കഞ്ചാവിന്റെ ലഹരിയില്‍ അരിവാള്‍ കൊണ്ട് മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി, വിവേകാനന്ദപുരം സ്വദേശി മോഹന്‍ദാസ് (40), സുനാമി കോളനി സ്വദേശി ആക്നല് (18), ടൈസണ്‍ (27) എന്നിവരെ വെട്ടിയ സംഭവത്തിലാണ് സുനാമി കോളനി സ്വദേശി ജെഫ്രിന്‍(20), കാന്ഷ്ടന് റാഫിനായുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… മോഹന്‍ദാസ് ഇന്നലെ രാത്രി വിവേകാനന്ദപുരത്തുള്ള എടിഎമ്മില്‍ ബന്ധുവിന് പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം ബൈക്കില്‍ തിരികെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ജെഫ്രിന്റെ ബൈക്കില്‍ ചെറുതായി ഉരസി. താഴെ വീണ ജെഫ്രിനെ മോഹന്‍ദാസ് പിടിച്ചു എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റവുമുണ്ടായി. ലഹരിയിലായിരുന്ന ജെഫ്രിന്‍ തന്റെ സുഹൃത്തുക്കളെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി. സുഹൃത്തുക്കള്‍ വന്നതും മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ജെഫ്രിന്‍ മോഹന്‍ദാസിന്റെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അവിടെ…
Read MoreTag: drugs
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മയക്കുമരുന്ന് കടത്തുകാരനെ പൊക്കി പോലീസ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലയിലും മനുഷ്യന് സഹായകമാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇതിന്റെ ദുരുപയോഗവും നടക്കുന്നുണ്ടെങ്കിലും എഐയുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇപ്പോള്‍ എഐയുടെ സഹായത്തോടെ മയക്കുമരുന്നു കടത്തുകാരനെ പിടിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് പോലീസ്. ന്യൂയോര്‍ക്കിലെ അപ്സ്റ്റേറ്റിലെ ചെറിയ പട്ടണമായ സ്കാര്സ്ഡെയ്ലിലാണ് സംഭവം. പോലീസ് 2022 മാര്‍ച്ചില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഡേവിഡ് സയാസിസ് എന്നയാളാണ് ഇത്തരത്തില്‍ പിടിയിലായത്. എ ഐയുടെ സഹായത്തോടെ പോലീസ് തയ്യാറാക്കിയ പ്രത്യേക ഉപകരണം വച്ച് ഡേവിഡിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനത്തിന്റെ മുന്‍കാല യാത്രകള്‍ പരിശോധിച്ചപ്പോഴാണ് സംശയം ജനിപ്പിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാര്‍ പതിവായി മയക്കുമരുന്ന് സംഘങ്ങള്‍ ഉപയോഗിക്കുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നത് കണ്ടെത്തി. 2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയില്‍ മയക്കുമരുന്ന് മാഫിയകളുടെ പ്രധാന റൂട്ട് ആയ മസാച്യുസെറ്റ്സില്‍ നിന്ന് ന്യൂയോര്‍ക്കിലെ വിവിധ സ്ഥലങ്ങളിലേക്ക്…
Read Moreകൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട ജീംബ്രൂട്ടനും കൂട്ടാളി ഡാര്‍ക്ക് അങ്കിളും എക്സൈസിന്റെ പിടിയില്‍ ! നിറതോക്കും മയക്കുമരുന്നും പിടിച്ചെടുത്തു…
മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിച്ചിരുന്ന ഗുണ്ടാ ക്വട്ടേഷന്‍ നേതാവും കൂട്ടാളിയും നിറതോക്കുമായി കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി. ഞാറയ്ക്കല്‍ കൊല്ലവേലിയകത്ത് വീട്ടില്‍ വൈപ്പിന്‍ ലിബിന് (ജീംബ്രൂട്ടന്-27), നായരമ്പലം കൊല്ലവേലിയകത്ത് വീട്ടില്‍ ക്രിസ്റ്റഫര്‍ റൂഫസ് (ഡാര്‍ക്ക് അങ്കിള്‍ -32) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മിഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും എറണാകുളം എക്സൈസ് ഇന്റലിജന്‍സിന്റെയും ഞാറയ്ക്കല്‍ പൊലീസിന്റെയും ഞാറയ്ക്കല്‍ എക്സൈസിന്റെയും സംയുക്തനീക്കത്തില്‍ പിടിയിലായത്. പ്രതികളില്‍നിന്ന് മൂന്നുഗ്രാം എം.