ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വാഹനപരിശോധന ഓണ്‍ലൈനായതോടെ നിയമം ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സ്ഥിതിയാണുള്ളത്. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും പെട്ടകാര്യം തിരിച്ചറിയുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡിലെ വളവുകളില്‍ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്‌സ്‌മെന്‍് ഓഫീസര്‍മാരുടെയും മൊബൈല്‍ഫോണുകളില്‍ ഇ-ചെലാന്‍ പ്രവര്‍ത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങള്‍ എവിടെവെച്ച് കണ്ണില്‍പ്പെട്ടാലും പിഴചുമത്താം. മൊബൈല്‍ഫോണില്‍ ചിത്രമെടുത്താല്‍ മതി. പരിവാഹന്‍ വെബ്‌സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെല്‍മെറ്റ്,…
Read More