സിപിഎം നേതാക്കളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇപി ജയരാജന് എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുമായി പോലീസ് ഹൈക്കോടതിയില്‍. ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് നല്കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുധാകരന്റെ ഹര്‍ജിയില്‍ 2016 ഓഗസ്റ്റ് 10നാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മൂന്നു സിപിഎം നേതാക്കളെയും വധിക്കാന്‍ സുധാകരന് മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയരാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉള്‍പ്പെടുത്തിയത്.…
Read MoreTag: e p jayarajan
യുഡിഎഫുകാരുടെ മര്‍ദ്ദനത്തില്‍ ശിവന്‍കുട്ടിയുടെ ബോധം പോയി ! നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാര്‍ എന്ന് ഇ.പി ജയരാജന്…
നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്. നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാരാണെന്നാണ് ജയരാജന് അവകാശപ്പെടുന്നത്. വി. ശിവന്‍കുട്ടിയെ അവര്‍ മര്‍ദ്ദിച്ച് ബോധം കെടുത്തിയെന്നും വനിതകളെ കയറിപ്പിടിച്ചുവെന്നും ജയരാജന് പറയുന്നു. ഈ അതിക്രമങ്ങള്‍ തടയാനാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചത്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തതെന്നും ഇ. പി ജയരാജന് പറഞ്ഞു. കേസില്‍ ഈ മാസം 26ന് കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ ജയരാജന് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്.26ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Read More