ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സിന് ഇനി കീശയില്‍ നിന്ന് ഇരട്ടി കാശുപോകും ! ഇതുമാത്രം പോരെ വെറെയും കാശിറങ്ങും; പുതിയ വര്‍ധനകള്‍ ഇങ്ങനെ…

ഡൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ ഇനി ഇരട്ടിയിലേറെ കാശുമുടക്കേണ്ടി വരും. ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള നിരക്ക് 500-ല്‍നിന്ന് 1000 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനു പുറമേ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപ പുറമെനല്‍കണം. ഫലത്തില്‍ 1260 രൂപ നല്‍കിയാല്‍ മാത്രമേ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പമാണ് ഇതും ഉയര്‍ത്തിയത്. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് ഫീസ് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ത്താം. വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് നഷ്ടമായവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കാറുണ്ട്. സ്മാര്‍ട്ട്കാര്‍ഡിനായി അപേക്ഷകരില്‍നിന്ന് 200 രൂപവീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കുന്ന, കേന്ദ്രീകൃത ലൈസന്‍സ് അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചെങ്കിലും ഇതുവരെയും പദ്ധതി നടപ്പിലായിട്ടില്ല. 2021 ആദ്യത്തോടെ സ്മാര്‍ട്ട് കാര്‍ഡിലെ ഡ്രൈവിംഗ് ലൈസന്‍സ്…

Read More