അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കോവിഡ് ബാധിക്കാന്‍ കാരണം ഡബ്ബിംഗ് എന്ന് സൂചന. ഈ മാസം ആദ്യം അഭിഷേക് ബച്ചന് താന്‍ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് ഏതാനും ദിവസം പുറത്തു സ്റ്റുഡിയോയില്‍ പോയിരുന്നു. ആ യാത്രയ്ക്കിടെയാകും കോവിഡ് ബാധിച്ചതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടന് അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്. അമിതാഭിന്റെയും അഭിഷേകിന്റെയും അരോഗ്യനില തൃപ്തികരമാണ്. ഇരുവരും ചികിത്സയിലുള്ള നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു. 77 വയസ്സുള്ള അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിലാണ്. ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്സ് മുറികളിലേക്ക് മാറ്റി. ചികിത്സയോട് നല്ല രീതിയില്‍ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും. കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്ന ഐശ്യര്യ റായ്,…
Read More