ദുബായ്: ഒരിക്കല്‍ കുടുങ്ങിപ്പോയാല്‍ പിന്നെ ഊരിപ്പോരാന്‍ പറ്റാത്ത അത്ര ശക്തമാണ് ഗള്‍ഫിലെ പെണ്‍വാണിഭസംഘങ്ങള്‍. ഇവരുടെ വലയില്‍ അകപ്പെട്ട ആളുകളില്‍ ധാരാളം മലയാളി പെണ്‍കുട്ടികളുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം ഒരു പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യില്‍ നിന്നു രക്ഷപ്പെട്ട ഒരു മലയാളി യുവതി നടത്തിയ വെളിപ്പെടുത്തല്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഉള്ളറകള്‍ വ്യക്തമാക്കുന്നതാണ്. ”വഴങ്ങിയില്ലെങ്കില്‍ കൊടിയ പീഡനമായിരുന്നു നേരിടേണ്ടി വന്നത്. മുറിയില്‍ വസ്ത്രമില്ലാതെ പൂട്ടിയിട്ടിരുന്നു ഏറെ ദിവസം. ഫോണ്‍ പിടിച്ച് വാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല”‘യുഎയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം മോചിപ്പിച്ച മലയാളി യുവതിയുടെ വാക്കുകളാണിത്. അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നു പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നു പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങി. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ…
Read More