തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ! നാഗമ്പടത്തെ പാലം അത്രയെളുപ്പം തകര്‍ക്കാനാവില്ലെന്ന് ഇ. ശ്രീധരന്‍; പാലം പണിഞ്ഞതില്‍ തനിക്ക് ഒരു പങ്കുണ്ടെന്ന് മെട്രോമാന്‍…

നാഗമ്പടത്തെ റെയില്‍വേ മേല്‍പ്പാലം തകര്‍ക്കുക എളുപ്പമാവില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. നാഗമ്പടത്തെ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ തനിക്കും പങ്കുണ്ടായിരുന്നുവെന്നും 1955ല്‍ പണിയുമ്പോള്‍ താന്‍ കോട്ടയത്ത് റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നെന്ന് ശ്രീധരന്‍ പറയുന്നു. ”നല്ല കരുത്തുള്ള പാലമാണത്. രണ്ടു തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാന്‍ സാധിക്കുന്നില്ല എന്നതു തന്നെ പാലത്തിന്റെ കരുത്തിനെ കാണിക്കുന്നതാണ്. വിദേശങ്ങളിലൊക്കെ നിഷ്പ്രയാസം പാലം തകര്‍ക്കാനുള്ള സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. നമുക്കും ഇവിടെ അതു പരീക്ഷിക്കാവുന്നതാണ്. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിങ് എന്ന രീതിയാവും പാലം തകര്‍ക്കാന്‍ നല്ലത്. ഒരേ സമയം 40- 50 ഇടങ്ങളില്‍ ഡൈനാമിറ്റ് വച്ച് (ഇതു നൂറിടങ്ങളില്‍ വരെയാകാം) അയല്‍ കെട്ടിടങ്ങള്‍ക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പ്”.ശ്രീധരന്‍ പറഞ്ഞു.

Read More

ഇ ശ്രീധരന്റെ ഹൈക്കോടതിയിലെ ഹര്‍ജി വെട്ടിലാക്കുക മന്ത്രി എംഎം മണിയെ; കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുക്കാതെ ഡാമുകള്‍ നിറച്ചുവെച്ചത് പ്രളയത്തിന് കാരണമായെന്ന് മെട്രോമാന്‍; വൈദ്യുതി മന്ത്രി മറുപടി പറയേണ്ടി വരും…

തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടായത് മനുഷ്യനിര്‍മിത പ്രളയമാണെന്ന് പ്രസ്താവിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈദ്യുത മന്ത്രി എംഎം മണിയ്‌ക്കെതിരേ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങള്‍. കേരളത്തിലെ ഡാമുകള്‍ മഴ പെയ്ത് നിറഞ്ഞുകൊണ്ടിരുന്നപ്പോള്‍ വൈദ്യുത മന്ത്രി എംഎം മണി പ്രകടിപ്പിച്ച സന്തോഷം എല്ലാ കേരളീയരുടെയും മനസ്സില്‍ ഉണ്ടാവണം.ഡാമുകള്‍ നിറയുന്നത് സന്തോഷകരമായ കാര്യമാണെന്നായിരുന്നു അന്ന് മണിയുടെ പ്രതികരണം. എന്നാല്‍ ഇത്തരത്തില്‍ ഡാമുകള്‍ നിറച്ചുവെച്ചത് മഹാപ്രളയത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണെന്നാണാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എത്രയധികം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നോ അത്രയുമധികം വെള്ളം സംഭരിക്കാനായിരുന്നു സര്‍ക്കാരിന്റെയും ഡാം ഉദ്യോഗസ്ഥരുടെയും ശ്രമം. എന്നാല്‍ മഴ കനത്തതോടെ സാഹചര്യങ്ങള്‍ ആകെ മാറി. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഡാം ഉദ്യോഗസ്ഥര്‍ അവഗണിച്ചത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചു. കനത്ത മഴ പെയ്തതോടെ ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ ലഭിക്കുന്ന വെള്ളത്തിന്റെ അളവ് വലിയ തോതില്‍…

Read More

50 കോടിയുടെ പുനരധിവാസ പദ്ധതി ഇ. ശ്രീധരന്‍ നയിക്കും ! മെട്രോമാന്റെ ഉള്‍ക്കാഴ്ചയും അനുഭവപരിചയവും കേരളത്തിനു തുണയാകുമെന്ന് ഷംസീര്‍ വയലില്‍

