ഏറെപ്രതീക്ഷയോടെ എത്തിയ ചിത്രമാണ് ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സോളോ. ആദ്യ ഷോ മുതല്‍ സമൂഹമാധ്യമങ്ങളില്‍ റിവ്യുകളും നിറഞ്ഞു. പരീക്ഷണചിത്രമെന്നും പുതുമയുള്ള സിനിമയെന്നുമായിരുന്നു ഒട്ടു മിക്ക ആരാധകരും പ്രതികരിച്ചത്. എന്നാല്‍ സിനിമയെ ചിലര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. വിമര്‍ശനങ്ങള്‍ കൂടിയതോടെയാണ് നിര്‍മാതാവ് ഏബ്രഹാം മാത്യു ഇടപെട്ട് സിനിമയുടെ ക്ലൈമാക്സ് മാറ്റുന്നത്. ചിത്രം രക്ഷപ്പെടുത്താന്‍ ക്ലൈമാക്സ് മാറ്റാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നു നിര്‍മാതാവ് ഏബ്രഹാം മാത്യു പറയുന്നു. രുദ്ര, ശിവ, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണു സിനിമയ്ക്കുള്ളത്. ഇതില്‍ രുദ്രയുടെ അവസാനഭാഗത്തെ കുറച്ചു രംഗങ്ങള്‍ എഡിറ്റ് ചെയ്തുമാറ്റി. സിനിമയ്ക്കു വേണ്ടി ദുല്‍ഖര്‍ എടുത്ത കഠിനപ്രയത്നം പ്രേക്ഷകരിലെത്തിക്കാന്‍ ക്ലൈമാക്സ് മാറ്റം അനിവാര്യമാണെന്നാണു നിര്‍മാതാവിന്റെ വാദം. അവസാന രംഗത്തിലെ ഒരു സംഘട്ടനം അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും അതിനു ശേഷമുള്ള ചില സീനുകളും സുഹാസിനിയും ദുല്‍ഖറിന്റെ കഥാപാത്രവും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളും എടുത്തുകളഞ്ഞ് ദൈര്‍ഘ്യം…
Read More