ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം വഴിപാടായി സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്. 32 പവന് തൂക്കമുള്ള സ്വര്ണ്ണക്കീരിടം 14 ലക്ഷത്തിലേറെ വില വരുന്നതാണ്. ചെന്നൈയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമാണ് ദുര്‍ഗ ഗുരുവായൂരപ്പന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. തുലാഭാരം അടക്കമുള്ള വഴിപാടുകളും നടത്തി. ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് സ്വര്‍ണ്ണ കിരീടം തയ്യാറാക്കിയത്. മുന്‍പ് പലതവണ ദുര്‍ഗ സ്റ്റാലിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് നേരത്തെ തന്നെ ക്ഷേത്രത്തില്‍ നിന്നു വാങ്ങിയിരുന്നു. മയില്‍ പീലി ആലേഖനം ചെയ്ത് കൊത്തുപണികളോട് കൂടി മനോഹരമായ കിരീടമാണ് ദുര്‍ഗ സമര്‍പ്പിച്ചിരിക്കുന്നത്. കിരീടത്തിന് പുറമെ ക്ഷേത്രത്തിലെ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന തേഞ്ഞ ചന്ദന മുട്ടികള്‍ അരയ്ക്കാന്‍ കഴിയുന്ന മെഷീനും ഇവര്‍ വഴിപാടായി സമര്‍പ്പിച്ചു. രണ്ടു ലക്ഷം രൂപയോളം വിലയുള്ള മെഷീന്…
Read More