രാജ്യത്തെ പ്രമുഖ ഡിടിഎച്ച് സര്‍വീസുകളിലൊന്നായ റിലയന്‍സ് ഡിജിറ്റല്‍ ടിവി ആളുകളെ വഞ്ചിക്കുന്നതായി പരാതി. നിലവില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവി സെറ്റ് അപ് ബോക്സില്‍ യാതൊരു ചാനലുകളും ലഭിക്കാത്ത അവസ്ഥയാണുള്ളത്.സെറ്റ് അപ് ബോക്സ് ഓണ്‍ ചെയ്യുമ്പോള്‍ ഇറര്‍ സിഗ്നല്‍ മാത്രമാണ് കാണുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ കീഴിലുണ്ടായിരുന്ന റിലയന്‍സ് ഡിജിറ്റല്‍ ടിവി കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി റിലയന്‍സ് ഡിജിറ്റല്‍ ടിവി ഉപഭോക്താക്കള്‍ മറ്റു ഡിടിഎച്ചുകളിലേക്ക് കൂടുമാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവിയുടെ അവകാശം റിലയന്‍സ് കമ്യൂണിക്കേഷന്‍ പാന്റല്‍ ടെക്നോളജീസ് ആന്‍ഡ് വീക്കോണ്‍ മീഡിയയ്ക്ക് വിറ്റു. പുതിയ ഉടമകള്‍ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയും ഉണ്ടായി. 2499 രൂപയ്ക്ക് എല്ലാ പേ-ചാനലുകളും രണ്ടു വര്‍ഷത്തേക്ക്(ഒരു വര്‍ഷത്തേക്ക് 1499), 1499യ്ക്ക് സാധാരണ ചാനലുകള്‍ അഞ്ചു വര്‍ഷത്തേക്ക് തുടങ്ങിയവയായിരുന്നു പ്രധാന…
Read More