ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഹിന്ദി ചിത്രമാണ് കര്വാന്. ആകാഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്ഫാന് ഖാനും ദുല്‍ഖറിനൊപ്പമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ ഷൂട്ടിംഗ് എക്സ്പീരിയന്‍സ് പങ്കുവെച്ച ആകാഷ് ദുല്‍ഖറും ഇര്ഫാന് ഖാനും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്നും ഇത് സ്ക്രീനില്‍ കാണാനുണ്ടെന്നും അഭിപ്രായപ്പെടുകയും ചെയ്തു. ഊട്ടിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് 300 ഓളം പെണ്‍കുട്ടികളാണ് ദുല്‍ഖറിനെ വന്നു പൊതിഞ്ഞത്. എല്ലാവര്ക്കും ഫോട്ടോ എടുക്കുകയാണ് വേണ്ടത്. ഒരു ജനക്കൂട്ടം തന്നെ വന്നിട്ടും തന്മയത്വത്തോടെയാണ് ദുല്‍ഖറും ഇര്‍ഫാനും ഇത് കൈകാര്യം ചെയ്തതെന്ന് ആകാഷ് പറഞ്ഞു. മറ്റൊരു അവസരത്തില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നപ്പോള്‍ തന്നെയും ക്യാമറമാനെയും പോലും തള്ളിമാറ്റി ജനക്കൂട്ടം എത്തിയെന്നും പിന്നീട് ആളുകള്‍ക്ക് ഫോട്ടോ എടുത്ത് കൊടുക്കുകയും മറ്റുമാരുന്നു തങ്ങളുടെ പണിയെന്നും അദ്ദേഹം പറഞ്ഞു.ജൂണ്‍ ഒന്നിനാണ് കര്വാന് റിലീസാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗും മറ്റും കഴിഞ്ഞ…
Read More