പോലീസുകാരന്റെ അടിയേറ്റ് ഡിവൈഎഫ്ഐ നേതാവിന്റെ കര്‍ണപടം പൊട്ടിയതായി പരാതി. മെഴുവേലി സതീഷ് ഭവനില്‍ എസ്. മനു സതീഷി(38)നെയാണ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചത്. മനു ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തെക്കുറിച്ച് മനു പറയുന്നതിങ്ങനെ… പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് എന്റെ വീട്. പോലീസുകാര്‍ക്ക് എന്നെ അറിയാവുന്നതാണ്. ജോലിക്കിടയില്‍ ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. അതുവഴി എത്തിയ എസ്.ഐ തടഞ്ഞു നിറുത്തി. കഞ്ചാവാണോ എന്ന് ചോദിച്ചു. തുടര്‍ന്ന് കഞ്ചാവ് പൊതിയുണ്ടോ എന്ന് അറിയണമെന്നും വസ്ത്രം അഴിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രകോപിതനായി ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന് ഇരുചെവികളും ചേര്‍ത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിയില്‍ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. തനിക്കെതിരെ മന:പ്പൂര്‍വമാണ് പോലീസ് പെരുമാറുന്നത്. ഇക്കഴിഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ചുമരെഴുതാന്‍ രാത്രിയില്‍ ഇലവുംതിട്ട ജംഗ്ഷനില്‍…
Read MoreTag: dyfi
മിശ്ര വിവാഹിതരായി ജീവിക്കാന്‍ യുവാവിനൊപ്പം എത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു ! പോലീസ് സ്റ്റേഷനില്‍ പൊരിഞ്ഞ അടി; മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍…
പ്രണയിനിയായ യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ സുഹൃത്തുക്കളും പോലീസും തമ്മില്‍ പൊരിഞ്ഞ അടി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത് കയറി ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്തതിന് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി പ്രണയിച്ച യുവതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ യുവതിയെ പോലീസുകാര്‍ വീട്ടുകാര്‍ക്കൊപ്പം അയച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. യുവതിയെ കണ്ടെത്തണമെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണി ലാലിനെ പൊലീസ് ലോക്കപ്പില്‍ അടച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ് ഡി. വൈ.എഫ്.ഐ, സിപിഎം.നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ തടിച്ചു കൂടി. കൂടുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിച്ചെത്തി. പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനകത്തേക്ക് തള്ളിക്കയറി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ബി.ഷൈജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ്…
Read Moreരാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന വിപ്ലവകാരികളെ ചൂണ്ടിക്കാണിക്കാന്‍ നില്ക്കുന്നില്ല ! തന്നെ ഉപദ്രവിച്ചാല്‍ അതാര്‍ക്കും ഗുണം ചെയ്യില്ലെന്ന് അര്ജുന് ആയങ്കി…
