എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച് രാജ്യത്തെ ഞെട്ടിച്ച് 19കാരന്‍. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ പന്റുട്ടിയിലാണ് സംഭവം. ഒരു മുന്‍ എസ്ബിഐ ജീവനക്കാരന്റെ മകനായ കമല്‍ ബാബു (19) ആണ് സൂത്രധാരന്‍. സംഭവത്തില്‍ കമല്‍ ബാബുവിനെയും രണ്ടു കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തു. എ.കുമാര്‍ (42), എം.മാണിക്യം (52) എന്നിവരാണ് ബാബുവിനൊപ്പം പിടിയിലായത്. ഈ വ്യാജ ബ്രാഞ്ചില്‍ എസ്ബിഐയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നു. കംപ്യൂട്ടറും ലോക്കറും വാങ്ങി ഓഫീസ് സ്ഥാപിച്ച ഇയാള്‍ ചെല്ലാനും മറ്റു രേഖകളും വ്യാജമായി നിര്‍മ്മിച്ചു. കൂടാതെ, പന്റുട്ടി ബാസാര്‍ ബ്രാഞ്ചിനുവേണ്ടി ഒരു വെബ്സൈറ്റും നിര്‍മ്മിച്ചു. ലോക്ക്ഡൗണിനിടെ ഏപ്രിലിലാണ് ഇയാള്‍ വ്യാജ ശാഖ തുറന്നത്. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍. നഗരത്തിലെ മറ്റൊരു ബ്രാഞ്ചിലെ മാനേജരോട് ഒരു ഉപഭോക്താവ് പുതിയ ബ്രാഞ്ചിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കമല്‍ ബാബുവിന്റെ തട്ടിപ്പ് പുറത്തു വന്നത്. വ്യാജ ബ്രാഞ്ച് സന്ദര്‍ശിച്ച മാനേജരും…
Read More