തിരുവനന്തപുരം:മദ്യപിച്ച് ലക്കുകെട്ട അമ്മ ബോധരഹിതയായപ്പോള്‍ തളര്‍ന്നു കിടന്ന കൈക്കുഞ്ഞിന് രക്ഷകരായത് പോലീസുകാര്‍. വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ മുപ്പതുകാരിയുടെ ആറു മാസം മാത്രം പ്രായമായ കുഞ്ഞിനാണു തമ്പാനൂര്‍ പൊലീസ് തുണയായത്. മിനിയാന്ന് രാത്രി പത്തരയോടെ പവര്‍ഹൗസ് റോഡിലാണു സംഭവം. ബവ്റേജസ് ഔട്ട്ലെറ്റിനു മുന്പില് മദ്യലഹരിയില്‍ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചു കിടക്കുകയായിരുന്നു യുവതി. മദ്യം തലയ്ക്കു പിടിച്ചതോടെ യുവതിയുടെ കൈയ്യില്‍ നിന്നും കുഞ്ഞു വഴുതി. ആ സമയം ചില യാചകര്‍ യുവതിയെയും കുഞ്ഞിനെയും ശല്യം ചെയ്യുകയും ചെയ്തു. ഇതറിഞ്ഞായിരുന്നു പോലീസിന്റെ വരവ്. വാഹനം നിര്‍ത്തിയ ഉടന്‍ അവിടെ ഉണ്ടായിരുന്ന യാചകര്‍ ഓടി ഒളിച്ചു. സ്ഥലത്തെ ശല്യക്കാരായ ചില സ്ത്രീകളെയും പൊലീസ് വിരട്ടിയോടിച്ചു. തുടര്‍ന്നു ഹെല്പ് ലൈനിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ വനിതാ സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച ഇവരെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
Read More