തനിക്കെതിരേ രംഗത്തു വന്ന ഡിവൈഎഫ്ഐ കണ്ണൂര്‍ ഘടകത്തിന് താക്കീതുമായി അര്ജുന് ആയങ്കി. തനിക്കെതിരെ സംഘടന ചുമത്തിയ കുറ്റങ്ങള്‍ തള്ളിക്കൊണ്ടാണ് അര്ജുന് ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തുവന്നത്. തന്നെ വീണ്ടും പൊതുസമൂഹത്തിനു മുമ്പില്‍വച്ച് വിചാരണ ചെയ്യാനാണ് ഭാവമെങ്കില്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നാണ് അര്ജുന് പറയുന്നത്. നേരത്തെ മെയ് ഒന്നിന് നടത്തുമെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നതായും അര്ജുന് ആയങ്കി പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ലെന്നും രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ നില്‍ക്കുന്നില്ലെന്നും അര്ജുന് പറഞ്ഞു. അര്ജുന് ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ… ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന…
Read More‘എന്തൊരു കരുതലാണ്’ ഈ പ്രസ്ഥാനത്തിന് ! കൊലക്കേസ് പ്രതി പരാളിലിറങ്ങിയപ്പോള് ‘ഭാരവാഹിത്വം’ നല്കി ഡിവൈഎഫ്ഐ…
പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയ്ക്ക് മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്കി ഡിവൈഎഫ്ഐയുടെ ആദരം. കോവിഡ് ആനുകൂല്യത്തില്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ പ്രതി ആന്റണിയെയാണ് ആര്യാട് ഐക്യഭാരതം ഡി.വൈ.എഫ്.ഐ മേഖല വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തത്. 2008 നവംബര്‍ 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാര്‍ഡില്‍ അജു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിയെ കോടതി ശിക്ഷിച്ചത്. സിപിഐ പ്രവര്‍ത്തകനായിരുന്ന അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആന്റണി ഉള്‍പ്പടെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. ഏഴുപേര്‍ക്കും ആലപ്പുഴ ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയുടെ വിധി ശരിവയ്ക്കുകയാണ് ചെയ്തത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കോവിഡിനെത്തുടര്‍ന്നാണ് പരോള്‍ അനുവദിച്ചത്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത് തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഡിവൈഎഫ്ഐയുടെ പ്രതിനിധി സമ്മേളനത്തില്‍ പ്രതിയായ ഒരാളെ പങ്കെടുപ്പിച്ചതിനെതിരേ പാര്‍ട്ടിക്കുള്ളിലും കലാപം…
Read Moreഉഗാണ്ടയിലെയും പോളണ്ടിലെയും ചെക്കോസ്ലോവാക്യയിലെയും പ്രശ്നങ്ങളില്‍ മാത്രമേ ഞങ്ങള്‍ ഇടപെടുകയുള്ളൂ ! ഡിവൈഎഫ്ഐയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്…
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരണപ്പെട്ട വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ യുവജന പ്രസ്ഥാനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ലുക്കൗട്ട് നോട്ടീസ്. വാളയാര്‍ വിഷയത്തില്‍ ശബ്ദിക്കാത്തതിന്റെ പേരില്‍ ഡിവൈഎഫ്ഐയ്ക്കെതിരേ തൃശൂര്‍ സ്വരാജ് റൗണ്ടിലും പരിസരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചു.ഡിവൈഎഫ്ഐ യുടെ ആരേയും കുറച്ചു ദിവസമായി കാണാനില്ലെന്നും ഡിവൈഎഫ്ഐ നേതാക്കളെ കണ്ടു കിട്ടിയാല്‍ എകെജി സെന്ററില്‍ അറിയിക്കാനുമാണ് നോട്ടീസില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. ഉഗാണ്ട, പോളണ്ട് , ചെക്കോസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ എന്തു നടന്നാലും ഉടന്‍ പ്രതികരിക്കുന്ന ഡിവൈഎഫ്ഐ ഇപ്പോള്‍ എന്താണ് മിണ്ടാത്തതെന്നാണ് നോട്ടീസില്‍ യൂത്ത് കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്. വിഷയം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമ്പോഴും ഡിവൈഎഫ്ഐ മൗനവ്രതം തുടരുകയാണ്.
