാഹക്ഷണക്കത്തില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മയക്കുമരുന്ന് വിവാഹക്ഷണക്കത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. എയര്‍ കാര്‍ഗോ വഴി ഓസ്‌ട്രേലിയയിലേക്ക് അയക്കാന്‍ എത്തിച്ച 43 വിവാഹക്ഷണക്കത്തുകളില്‍നിന്നാണ് അധികൃതര്‍ മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് അഞ്ചുകോടി രൂപ വില വരുന്ന മയക്കുമരുന്നാണിത്. ഏപ്രില്‍ 30ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റേതായിരുന്നു ക്ഷണക്കത്തുകള്‍. എന്നാല്‍ ഈ വിവാഹം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വസ്ത്രങ്ങളും വിവാഹക്ഷണക്കത്തുകളും അടങ്ങിയ വലിയ പാക്കറ്റാണ് എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയത്. ക്ഷണക്കത്തിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇത് തുറന്നുപരിശോധിക്കുകയായിരുന്നു. മടക്കിവെയ്ക്കാവുന്ന ക്ഷണക്കത്തിന്റെ പുറംചട്ടയിലെ പേപ്പറുകള്‍ക്കിടയിലാണ് പ്ലാസ്റ്റിക് കവറില്‍…
Read More