തിരുവനന്തപുരം:ഡിഎംആര്‍സി കേരളത്തില്‍ നിന്ന് പോകുമ്പോള്‍ വലിയൊരു ചോദ്യമാണ് ബാക്കിയാവുക. അഴിമതി തുടച്ചു നീക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ ഭരണമെങ്ങോട്ട് എന്നതാണ് ആ ചോദ്യം. ജേക്കബ് തോമസിനെ ഒതുക്കാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ചര്‍ച്ചയാക്കി. കൊച്ചി മെട്രോയുടെ ചുമതല ഇ ശ്രീധരന് കൊടുക്കാതിരിക്കാന്‍ നടക്കുന്ന ഉദ്യോഗസ്ഥ തല ഇടപെടലുകള്‍ക്കെതിരെ അഞ്ഞടിച്ചു. അങ്ങനെ വന്‍ ഭൂരിപക്ഷവുമായി അധികാരത്തിലെത്തി. അതിന് ശേഷം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കി. പക്ഷേ ഇതൊക്കെ വെറു കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരുന്നു. അഴിമതിയ്ക്കെതിരെ പറഞ്ഞതെല്ലാം അധികാരത്തിലെത്തിയപ്പോള്‍ പിണറായി മറക്കുകയാണ്. ആദ്യം ജേക്കബ് തോമസിനെ വെട്ടിയൊതുക്കി. ഇപ്പോള്‍ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തി പേരെടുത്ത മെട്രോമാനെ നാടുകടത്തുന്നതിന് തുല്യമായി ഒഴിവാക്കുകയും ചെയ്തു. രാജ്യാന്തര തലത്തില്‍ തന്നെ ആദരണീയ വ്യക്തിത്വമായ ശ്രീധരന്‍ എന്ന എഞ്ചിനീയറിന്റെ അഭിപ്രായവും ഉപദേശവും ഉള്‍ക്കൊള്ളാന്‍ കാത്തു നില്‍ക്കുന്ന ഭരണാധികാരികള്‍ ഏറെയാണ്. ഡല്‍ഹി മെട്രോയും പാമ്പന്‍…
Read More