Read Moreഎന്തു പ്രഹസനമാണ് റിയാസേ…! അവധി ദിവസം ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയ്ക്കു മുമ്പില്‍ ഡിവൈഎഫ്ഐയുടെ പ്രതിഷേധം; തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ…
ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്നു പിടിക്കുന്ന തീ അണയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനത്തെ ട്രോളിക്കൊന്ന് മലയാളികള്‍. ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്കു മുന്നിലായിരുന്നു പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരായ എ.എ.റഹീമും റിയാസും പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രം റിയാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ബ്രസീല്‍ എംബസി അവധിയായ ഞായറാഴ്ച ആയിരുന്നു എംബസിയ്ക്കു മുമ്പില്‍ ഡിവൈഎഫ്ഐയുടെ സമരം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ചിത്രം പുറത്തുവന്നയുടന്‍ ട്രോളിന്റെയും കളിയാക്കലുകളുടേയും പെരുമഴയാണ് റിയാസിന്റെ എഫ്ബി പേജില്‍. ഇതിലും നല്ലത് തേഞ്ഞിപ്പാലം പോസ്റ്റ് ഓഫിസിനു മുന്നില്‍ പോരായിരുന്നോ പ്രതിഷേധം എന്നാണ് പലരുടേയും ചോദ്യം. ഇവരൊനൊക്കെ എന്തൊരു ദുരന്തം ആണ് കേരളത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്തവന് ആഗോള പരിസ്ഥിതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.ശാന്തിവനം നശിപ്പിക്കാന്‍ ആര്‍പ്പു…
Read Moreക്ലാസ് മുറിയില്‍ അശ്ലീലം സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവായ അധ്യാപകന് സസ്പെന്ഷന്; ഇത് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് വിദ്യാര്‍ഥിനികള്‍…
ബാലരാമപുരം: കുട്ടികളോട് അശ്ലീല സംസാരിക്കുകയും ക്ലാസില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ താല്‍ക്കാലിക അധ്യാപകനു സസ്പെന്ഷന്. കല്ലിയൂര്‍ ഊക്കോട് സ്വദേശിയെയാണു ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സസ്പെന്‍ഡ് ചെയ്തത്. സ്കൂളില്‍ സംഭവം തിരക്കാനെത്തിയ നാട്ടുകാര്‍ അധ്യാപകനെ ‘കൈകാര്യം’ ചെയ്തതായും പറയുന്നു. സംഭവമറിഞ്ഞു ബാലരാമപുരം പൊലീസെത്തി കുട്ടികളുടെ മൊഴിയെടുത്തു. രക്ഷിതാക്കള്‍ക്കു കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യം ഇല്ലെന്നറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്നു ബാലരാമപുരം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണു സസ്പെന്ഷന്. അധ്യാപകന്റെ നടപടികളെപ്പറ്റി മുന്‍പും വിദ്യാര്‍ഥിനികള്‍ സ്കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയുണ്ടായില്ല. വീണ്ടും സംഭവം ആവര്‍ത്തിച്ചതോടെയാണു കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചത്. ഇന്നലെ ചില കുട്ടികള്‍ ടിസി ആവശ്യപ്പെട്ടു സ്കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതോടെയാണു വാര്‍ത്ത പുറത്തറിഞ്ഞത്. ഇതിനിടെ സിപിഎം നേതാക്കളും…
Read Moreപരിചയപ്പെട്ടപ്പോള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; ഫോണിലൂടെയും നേരിട്ടും അശ്ലീല സംഭാഷണം പതിവായതോടെ നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല; ഷൊര്‍ണൂര്‍ എംഎല്‍എയ്ക്കെതിരേ വനിതാനേതാവ് ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍…
