കൊല്ലം: എസ്എഫ്ഐ പ്രവർത്തകയായ കോളജ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ പടിഞ്ഞാറേ കല്ലട കോയിക്കൽ സ്വദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ വിശാഖാണ് അറസ്റ്റിലായത്. ബലാൽസംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2022 ഒക്ടോബറിൽ എസ്എഫ്ഐ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് നവമാധ്യമങ്ങളിലൂടെ ബന്ധം തുടർന്നതോടെ പ്രണയത്തിലായി. ബന്ധം മുതലെടുത്ത് ഇയാൾ പെൺകുട്ടിയിൽ നിന്നും പലപ്പോഴായി പണം വാങ്ങിയെടുക്കുകയായിരുന്നു. പ്രതിയുടെ ഇരുചക്ര വാഹനത്തിന്റെ സിസി ഉൾപ്പടെ പെൺകുട്ടിയാണ് അടച്ചിരുന്നത്. മാതാവിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയായാണ് പെൺകുട്ടി പണം നൽകിയിരുന്നത്. ഇതു കൂടാതെ നേരിട്ട് മൂന്ന് ലക്ഷം രൂപ ഇയാൾക്ക് നൽകിയെന്നും പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇതോടെയാണ്…
Read MoreTag: dyfi
ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയതിന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ സംഭവം ! പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും
ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തുകയും ഇതില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി വിവാദമാകുന്നു. ഇതൊക്കെ കൂടാതെ ഡിവൈഎഫ്ഐ നേതാവിനു പിഴയിട്ടവര്ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നതാണ് രസകരം. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവര്‍ എം.മിഥുന് എന്നിവരെയാണ് സ്ഥലംമാറ്റിയത്. എസ്ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കും മാറ്റി കമ്മിഷണര്‍ ഉത്തരവിട്ടു. എസ്ഐ അഭിലാഷിനെതിരെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടിയില്‍ പോലീസിനുള്ളിലും അമര്‍ഷം ശക്തമാണ്. ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിനുള്ളിലെ ആക്ഷേപം. നാര്‍കോട്ടിക് അസി.കമ്മിഷണര്‍ ബാലകൃഷ്ണനാണ് അന്വേഷണച്ചുമതല. അന്വേഷണം…
Read Moreഡിവൈഎഫ്ഐ പ്രവര്ത്തകന് ഹൈക്കോടതിയെ കബളിപ്പിക്കാനെത്തിയത് വ്യാജമാര്‍ക്ക് ലിസ്റ്റുമായി ! തിരുത്തിയത് ഒമ്പതു തവണ
കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് കോടതിയില്‍ ഹാജരാക്കിയത് വ്യാജ മാര്‍ക്ക് ലിസ്റ്റ്. മൊത്തത്തില്‍ ഒമ്പതു തവണയാണ് ഇയാള്‍ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തിയത്. ആപ്ലിക്കേഷന്‍ നമ്പറിലും ഫോണ്ടിലും ഫോര്‍മാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിനും മുമ്പും ഇയാള്‍ ഇത്തരം തരികിട പരിപാടികള്‍ ചെയ്തിട്ടുണ്ട്. 2021 ല്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രവേശനത്തിന് അതിലും കൂടുതല്‍ മാര്‍ക്ക് വേണ്ടതിനാല്‍ പ്രവേശനം നടന്നില്ല. സമിഖാനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊല്ലം ചിതറ ഒഴുകുപാറ മടത്തറയില്‍ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് സമി ഖാനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021-22 നീറ്റ് പരീക്ഷയില്‍ സമി ഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468…
Read Moreകോവിഡ് സെന്ററില്‍ വച്ച് യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍ ! മനു മംഗലശ്ശേരിയെ പൊക്കിയത് ഡല്‍ഹിയില്‍ നിന്ന്
കോവിഡ് ക്വാറന്റൈന് സെന്ററില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഡിവൈഎഫ്ഐ നേതാവ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറിയായിരുന്ന സീതത്തോട് മംഗലശേരി വീട്ടില്‍ മനു എന്ന് വിളിക്കുന്ന എംപി പ്രദീപിനെ(36)യാണ് മൂഴിയാര്‍ എസ്എച്ച്ഓ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. 2020 നവംബര്‍ 14 നാണ് ഇയാള്‍ക്കെതിരേ പോലീസ് പീഡനക്കേസ് എടുത്തത്. 2020 മെയ് മുതല്‍ ജൂലൈ വരെ രണ്ടര മാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്. കലക്ടര്‍ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി…
Read Moreക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി കോടതി