ഡി.എം.എ രണ്ടുഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന ലിബിന് ഇവരില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തം ക്വട്ടേഷന്‍ ടീമുണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനി ശ്യാമിനെ (ആശാന് സാബു) നേരത്തെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് ജിംബ്രൂട്ടനില് എത്തിനിന്നത്. കൊച്ചിയിലെ രാസലഹരിവില്പന നിയന്ത്രിക്കുന്നതിലെ പ്രധാനി ലിബിനാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വൈപ്പിന്‍ പെരുമ്പിള്ളിയിലെ വീട്ടില്‍ ഒളിവില്ക്കഴിയുകയാണെന്ന് കണ്ടെത്തി.…
Read Moreകൊച്ചിയില്‍ ലഹരിവേട്ട ! അഞ്ചു തരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്നുപേര്‍ പിടിയില്‍…
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം മൂന്നു പേര് പിടിയില്‍. ഇവരില്‍ നിന്ന് അഞ്ചുതരം ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്. ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാന്‍ വേണ്ടിയാണ് മുറിയെടുക്കുന്നതായിരുന്നു ഹോട്ടല്‍ ഉടമയെ അറിയിച്ചത്. ഡിസിപിയുടെ നിര്ദേശമനുസരിച്ച്് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്. ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു. ആശുപത്രിയ്ക്ക് സമീപത്തെ…
Read Moreമയക്കുമരുന്ന് കച്ചവടം പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ പട്ടിയെ അഴിച്ചുവിട്ട് 19കാരന്‍ ! പിന്നെ നടന്നത്…
സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട് 19കാരന്റെ സാഹസം. ബോളിവുഡ് നടന്മാര്‍ക്കും ബാന്ദ്ര, ഖര്‍, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നര്‍ക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഈ സമയമാണ് സംഘത്തില്‍പ്പെട്ട യുവാവ് രണ്ട് നായകളെ അഴിച്ചുവിട്ടത്. 12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി സദാനനന്ദ് ക്ലാസിക് ബില്‍ഡിങ്ങില്‍ യുവാവിന്റെ വീട് റെയ്ഡ് നടത്താന്‍ എത്തിയത്. അയാന്‍ സിഹ്നക്ക് രണ്ട് നായകളാണ് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറും ഒരു തെരുവുനായയും. എന്നാല്‍ നായയെക്കണ്ട് പിന്മാറാതിരുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയും അയാന്റെ വീട്ടിലെ കംപ്യൂട്ടറിന്റെ സി.പി.യുവിനുള്ളില്‍ നിന്ന് 2.30 ലക്ഷം രൂപയും പാക്കറ്റുകളിലാക്കിയ മരിജുവാനയും പിടിച്ചെടുക്കുകയുമായിരുന്നു. ഇറക്കുമതി ചെയ്ത മരിജുവാനയുടെ വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന മരിജുവാനയുടെ പാക്കറ്റ് ജനാലക്ക് മുകളില്‍…
Read Moreമയക്കിക്കിടത്താന്‍ സിന്തറ്റിക് ഡ്രഗ്‌സുകള്‍ വീണ്ടുമെത്തുന്നു; ഗ്രാമിന് വില വെറും നാലായിരം രൂപ;എംഡിഎംഎയുമായി യുവാവ് പിടിയില്‍…
കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം കൂടുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പോലീസും എക്സൈസും വ്യാപക പരിശോധനയുമായി രംഗത്തെത്തിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇളവുകള്‍ വരുത്തിയതോടെ ഇത്തരം മയക്കുമരുന്നുകള്‍ വീണ്ടും നഗരത്തില്‍ എത്താന്‍ തുടങ്ങി. ഇന്നലെ നല്ലളം പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവിന്റെ കൈയ്യില്‍ നിന്ന് വന്‍ വിലവരുന്ന മെത്തലിന്‍ ഡയോക്സി മെത് ആംഫിറ്റമൈന്‍ (എംഡിഎംഎ) പിടികൂടിയത്.നാലര ഗ്രാമായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് വില്‍പ്പനയ്ക്കായാണ് എത്തിച്ചതെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. എവിടെ നിന്നാണ് എത്തിച്ചതെന്നും ആരാണ് ഇവ വാങ്ങുന്നതെന്നുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വന്‍ തുക ഈടാക്കാമെന്ന ലക്ഷ്യത്തോടെ ബംഗളൂരുവില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്നാണ് സൂചന. കഞ്ചാവിനും മറ്റു ലഹരി വസ്തുക്കള്‍ക്കും പുറമേയാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കൂടുതലായും എത്തുന്നത്. ഒരു ഗ്രാമിന് 4000രൂപ…
Read Moreപറശ്ശിനിക്കടവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മയക്കുമരുന്നിന് അടിമ !മൊബൈല്‍ ഫോണ്‍ നല്‍കി ലൈംഗിക വേഴ്ചയ്ക്കു വിധേയമാക്കിയിട്ടുള്ളത് നിരവധി പെണ്‍കുട്ടികളെ; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
കണ്ണൂര്‍: പറശ്ശിനിക്കടവില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി മയക്കുമരുന്നിനടിമയെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതേ വിദ്യാര്‍ഥിനി പഠിച്ചിരുന്ന സ്‌കൂളിലെ ഒരു ഡസനിലേറെ പെണ്‍കുട്ടികളും മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് കണ്ടെത്തിയത്. ജില്ലയില്‍ പൊലീസ് സ്റ്റേഷനുകളിലെ പീഡന കേസുകളിലെ കാരണമന്വേഷിച്ച് പൊലീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. പലരും സ്ഥിരം മയക്കുമരുന്നിന് അടിമകളാണ്. മൊബൈല്‍ ഫോണ്‍ നല്‍കി ഇവരെ പ്രീണിപ്പിച്ച് ലൈംഗിക വേഴ്ചകള്‍ക്ക് വിധേയമാക്കുന്ന സംഭവങ്ങളും ഒട്ടേറെയാണ്. പിതാവുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും കാമുകി എന്ന പേരില്‍ കൊണ്ടു നടന്നവരും ഇത്തരം പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ 56 ശതമാനം പേരും പഠനത്തില്‍ വളരെ പിറകിലുള്ളവരാണ്. അമ്പത് ശതമാനം പേരും വിദ്യാലയത്തിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംബന്ധിക്കാറില്ല. എന്‍.സി.സി., എന്‍. എസ്. എസ്. , കുട്ടി പൊലീസ്, എന്നിവയില്‍ പോലും ഇത്തരത്തിലുള്ള 87 ശതമാനം പേരും പങ്കാളികളാവാറില്ല. 58 ശതമാനം പെണ്‍കുട്ടികളും താഴ്ന്ന…
Read Moreമദ്യവും മയക്കുമരുന്നും യഥേഷ്ടം; ഉന്മാദവസ്ഥയിലെത്തുമ്പോള്‍ കൂടെ കിടക്കാന്‍ ആളും; കൊച്ചിയിലെ ന്യൂജന്‍ റേവ് പാര്‍ട്ടികളെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: കൊച്ചിയില്‍ ഒരു സമയത്ത് ശക്തമായിരുന്ന ന്യൂജെന്‍ റേവ് പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നതായി വിവരം. മദ്യവും മയക്കുമരുന്നും യഥേഷ്ടം ഒഴുകുന്ന ഇത്തരം പാര്‍ട്ടികളില്‍ ലഹരി മൂക്കുമ്പോള്‍ കൂടെ കിടക്കാന്‍ ആളെയും ഏര്‍പ്പാടാക്കിത്തരും. പതിനായിരം വരെയുളള തുകയ്ക്ക് ആളെ കൊണ്ടുവരാനും കൊണ്ടുവിടാനും വാഹനം സഹിതം പാക്കേജുകളാണ് ഇത്തവണ വാര്‍ത്തയാകുന്നത്. ഡിസ്‌ക്കോ ലൈറ്റും കാതടപ്പിക്കുന്ന ഡിജെ സംഗീതവും കെമിക്കല്‍ ഡ്രഗ്ഗുകളുമെല്ലാം ചേര്‍ത്ത് ഫഌറ്റുകളും കൊച്ചിയിലെയും വാഗമണ്ണിലെയും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചാണ് ലഹരി പാര്‍ട്ടികള്‍. പതിനായിരം രൂപയ്ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ദിവസത്തിന്റെയും രണ്ടു ദിവസത്തിന്റെയും