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്ക്കെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ലൈംഗിക ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. പി.കെ ശശിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പീഡന പരാതി ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇ-മെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കേന്ദ്ര നേതൃത്വം…
Read Moreബോര്‍ഡുകളില്‍ നിന്ന് ചെ ഗുവേരയെ വെട്ടി ഡിവൈഎഫ്ഐ ! പകരം ഇടം പിടിച്ചത് മെസിയും നെയ്മറും റൊണാള്‍ഡോയും; സിപിഎം യുവജന സംഘടനയും ലോകകപ്പ് ആവേശത്തില്‍…
കോതമംഗലം: ലോകകപ്പ് എത്തിയതോടെ കേരളത്തില്‍ എങ്ങും അതിന്റെ അലയൊലികളാണ്. ബ്രസീല്‍, അര്‍ജന്റീന തുടങ്ങി സൗദി അറേബ്യ വരെയുള്ള ലോകകപ്പില്‍ പങ്കെടുക്കുന്ന മിക്ക ടീമുകള്‍ക്കും കേരളത്തില്‍ ഫാന്‍സ് ഉണ്ട്. ഫഌക്സ് ബോര്‍ഡുകളുമായി ക്ലബുകളും ഫാന്‍സ് അസോസിയേഷനുകളും രംഗത്തിറങ്ങിക്കഴിഞ്ഞു.രാഷ്ട്രീയ യുവജന സംഘടനകളും ലോകകപ്പിന്റെ ആവേശത്തിലാണ്. എന്നാല്‍ മറ്റ് യുവജന സംഘടനകളെയെല്ലാം ഇക്കാര്യത്തില്‍ കടത്തിവെട്ടിയാണ് ഡിവൈഎഫ്ഐ കളം നിറഞ്ഞത്. ലോകകപ്പ് വന്നതോടെ ഫ്ളക്സിലെ ചെ ഗുവേര, ഇഎംഎസ്, മാര്‍ക്സ് തുടങ്ങിയ നേതാക്കളെയെല്ലാം സംഘടന ബോര്‍ഡുകളില്‍ നിന്നും ഇറക്കിവിട്ടു. പകരം മെസിയും റാമോസും നെയ്മറും റൊണാള്ഡോയുമൊക്കെയാണ്. ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് സമ്മേളനത്തിനു വച്ച ഫ്ളക്സ് ബോര്‍ഡുകളിലാണു ലോകകപ്പ് താരങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞത്. സംഘടനയിലേക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് ഡിവൈഎഫ്ഐയുടെ പുതിയ പരീക്ഷണം. 17 മുതല്‍ 19 വരെയാണ് കോതമംഗലത്ത് പരിപാടി നടക്കുക. നേരത്തേ ഇന്ധന വില വര്‍ധനയ്ക്കെതിരെ കോതമംഗലത്ത് ഡിവൈഎഫ്ഐ…
Read Moreകരുനാഗപ്പള്ളിയിലെ ഡിവൈഎഫ്ഐ നേതാവ് രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുമായി ഒളിച്ചോടി; വിവാഹത്തിന് മുന്‍പേ ഇരുവരും അടുപ്പത്തിലായിരുന്നു; പോലീസിന്റെ ഭാഷ്യം ഇങ്ങനെ…
കൊല്ലം: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടി. ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ ആണ് സംഭവം. കരുനാഗപ്പള്ളി അമ്പനാട്ട്മുക്ക് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മനു എന്ന് വിളിക്കുന്ന കിരണ്‍ സേതു (29) ആണ് തൊടിയൂര്‍ വെളുത്ത മണല്‍ സ്വദേശിനിക്കൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് ഓച്ചിറ പൊലീസില്‍ പരാതി നല്കി. ചങ്ങന്‍കുളങ്ങരയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുമാണ് യുവതിയുമായി ഇയാള്‍ കടന്നു കളഞ്ഞത്. സംഭവത്തെപ്പറ്റി പോലീസിന്റെ ഭാഷ്യം ഇങ്ങനെ… വിവാഹത്തിന് മുന്‍പേ യുവതിയുമായി മനുവിന് അടുപ്പമുണ്ടായിരുന്നു. വ്യത്യസ്ത സമുദായമായതിനാല്‍ ഈ ബന്ധം വിവാഹത്തിലെത്തിയില്ല. പിന്നീട് ഇരുവരും തമ്മില്‍ കണ്ടിരുന്നില്ല. എന്നാല്‍ ഏതാനും നാള് മുമ്പ് മനുവിന്റെ നാട്ടില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ യുവതി എത്തിയതോടെ ഇവര്‍ വീണ്ടും അടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ ഇത് ദൃഢമാവുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ഒളിച്ചോട്ടത്തില്‍ കലാശിച്ചിരിക്കുന്നത്. കലാശിക്കുകയുമായിരുന്നു. പതിവുവിട്ടുള്ള ഭാര്യയുടെ…
Read More