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ നിന്ന് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കിയതായും കോടതി അറിയിച്ചു. ക്ഷേത്ര വിശ്വാസികളായ അനന്തനാരായണന്‍ ,പി.എന്‍.ശ്രീരാമന് എന്നിവരാണ് അഡ്വ .കെ.മോഹന കണ്ണന് വഴി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Read Moreആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് വക ട്രോഫി! ഷാജർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു; ട്രോഫി വിവാദം ആളിക്കത്തുന്നു…
കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയും സിപിഎമ്മും മാറ്റി നിർത്തിയ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം സമ്മാനദാനം നിർവഹിച്ചത് ഡിവൈഎഫ്ഐക്കുള്ളിലും പുറത്തും ചർച്ചയാകുന്നു. തില്ലങ്കേരിയിൽ നടന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാന്പ്യൻമാരായ ടീമിനുള്ള ട്രോഫിയാണ് എം.ഷാജർ സമ്മാനിച്ചത്. അതേ സമയം ഇക്കാര്യത്തിൽ ഷാജർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് ഡിവൈഎഫ്ഐക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായം ഉയർന്നിരിക്കുകയാണ്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ആകാശ് തില്ലങ്കേരിക്കെതിരേ കടുത്ത നിലപാടായിരുന്നു ഡിവൈഎഫ്ഐ സ്വീകരിച്ചിരുന്നത്. സ്വർണക്കടത്ത് – ക്വട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറയുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് വിവാദ വേളയിൽ ആകാശ് തില്ലങ്കേരിയുടെ പേരെടുത്ത് പറയാതെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ഷാജർ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. “പകൽ മുഴുവൻ ഫെയ്സ് ബുക്കിലും രാത്രിയിൽ നാട് ഉറങ്ങുന്പോൾ കള്ളക്കത്തും…
Read Moreതോട്ടില്‍ മാലിന്യം ഇടുന്നത് തടയാന്‍ സഹായം തേടിയപ്പോള്‍ ജിനേഷ് ഫോണ്‍ നമ്പര്‍ കൈക്കലാക്കി ! ഡിവൈഎഫ്ഐ നേതാവിനെക്കുറിച്ച് ആറു വര്‍ഷം മുമ്പ് യുവതിയുടെ പോസ്റ്റ്…
മലയിന്‍കീഴ് പീഡനക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിനേഷിനെതിരേ മുമ്പും ആരോപണങ്ങളുയര്‍ന്നതിന്റെ തെളിവുകള്‍ പുറത്ത്. ആറു വര്‍ഷം മുന്‍പും തെളിവ് സഹിതം ജിനേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത് എത്തിയിരുന്നു. തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വിവിധ അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ ജിനേഷ് പങ്കുവച്ചത് യുവതി കണ്ടെത്തി. സംഭവത്തില്‍ തെളിവുകള്‍ സഹിതം കേസു കൊടുക്കാന്‍ യുവതി തീരുമാനിച്ചപ്പോള്‍ പാര്ട്ടിക്കാര് വിഷയത്തില്‍ ഇടപെടുകയായിരുന്നു. എന്നാല്‍ യുവതി പിന്മാറിയില്ല. ഒടുവില്‍ ജിനേഷിന്റെ മാതാപിതാക്കള്‍ ക്ഷമിക്കണമെന്നു അപേക്ഷിച്ചപ്പോള്‍ ഗാന്ധി ഭവനില്‍ 25000 രൂപ അടച്ച് രസീത് കാണിച്ചാല്‍ പരാതി കൊടുക്കില്ലെന്ന് യുവതി നിലപാടെടുക്കുകയായിരുന്നു. ഇത് നടപ്പായതോടെയാണ് നിയമനടപടികളിലേക്ക് യുവതി പോകാതിരുന്നത്. പക്ഷേ, ഈ വിഷയം അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ജിനേഷിന്റെ നാട്ടുകാരിയായിരുന്ന യുവതി ഇപ്പോള്‍ എറണാകുളത്താണ് താമസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലെ തോട്ടില്‍ മാലിന്യം ഒഴുക്കുന്നത് തടയുന്നതിനാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന ജിനേഷിന്റെ സഹായം…
Read Moreസര്‍വകലാശാല ഗേറ്റ് കടന്ന് വീട്ടിലേക്കല്ലേ പോകേണ്ടത്; ഓർത്തോ യുവജന സംഘനകൾ ഉണ്ടെന്ന്; കാർഷി സര്‍വകലാശാല വിസിക്കെ തിരെ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ ഭീഷണയുമായി ഡിവൈഎഫ്ഐ നേതാവ് . ഇടതു സംഘടന നേതാവിനെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നാണ് മുന്നറിയിപ്പ്. ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും തൃശൂര്‍ കോര്പറേഷന് കൗണ്‍സിലറുമായ അനീസ് അഹമദാണ് ഭീഷണി പ്രസംഗം നടത്തിയത്. സിപിഎം അനുകൂല നേതാവിനെതിരെ വിസി സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്വലകലാശാലയില് എംപ്ലോയീസ് അസോസിയേഷന് നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഭീഷണി. സര്‍വകലാശാല ഗേറ്റ് കടന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും, തെരുവില്‍ നേരിടുമെന്നുമാണ് മുന്നറിയിപ്പ്. സിപിഐ മന്ത്രിയായ കെ.രാജനെതിരെയും വിവാദ പ്രസംഗത്തില്‍ വിമര്‍ശനമുന്നയിച്ചു. സര്‍വലാശാലയിലെ ഇത്തരം നീക്കങ്ങള്‍ക്ക് വിസി നേതൃത്വം നല്കുമ്പോള് അതിനു ചുക്കാന്‍ പിടിക്കുന്നത് കെ രാജനാണ്. കുരങ്ങന്റെ കൈയില്‍ പൂമാല കൊടുത്തത് മന്ത്രിയാണെന്നും അനീസ് പറഞ്ഞു.
