കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുര്‍ഗ്ഗാ കൃഷ്ണ.വിമാനം എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ഏതാനും സിനിമകളില്‍ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഉടല് എന്ന സിനിമയില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രേക്ഷക പ്രശംസയും രൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. സമൂഹമാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ ആയിരുന്നു ഒരു വ്യക്തിമോശം കമന്റ് ഇട്ടത്. അയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി താരം നല്‍കുകയും ചെയ്തു. ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നുമല്ല ഇയാള്‍ ഈ കമന്റ് ഇട്ടിരിക്കുന്നത്. ഫേക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഈ കമന്റ്…
Read MoreTag: durga krishna
നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലയോ എന്ന് കമന്റ് ? ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയുള്ളോ എന്ന് തുറന്നടിച്ച് ദുര്‍ഗ കൃഷ്ണ…
സിനിമയിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്കു നേരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കുടുക്ക് 2025 എന്ന ചിത്രത്തില്‍ ദുര്‍ഗയും നടന്‍ കൃഷ്ണകുമാറും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ ദുര്‍ഗയെയും ഭര്‍ത്താവ് അര്‍ജുനും നേരെ സോഷ്യല്‍ മീഡിയ വെട്ടുകിളികള്‍ ആക്രമണം നടത്തുകയായിരുന്നു. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതിന് തന്നെ പിന്തുണയ്ക്കുന്ന തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് ദുര്‍ഗ ചോദിക്കുന്നത്. മലയാള സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ട എന്നാണോ എന്നും ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ദുര്‍ഗ കൃഷ്ണ വീഡിയോയില്‍ പറയുന്നതിങ്ങനെ…കുടുക്ക് 2025ലെ സോങ് ഇറങ്ങിയിരുന്നു. ആ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം.…
Read Moreവിവാഹം കഴിഞ്ഞ് അഞ്ചാം മാസമായപ്പോഴേക്കും ജീവിതത്തില്‍ ഒരു സന്തോഷം കൂടി ! തന്റെ പുതിയ ‘ വിശേഷം’ ആരാധകരെ അറിയിച്ച് ദുര്‍ഗ്ഗ കൃഷ്ണ…
പൃഥിരാജിന്റെ നായികയായി വിമാനം എന്ന സിനിമയില്‍ കൂടി വെള്ളിത്തിരയില്‍ ചേക്കേറിയ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും താരത്തിനായി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗാ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു. കോഴിക്കോടാണ് ദുര്‍ഗയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ഒരു ബിസിനസ് കാരനാണ് ദുര്‍ഗയുടെ അച്ഛന്‍. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്. കാമുകനും സിനിമാ നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്.ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു വിവാഹം. ഗുരുവായൂരില്‍ വച്ചുള്ള ലളിതമായ ചടങ്ങായിരുന്നു വിവാഹം. യാഥാസ്ഥിതിക കുടുംബം ആണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഏറെ…
Read Moreനാടന്‍ വേഷത്തില്‍ അതിസുന്ദരിയായി ദുര്‍ഗ കൃഷ്ണ ! ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ വൈറലാകുന്നു…
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് ദുര്‍ഗ കൃഷ്ണ.നടിയായും മോഡല്‍ ആയും തിളങ്ങുന്ന താരം ക്ലാസിക്കല്‍ ഡാന്‍സറും കൂടിയാണ്. 2017 മുതല്‍ താരം സിനിമ ലോകത്ത് സജീവമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ കല്യാണ വീഡിയോകളും, ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോണ്‍ഫെഷന്‍ ഓഫ് കുക്കൂ എന്ന സിനിമയിലെ കൂടെ അഭിനയിച്ച, താരത്തിന്റെ പ്രൊഡ്യൂസര്‍ കൂടിയായ അര്‍ജുന്‍ രവീന്ദ്രനെയാണ് ദുര്‍ഗ വിവാഹം കഴിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ സ്വന്തം ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ താര ജോടികളുടെ ഫോട്ടോകളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ ആണ്. തനി നാടന്‍ പെണ്ണായി അരുവിയില്‍ സാറിയുടുത്ത് സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. 2017…
Read Moreപലഹാരം വില്‍ക്കുന്ന പ്രായമുള്ള ആള്‍ ബസില്‍ വച്ച് എന്നെ മടിയില്‍ പിടിച്ചിരുത്തി;ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചു; നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണ…
തനിക്ക് ബാല്യകാലത്ത് നേരിടേണ്ടി വന്ന ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ദുര്‍ഗ്ഗ കൃഷ്ണ ഇപ്പോള്‍. പ്രായമായ ഒരു വ്യക്തിയില്‍ നിന്നാണ് തനിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നതെന്ന് ദുര്‍ഗ കൃഷ്ണ പറയുന്നു. ആ സംഭവത്തെക്കുറിച്ച് ദുര്‍ഗ പറയുന്നതിങ്ങനെ…’മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്ക് ഈ അനുഭവം ഉണ്ടായത്. ഞാന്‍ ബസ്സില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമുള്ള ആള്‍ എന്നെ മടിയില്‍ പിടിച്ചിരുത്തി. അയാളുടെ അനാവശ്യമായ ബാഡ് ടച്ച് മനസ്സിലായപ്പോള്‍ കൈ തട്ടി മാറ്റാന്‍ ഞാന്‍ ശ്രമിച്ചു. ടീച്ചര്‍മാര്‍ അടക്കം ബസ്സില്‍ ഉണ്ടായിട്ടും എനിക്ക് ആ കാര്യം തുറന്നു പറയാനും, പ്രതികരിക്കാനും ധൈര്യം വന്നില്ല. ഇപ്പോള്‍ അന്ന് പ്രതികരിക്കാഞ്ഞതില്‍ ദുഃഖമുണ്ട്. ഒരുപക്ഷെ, ടീച്ചേഴ്‌സോ മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെപ്പറ്റി പറഞ്ഞു തന്നിരുന്നെങ്കില്‍ പ്രതികരിക്കാന്‍ ധൈര്യം വന്നേനെ. ഞാന്‍ ഒരു പെണ്ണായതു കൊണ്ടാണ് ഈ അവസ്ഥ വന്നത്.…
Read More