അമ്പതിനടുത്ത് പ്രായമുള്ള ദിലീപിന്റെ മുടിയും താടിയും ജയിലിലും കറുത്തുതന്നെ ! താരത്തിന് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കുന്നു എന്ന ആരോപണത്തിന് ശക്തി പകരുന്ന കാര്യങ്ങള്‍ ഇതൊക്കെ…

ജയിലിലായിട്ടും ദിലീപിന്റെ മുടിയും താടിയുമൊക്കെ കറുത്തുതന്നെയിരിക്കുന്നതിന്റെ പിന്നിലെ ഗുട്ടന്‍സ് എന്താണ് ?. ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കുന്നു എന്ന് ആരോപിക്കുന്നവരുടെ വാദങ്ങള്‍ക്ക് ശക്തി പകരുന്ന കാര്യമാണിത്. ജയിലില്‍ എങ്ങനെ ദിലീപ് ഡൈ ചെയ്യുന്നു എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നത് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റിയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്നാണ് ആനി സ്വീറ്റി പറയുന്നത്. ഇതിനെക്കുറിച്ച് വിശദമായി മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറയുന്നു. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ച പോലും ദി്‌ലീപിനെ കാണാന്‍ ആളെത്തി. ഇതെല്ലാം നിയമവിരുദ്ധമാണ്. കൂടാതെ താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ദിലീപിന് ഡൈ അനുവദിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറയുന്നു. ദിലീപ് ജയിലില്‍ സുഖവാസത്തിലാണെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ആനി പറയുന്ന കാര്യങ്ങള്‍. ദിലീപിന് 50ന് അടുത്ത് പ്രായമുണ്ട്. സ്വാഭാവികമായും താടിയും മുടിയും…

Read More