തെരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ ഇതെല്ലാം മറക്കുന്നവരാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവരുടെ കാര്യം പിന്നെ പറയാനുണ്ടോ…എന്നാല്‍ പല കാര്യത്തിനും കേരളത്തിനു മാതൃകയായ മെട്രോമാന് ഇ ശ്രീധരന് ഇക്കാര്യത്തിലും കേരളത്തില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്. മെട്രോമാന്റെ ഉറപ്പില്‍ മധുരവീരന് കോളനിയില്‍ ഇന്നലെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച മെട്രോമാന് ഇ.ശ്രീധരന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മധുരവീരന് കോളനിയിലെത്തിയപ്പോള്‍ അവിടുത്തെ ഒട്ടേറെ കുടുംബങ്ങള്‍ ഒരു സഹായം അഭ്യര്‍ഥിച്ചിരുന്നു. വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണം,കുടിശ്ശിക തീര്‍ക്കാന്‍ സഹായിക്കണം എന്നിങ്ങനെയായിരുന്നു ആ ആവശ്യങ്ങള്‍. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നല്കി മെട്രോമാന് മടങ്ങുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പിന്റെ ട്രാക്കില്‍…
Read MoreTag: e sreedharan
എന്റെ സ്വഭാവ മഹിമ, എന്റെ സ്വഭാവ മഹിമ മാത്രം..! ബിജെപിയുടെ വളർച്ച ഞാൻ വന്നതോടെ കുറച്ചുകൂടി; മറ്റു മണ്ഡലങ്ങളിലും നല്ലോണം സ്വാധീനിച്ചിട്ടുണ്ട്; പാലക്കാട്ട് എംഎൽഎ ഓഫീസ് തുറന്നു; ബിജെപി ഞെട്ടിച്ച് ഇ. ശ്രീധരൻ
പാലക്കാട്: താരപ്പൊലിമ കൂട്ടുമെന്ന പ്രതീക്ഷയോടെ ബിജെപി വരവേറ്റ ഇ.ശ്രീധരന്റെ ചില പ്രസ്താവനകൾ ബിജെപിയെപ്പോലും ഞെട്ടിക്കുന്നു. താൻ മൂലമാണ് പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടാകുന്നത് എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ബിജെപിക്കു വലിയ തലവേദന ആയിരിക്കുന്നത്. ബിജെപി പ്രവേശനത്തിന്റെ പിറ്റേന്നു തന്നെ താൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന മട്ടിൽ അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെ തന്റെ വ്യക്തി പ്രഭാവമാണ് ബിജെപിക്ക് ഗുണം ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകൾ ബിജെപിയിൽ തന്നെ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇതിനിടെ, അമിത്ഷാ കേരളത്തിൽ വന്നപ്പോൾ ഇ.ശ്രീധരൻ സ്റ്റേജിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെക്കുറിച്ചു പരാമർശങ്ങളൊന്നും നടത്തിയില്ലെന്നു പ്രതിപക്ഷം പരിഹസിച്ചിരുന്നു. ഇതോടെ പിന്നാലെ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീധരനെ പുകഴ്ത്തി. വോട്ടെടുപ്പിനു ശേഷം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രസ്താവനകളാണ് വീണ്ടും ബിജെപിക്കു തലവേദനയായിരിക്കുന്നത്. എംഎൽഎ ഓഫീസ്പാലക്കാട്ട് എംഎൽഎ ഓഫീസ് തുടങ്ങിയെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണു…
Read Moreകാലു കഴുകുക എന്നത് പാരമ്പര്യമാണ് കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഇതുണ്ട് ! ഇടതു പക്ഷത്തിന് ഇതേക്കുറിച്ച് അറിയില്ലെന്ന് ശ്രീധരന്
മുതിര്‍ന്നവരുടെ പാദങ്ങള്‍ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇടതു പാര്‍ട്ടികള്‍ അത് അറിയില്ലെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്. പാരമ്പര്യത്തോട് തങ്ങള്‍ക്ക് യാതൊരു താല്പര്യവുമില്ലെന്നാണ് കാല്‍കഴുകലിനെ എതിര്‍ക്കുന്നതിലൂടെ ഇടതു പാര്‍ട്ടികള്‍ വ്യക്തമാക്കുന്നതെന്ന് ശ്രീധരന് എന്‍ഐയോടു പറഞ്ഞു. ”കാലു കഴുകുക എന്നത് പാരമ്പര്യമാണ്. മുതിര്‍ന്നവരോട് ബഹുമാനം പ്രകടിപ്പിക്കുന്ന മാര്‍ഗമാണിത്. എല്ലാവരും ഇതു ചെയ്യുന്നു, എന്റെ മക്കളും ചെയ്യാറുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ഇതുണ്ട്” ഇ ശ്രീധരന് പറഞ്ഞു. കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റു നേടുമെന്ന് ശ്രീധരന് പറഞ്ഞു. ഒരുപക്ഷേ അത് കേവല ഭൂരിപക്ഷം ആവാം, അല്ലെങ്കില്‍ കിങ് മേക്കര്‍ പദവിയില്‍ എത്തുന്നതിനു വേണ്ട സീറ്റുകള്‍ ആവാം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മടുത്ത ആളുകള്‍ ഇത്തവണ ബിജെപിക്കു വോട്ടു ചെയ്യും. അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലേക്കു കൂടുതല്‍ വ്യവസായങ്ങള്‍ എത്തിക്കുന്നതിനാവും ശ്രമിക്കുകയെന്നും ശ്രീധരന് പറഞ്ഞു.
