വടശേരിക്കര: വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ച യുവാവ് അറസ്റ്റില്‍. വാഹനവും പിടിച്ചെടുത്തു. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ധാരാലയം വീട്ടില്‍ ഡി.പി. പ്രശാന്തിനെയാണ് (32) വടശേരിക്കര റേഞ്ച് ഓഫിസര്‍ കെ. വി. രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന കെഎല്‍ 26 എഫ് – 5357 നമ്പര്‍ പിക്അപ് വാനും പിടിച്ചെടുത്തു. എട്ട്് വലിയ ചാക്കുകളില്‍ നിറച്ച് വടശേരിക്കരയില്‍ സുബി എന്നയാളുടെ പക്കല്‍ നിന്നും ശേഖരിച്ച അപ്ഹോള്‍സ്റ്ററി മാലിന്യമാണ്് വനമേഖലയില്‍ തള്ളിയത്. മണിയാര്‍ – അഞ്ച്മുക്ക് റോഡില്‍ കൊടുമുടി ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപം ഞായറാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. സംഭവം ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. വാഹനം ചിറ്റാറില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. മാലിന്യം ചിറ്റാറില്‍ എത്തിക്കാമെന്ന് പറഞ്ഞ് 1500 രൂപ വാഹന വാടകവാങ്ങിയിരുന്നതായും ഇയാള്‍ മൊഴിനല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.…
Read More