നായകള്‍ തമ്മില്‍ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങള്‍ നടത്തി അവിഹിത പ്രശ്നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദരാ… അവിഹിത ബന്ധത്തിന്റെ പേരില്‍ നായയെ ഉപേക്ഷിക്കുന്ന നാടായി കേരളം മാറുന്നുവോ…

മറ്റൊരു നായയുമായി അവിഹിതബന്ധം ഉണ്ടെന്ന പേരില്‍ മൂന്നു വയസുള്ള പോമറേനിയന്‍ നായ ഉപേക്ഷിക്കപ്പെട്ടത് സാക്ഷര കേരളത്തെയാകെ ഞെട്ടിക്കുകയാണ്.ചാക്ക മാര്‍ക്കറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയുടെ ശരീരത്ത് ഒട്ടിച്ചുവെച്ചിരുന്ന കുറിപ്പിലാണ് ഉപേക്ഷിക്കാന്‍ കാരണം അവിഹിതമാണെന്ന് കുറിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീദേവി കെ കര്‍ത്ത എന്ന മൃഗസ്നേഹി എഴുതിയിരിക്കുന്ന കുറിപ്പും വളരെ വ്യത്യസ്തമാണ്. ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ ‘അവിഹിതമായി ‘കാണുന്ന മനുഷ്യന്‍ അയാളുടെ കുട്ടികളെങ്ങാന്‍ പ്രണയിച്ചാല്‍ അവരുടെ ജീവന്‍ പോലും അപായപെടുത്തിയേക്കാന്‍ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീദേവി കെ കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് ‘നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല…

Read More