Read Moreകാല് കഴുകല്‍ ഭാരതീയ സംസ്കാരത്തിന്റെ ഭാഗം ! ഇത് വിവാദമാക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് ഇ ശ്രീധരന്…
കാല് കഴുകല്‍ വിഷയത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്. കാല് കഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും മെട്രോമാന് പറഞ്ഞു. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവര്‍ സംസ്കാരം ഇല്ലാത്തവര്‍ എന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരന് പറഞ്ഞു. കാല് കഴുകുന്നതും വന്ദിക്കുന്നതും മുതിര്‍ന്നവരോടുള്ള ബഹുമാനമാണെന്നും സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്റെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കിയ ശ്രീധരന് എതിരാളികളെ കുറ്റം പറയാനില്ലെന്നും വ്യക്തമാക്കി. സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരന് പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും ചിലര്‍ വലിയ വിവാദമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റ വിശദീകരണം. ശക്തമായ ത്രികോണ മല്‍സരമാണ് പാലക്കാട് നടക്കുന്നത്. മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും സിപിഎമ്മിലെ സി പി…
Read Moreഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും; മെട്രോമാനെതിരേ ആഞ്ഞടിച്ച്പിണറായി വിജയൻ
പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പു പ്രചാരണ ജില്ലാ പര്യടനത്തിനെത്തിയ പിണറായി പട്ടാന്പിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീധരനെതിരേ പ്രതികരിച്ചത്. ഇ ശ്രീധരൻ എൻജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് പറഞ്ഞവസാനിപ്പിച്ചു. ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്മൂലം തിരുത്തുന്നത് കേസ് വരുന്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്നവുമില്ലെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാട്. ഇടതുപക്ഷത്തെ തർക്കാൻ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണ്. ഇടതിനെ ഇല്ലാതാക്കാൻ…
Read Moreകേരളത്തിൽ വികസന രാഷ്ട്രീയം മാറേണ്ടതുണ്ട്; എഴുപതുകൾക്കു മുമ്പുള്ള പാലക്കാട്ടു നിന്നും വലിയ വ്യത്യാസം ഇന്നത്തെ പാലക്കാടിനുണ്ടായിട്ടില്ലെന്ന് ഇ ശ്രീധരൻ
പാലക്കാട് : തനിക്കുള്ള സാങ്കേതിക പരിജ്ഞാനം സമൂഹത്തിന് വേണ്ടി ഉപയോഗിക്കുന്നതിനാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ. വികസന കാഴ്ചപ്പാടോ ദീർഘവീക്ഷണമോ ഇല്ലാതെ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങളിൽ അധികഭാരം ഏൽപ്പിച്ചതായും ഇ.ശ്രീധരൻ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ വികസന രാഷ്ട്രീയം മാറേണ്ടതുണ്ട്. എഴുപതുകൾക്കു മുന്‍പുള്ള പാലക്കാട്ടു നിന്നും വലിയ വ്യത്യാസം ഇന്നത്തെ പാലക്കാടിനുണ്ടായിട്ടില്ല. ഏറെ തുരങ്കങ്ങൾ നിർമ്മിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തുമാണ് 7 വർഷം കൊണ്ട് കൊങ്കണ്‍ റെയിൽവേ പൂർത്തീകരിച്ചത്. 7 വർഷം കഴിഞ്ഞിട്ടും പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണം എങ്ങുമെത്തിയില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണം കൊണ്ട് ജനത്തിന് ഉപകാരമില്ല. ഇതേ അവസ്ഥയാണ് ഇൻഡോർ സ്റ്റേഡിയത്തിലും മോയൻസ് ഡിജിറ്റലൈസേഷനിലും സംഭവിക്കുന്നത്. കേരളത്തെ വികസനത്തിലേക്ക് നയിക്കുന്ന പദ്ധതികളോട് സംസ്ഥാന സർക്കാറിന് താൽപര്യമില്ല. കോഴിക്കോട്, തിരുവനന്തപുരം മെട്രൊ പദ്ധതികളോട് സർകാർ മുഖം…
Read Moreപിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രം; ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമെന്ന് ഇ. ശ്രീധരൻ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വീണ്ടും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരൻ. പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരൻ വിമര്‍ശിച്ചു. എൽഡിഎഫ് ഭരണം അഴിമതിയിൽ മുങ്ങി നില്‍ക്കുകയാണെന്നും താൻ കൊണ്ടുവന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്നും ശ്രീധരൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreമെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്ന് കെ. സുരേന്ദ്രൻ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാന് ഇ. ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പത്തനംതിട്ടയിലാണ് കെ. സുരേന്ദ്രന്റെ പ്രഖ്യാപനം. വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും സുരേന്ദ്രന് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയില്ലാതെ അഞ്ച് മാസം കൊണ്ട് പൂർത്തിയാക്കാൻ ശ്രീധരനായി. അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് ഇന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാനും താൻ തയാറാണെന്നും ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായാലേ സംസ്ഥാനത്തിന്റെ വികസനത്തിനായി മനസിലുള്ള കാര്യങ്ങൾ ചെയ്യാനാവൂ. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാവും പ്രാമുഖ്യം നൽകുകയെന്നും ശ്രീധരൻ പറഞ്ഞു. ഇതിനു…
Read More