അബുദാബി: പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച പ്രമുഖ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനുമുള്ള കര്‍മസേനയെ നയിക്കുക കേരളത്തിന്റെ സ്വന്തം മെട്രോമാന്‍ ഇ. ശ്രീധരന്‍. ഡോ. ഷംസീര്‍ വയലില്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. മെട്രോമാന്‍ ശ്രീധരന്റെ ഉള്‍ക്കാഴ്ചയും അനുഭവപരിചയവും നവകേരളത്തിന്റെ നിര്‍മാണത്തിന് വിലമതിക്കാന്‍ സാധിക്കാത്തതാണ്. ഏറെ തിരക്കിനിടയിലും തങ്ങളുടെ ക്ഷണം സ്വീകരിച്ചതിന് നന്ദിയെന്നും ഡോ. ഷംസീര്‍ പറഞ്ഞു. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സിഎംഡി ഡോ.ഷംസീര്‍ വയലില്‍ അറിയിച്ചത്. ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടര്‍ന്നും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ഡോ. ഷംസീര്‍ വയലില്‍…

Read More

പുതുതലമുറയെ മൂല്യാധിഷ്ഠിതമായി വാര്‍ത്തെടുക്കാന്‍ ഉറച്ച് ഇ. ശ്രീധരന്‍; മെട്രോമാന്റെ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍; സിലബസില്‍ നിന്ന് മതവും രാഷ്ട്രീയവും ഒഴിവാക്കും

കൊച്ചി: മെട്രോയിലൂടെ യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇ.ശ്രീധരന്‍ പുതിയ പാഠ്യപദ്ധതിയുമായി വീണ്ടുമെത്തുന്നു.നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലെന്ന് പറഞ്ഞ ഇ. ശ്രീധരന്‍ ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പുതിയ പദ്ധതിയുമായെത്തുന്നത്.ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസിന്റെ (എഫ്.ആര്‍.എന്‍.വി.) നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡി.എം.ആര്‍.സി.) മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരന്‍ എഫ്.ആര്‍.എന്‍.വി.യുടെ ദേശീയ പ്രസിഡന്റാണ്. സിലബസ് ഉള്‍പ്പെടെയുള്ളവ എഫ്.ആര്‍.എന്‍.വി.യുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കും. സിലബസില്‍ നിന്നും മതവും രാഷ്ട്രീയവും ഒഴിവാക്കുമെന്നും മെട്രോമാന്‍ പറയുന്നു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകുളത്ത് പഠനം നടത്തിയിരുന്നു. സ്വകാര്യ സ്‌കൂളുകളില്‍ മൂല്യ പഠന സൗകര്യമുണ്ട്. ഇതെല്ലാം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതി തുടങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.പെരുമാറ്റ രീതികള്‍, ആരോഗ്യകരമായ ചിട്ടകള്‍ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനാണ് ശ്രീധരന്റെ…

Read More

മെട്രോ തകര്‍ത്തോടുമ്പോള്‍ ട്രാക്കിലിറക്കാന്‍ കഷ്ടപ്പെട്ടവര്‍ പട്ടിണി മാറ്റാനുള്ള നെട്ടോട്ടത്തില്‍; മലയാളിയുടെ പകുതി കൂലിയ്‌ക്കെത്തിച്ചവര്‍ക്ക് ഇപ്പം ചെയ്ത പണിയുടെ കൂലി പോലുമില്ല; നോക്കുകൂലി യുണിയനുകള്‍ നോക്കി നില്‍ക്കുന്നു

കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ അഭിമാന പദ്ധതിയായി മാറിയ കൊച്ചി മെട്രോ തകര്‍ത്തോടുകയാണ്. പ്രധാനമന്ത്രിയെ കൊണ്ടു വന്ന് മനോഹരമായി ഉദ്ഘാടനവും നടത്തി സംസ്ഥാന സര്‍ക്കാര്‍ മെട്രോ ഓടിച്ചു. ഇ. ശ്രീധരന്‍ എന്ന മെട്രോമാന്‍ നേതൃത്വം നല്‍കിയ പദ്ധതിയ്ക്കായി രാപകലെന്നില്ലാതെ പണിയെടുത്തത് മറുനാടന്‍ തൊഴിലാളികളാണ്. ഉദ്ഘാടന ദിവസം ഇവരെ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ആദരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മെട്രോ വിജയമായപ്പോള്‍ ഇവരെ എല്ലാവരും ബോധപൂര്‍വം അങ്ങു മറന്നു. ഇപ്പോള്‍ പുറത്തു വരുന്ന കഥകള്‍ നെറികേടിന്റേതാണ്. മെട്രോ യാഥാര്‍ഥ്യമാക്കാനായി അഹോരാത്രം പണിയെടുത്ത തൊഴിലാളികള്‍ക്ക് ചെയ്ത പണിക്കുള്ള കൂലി പോലും ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മെട്രോ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസവും തുടരുകയാണ്. ഇതേത്തുടര്‍ന്ന് കലൂര്‍ മുതല്‍ മഹാരാജാസ് വരെയും കടവന്ത്ര മുതല്‍ വൈറ്റില വരെയുമുള്ള മെട്രോ…

Read More