പാര്‍ട്ടിയില്‍ പങ്കെടുക്കാനാകും. ഹോട്ടലുകളില്‍ നടന്നിരുന്ന പാര്‍ട്ടി പോലീസിന്റെ നിരന്തരമായ ഇടപെടലില്‍ നേരിട്ട തടസ്സം മൂലം ഫഌറ്റുകളിലേക്കും വീടുകളിലേക്കും മാറിയിരിക്കുകയാണ്. ഐടി പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കാക്കനാട്ട് ആഴ്ചാവസാനം നടന്ന ഇത്തരം ചില പാര്‍ട്ടികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിട്ടുണ്ട്. വ്യാഴാഴ്ച ഇവിടേയ്ക്ക് കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ മയക്കുമരുന്ന്…
Read Moreകഞ്ചാവിനടിമകളായ തത്തകള്‍! അടിച്ചുമാറ്റി കഴിച്ചശേഷം മണിക്കൂറുകള്‍ കിറുങ്ങിയിരിക്കും; പണികിട്ടിയത് കര്‍ഷകര്‍ക്ക്; മനുഷ്യരേക്കാള്‍ വലിയ ലഹരി വീരന്മാരായ ഒഡീഷയിലെ പക്ഷികളെക്കുറിച്ചറിയാം
കഞ്ചാവിനടിമകളായ മനുഷ്യരെക്കുറിച്ചും അവര്‍ കാട്ടിക്കൂട്ടുന്ന കൊളളരുതായ്മകളെക്കുറിച്ചും നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ കഞ്ചാവിനടിമകളായ തത്തകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കഞ്ചാവടിച്ച് കിറുങ്ങിയ തത്തകളും കഞ്ചാവു കര്‍ഷകരായ ആളുകളും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് ഇപ്പോള്‍ ഒറീസ്സയില്‍ ചിത്തോഗഡ്ഢില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. കറുപ്പ് ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന ലഹരി പദാര്‍ത്ഥമാണ്. മയക്കുമരുന്നായ ഹെറോയിന്‍ വേര്‍തിരിച്ചെടുക്കുന്നത് കറുപ്പ് അഥവാ ഒപ്പിയം എന്ന ഈ ലഹരി വസ്തുവില്‍ നിന്നാണ്. മധ്യപ്രദേശ് ഒഡീഷ എന്നിവിടങ്ങളില്‍ ലൈസന്‍സെടുത്ത് കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയിലാണ് ഈ കൃഷി നടത്തിവരുന്നത്. എന്നാല്‍ ഇതിനെതിരെ സ്ഥിരമായി ചില ശത്രുക്കളുടെ ആക്രമണം നടക്കാറുണ്ട്. പാടത്തെ കറുപ്പ് കഴിക്കാനായി മാത്രമെത്തുന്ന ചിലയിനം തത്തകളാണ് ഇവരുടെ ശത്രുക്കള്‍. കറുപ്പ് കഴിച്ചതിനുശേഷം എട്ടും പത്തും മണിക്കൂര്‍ അടുത്തുള്ള മരത്തില്‍ പോയി ഉറങ്ങുകയെന്നതാണ് ഇവരുടെ പ്രധാന ഹോബി. കറുപ്പ് ചെടിയിലെ പൂവിനകത്ത് നിന്നാണ് ഇവര്‍ തരിതരി പോലുള്ള വിത്തുകള്‍…
Read Moreകഞ്ചാവ് തലയ്ക്കു പിടിച്ചപ്പോള്‍ പൂര്‍ണനഗ്നനായി പുറത്തിറങ്ങി, സമീപത്തെ ഫഌറ്റിലെ യുവതിയെ കയറിപിടിച്ചപ്പോള്‍ ഓടിയെത്തിയവര്‍ പഞ്ഞിക്കിട്ടു, ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ സിനിമയുടെ തിരക്കഥാകൃത്തിന് മൂന്നുവര്‍ഷം അഴിയെണ്ണാം
കൊച്ചിയിലെ മരടിലെ ഒരു ഫ്ളാറ്റില്‍വെച്ച് യുവതി കടന്നുപിടിച്ചെന്ന കേസില്‍ പ്രതിയായ തിരക്കഥാകൃത്തിനെ മൂന്നരവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മലപ്പുറം ഏറനാട് ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് ഹാഷിമിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദേശം. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നിവയുടെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദ്. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്ന് കോടതിയെ പ്രതി അറിയിച്ചു. മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടില്ലെന്നത് പരിഗണിച്ചാണ് ശിക്ഷ കോടതി മൂന്നുവര്‍ഷമായി കുറച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2014 ഫെബ്രുവരി 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരക്കഥകൃത്ത് താമസിച്ചിരുന്ന ഫഌറ്റിലായിരുന്നു…
Read More