Read Moreലഹരിയ്ക്കെതിരേ പോരാടാന്‍ ‘ജനകീയ കവച’വുമായി ഡിവൈഎഫ്ഐ ! രഹസ്യസ്ക്വാഡുകള് രൂപീകരിക്കും; പരിപാടികള്‍ ഇങ്ങനെ…
ലഹരിമാഫിയക്കെതിരേ ശക്തമായ പ്രതിരോധവുമായി ഡി.വൈ.എഫ്.ഐ. ശക്തമായ സാമൂഹിക ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി പി.കെ. സനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനകീയസദസ്സുകള്‍, ജാഗ്രതാസമിതികള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവയുണ്ടാവും. സെപ്റ്റംബര്‍ ഒന്നുമുതലാണ് ‘ലഹരിക്കെതിരേ ജനകീയകവചം’ എന്നപേരില്‍ പരിപാടികള്‍ ആരംഭിക്കുന്നത്. സ്കൂള്‍കുട്ടികളില്‍ പോലും ലഹരിയുപയോഗം വ്യാപകമാവുന്ന സാഹചര്യത്തില്‍ യുവജനങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്ന വിപത്തിനെതിരേ സെപ്റ്റംബര്‍ 18-ന് 25,000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധപ്രതിജ്ഞയുണ്ടാവും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധപ്രവര്‍ത്തനം വിപുലപ്പെടുത്തും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിവിധസ്ഥലങ്ങളില്‍ കലാജാഥകള്‍, ഹ്രസ്വചിത്രപ്രദര്‍ശനം, കലാകായികമത്സരങ്ങള് എന്നിവ നടത്തും. ലഹരിവില്പന നിയന്ത്രിക്കാനും അധികൃതരെ അറിയിക്കാനും ലഹരിവിരുദ്ധ രഹസ്യസ്ക്വാഡുകള് രൂപവത്കരിക്കും. സ്കൂള്‍ അധ്യാപകര്‍, പി.ടി.എ., പൊതുപ്രവര്‍ത്തകര്‍, വായനശാലകള്‍, ക്ലബ്ബുകള്‍, ഭരണരംഗത്തുള്ളവര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഉറപ്പുവരുത്തും. തൊഴിലില്ലായ്മയ്ക്കും കരാര്നിയമനങ്ങള്ക്കുമെതിരേ നവംബര്‍ മൂന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ 211 കേന്ദ്രങ്ങളില്‍ ഇതിനായി പ്രചാരണജാഥകള്‍…
Read Moreഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് 56 ചാക്ക് റേഷനരി ! പോളിഷ് ചെയ്ത് വില്ക്കാന് സൂക്ഷിച്ചത്…
ഡിവൈഎഫ്ഐ നേതാവിന്റെ വീടിനോടു ചേര്‍ന്ന ഷെഡില്‍ നിന്നും 2.815 ടണ്‍ തമിഴ്നാട് റേഷനരി പൊലീസും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്നു പിടികൂടി. വാളയാര്‍ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വാളയാര്‍ മുന്‍ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നാണ് അരി പിടികൂടിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറുമെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍ ജെ.എസ്.ഗോകുല്‍ദാസ് അറിയിച്ചു. തുടര്‍ പരിശോധനയ്ക്കു ശേഷം ഇയാള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടികൂടിയ അരി കണ്ടുകെട്ടാനും സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്നു വാളയാര്‍ എസ്ഐ ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് 56 ചാക്കുകളിലായി സൂക്ഷിച്ച റേഷന്‍ അരി കണ്ടെത്തിയത്. സംസ്ഥാന അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചാണു തമിഴ്നാട്ടില്‍ നിന്നു റേഷനരി കടത്തുന്നത്. ഇവിടെ നിന്നു കഞ്ചിക്കോട്ടെ മില്ലിലെത്തിച്ചു പോളിഷ്…
Read More