കര്‍ഷകരെ സഹായിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ഇറക്കിയ കൈപ്പുസ്തകത്തില്‍ അച്ചടിച്ചു വന്നത് നിറയെ അബദ്ധങ്ങള്‍. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്നിലെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ കര്‍ഷകര്‍ക്കായി പുറത്തിറക്കിയ കൈപ്പുസ്തകമാണ് അബദ്ധങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. ആട് 67.5 വര്‍ഷം കൊണ്ട് 3035 കിലോ വളരുമെന്നും ഇതിനായി ദിവസവും 34 കിലോ പച്ചിലയോ തീറ്റപ്പുല്ലോ നല്‍കണമെന്നും പുസ്തകത്തില്‍ പറയുന്നു. ഇത് വായിച്ച കര്‍ഷകര്‍ അന്തംവിട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഒരു ആടിന് ശരാശരി 15-20 വര്‍ഷമാണ് പരമാവധി ആയുസ്. അപ്പോഴാണ് പുസ്തകത്തില്‍ ഇങ്ങനെ വച്ചു കാച്ചിയിരിക്കുന്നത്. 10-15 വര്‍ഷം മാത്രം ആയുസുള്ള താറാവ് 23 വര്‍ഷം മുട്ടയിടുമെന്നും മുയല് വര്‍ഷത്തില്‍ 68 തവണ പ്രസവിക്കുമെന്നുമെല്ലാം പുസ്തകത്തില്‍ പറയുന്നു. വര്‍ഷത്തില്‍ 6-8 പ്രസവമാണ് മുയലിനുള്ളത്. കറവപ്പശു, ആട്, കോഴി, ഇറച്ചിക്കോഴി, താറാവ്, ടര്‍ക്കി എന്നിവയുടെ വളര്‍ത്തല്‍, ആഹാരക്രമം, പ്രത്യുല്പാദനം തുടങ്ങിയവയെ കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പുസ്തകത്തിന്റെ…
Read MoreTag: duck
കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു ! താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്…
കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. എന്നാല്‍ രോഗകാരണം പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാന്‍ വൈകിയത് രോഗം പടരാന്‍ ഇടയാക്കിയതായി കരുതുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു.…
Read Moreചിക്കന്റെ വിലകുറഞ്ഞതിനു പിന്നില്‍ പക്ഷിപ്പനി ? ഇതിനോടകം ചത്തൊടുങ്ങിയത് ആയിരക്കണക്കിന് താറാവുകള്‍;വിവരങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത്. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ അറുപതില്‍ച്ചിറ ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടു വളര്‍ത്തിയ താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ചത്തുകൊണ്ടിരിക്കുന്നത്. സമീപത്തെ മറ്റ് കര്‍ഷകരുടേയും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുകയാണ്. തുടക്കത്തില്‍ത്തന്നെ ഇത് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയില്‍ നിന്നെത്തിയ സംഘം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അരിയില്‍ മരുന്ന് കലര്‍ത്തി നല്‍കിയെങ്കിലും സ്ഥിതിഗതിയില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് ശേഷമാണ് വ്യാപകമായി താറാവുകള്‍ ചത്തത്. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തപ്പോഴത്തേതിന് സമാനമായ ലക്ഷണങ്ങളാണ് ഇത്തവണയും പ്രകടമായിരിക്കുന്നത്. ഇതിനകം മരുന്നിനും മറ്റു പരിചരണത്തിനുമായി ജോസഫ് ചെറിയാന് ഒന്നര ലക്ഷം രൂപയോളം ചെലവായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും…
Read Moreനഷ്ടപരിഹാരം കിട്ടുമോ കനത്ത ആശങ്കയില്‍ താറാവ് കര്‍ഷകര്‍; താറാവുകള്‍ ചാകുന്നതില്‍ കുറവു വന്നതായി വിവരം…
വൈക്കം: വെച്ചൂരില്‍ താറാവുകള്‍ ചാകുന്നത് തുടരുന്പോഴും താറാവുകള്‍ ചാകുന്നതിന്റെ രോഗകാരണം അറിയാത്തതിനാല്‍ കര്‍ഷകരുടെ ആശങ്കയേറുന്നു. ഇന്നലെ തോട്ടുവേലിച്ചിറ ഹംസയുടെ 200 താറാവുകളും വര്‍ഗീസ് തേവര്പുഴയുടെ 300 താറാവുകളും ചത്തു. മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കയച്ച സാന്പിളുകളുടെ പരിശോധനാ ഫലം ഇതു വരെ ലഭിച്ചിട്ടില്ല. തിരുവല്ലയിലും ഭോപ്പാലിലും ആദ്യം സാന്പിള്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. പിന്നീടും താറാവുകള്‍ ചത്തതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി വീണ്ടും സാന്പിള്‍ ഭോപ്പാലിലേക്ക് അയച്ചത്. താറാവുകള്‍ ചാകുന്നതിന്റെ കാരണം വ്യക്തമാകാത്തതിന്റെ പേരില്‍ അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കുമോയെന്ന കാര്യത്തിലും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. 4000 താറാവു വളര്‍ത്തുന്ന കര്‍ഷകനു ഒരു ദിവസം താറാവിനു തീറ്റ നല്കാന് മാത്രം 4500 രൂപ വേണം. ഇതിനു പുറമേ താറാവിനെ തീറ്റാന്‍ സഹായിക്കുന്ന രണ്ട് തൊഴിലാളികള്‍ക്ക് കൂലിയായി ആയിരം രൂപ വീതം നല്‍കണം. രോഗബാധയുണ്ടായതോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ…
Read More