വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേഴ്സ് ഡിസീസ്. ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്നതു പോലെയുള്ള ശബ്ദവും, ചെവിക്കായമില്ലതെതന്നെ ചെവി നിറഞ്ഞിരിക്കുന്നതു പോലുള്ള തോന്നലും ഇടയ്ക്കിടെ അനുഭവപ്പെടുന്ന കേൾവിക്കുറവുമൊക്കെയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ. രോഗം ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കേൾവി പൂർണമായും നഷ്ടപ്പെടാം.സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്. എന്താണു കാരണം?ചെവിക്കുള്ളിലെ അർധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം. എന്നാൽ, ഇക്കാര്യം ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്തക്കുഴലുകൾ മൈഗ്രേനിലെ പോലെ കോച്ചി ചുരുങ്ങുന്നതാണ് മിനിയേഴ്സ് രോഗം ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ചിലരിൽ ഇതു പാരമ്പര്യമായി കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളിക്കളയാനാവില്ല. സാധാരണ ചെയ്യുന്നത്ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോത്പാദനമാണോ , അവ…
Read More