ബോളിവുഡിലെ സൂപ്പര്‍ ദമ്പതികളാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. 1991ലാണ് ഷാരൂഖ് ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷം ഗൗരിയെ സ്വന്തമാക്കുന്നത്. വിവാഹസമയത്ത് ഷാരൂഖിന് പ്രായം വെറും 26. ഈ സമയത്ത് ഷാരൂഖ് ബോളിവുഡിലെത്തിയിട്ടില്ല. ഷാരൂഖ് അപ്പോള്‍ ടെലിവിഷന്‍ ഷോകളിലെ സൂപ്പര്‍താരമായിരുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിരുന്നു. അതിലൊരു ആരാധകന് ഷാരൂഖിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. എന്തിന് നേരത്തെ വിവാഹം ചെയ്തുവെന്നായിരുന്നു ചോദ്യം. അതിനു ഷാരൂഖ് നല്കിയ മറുപടി ഭാര്യ ഗൗരി ഖാന്റെ ഹൃദയം നിറയ്ക്കുന്നതായിരുന്നു. ”സഹോദരാ, സ്നേഹവും ഭാഗ്യവും എപ്പോള്‍ വേണമെങ്കിലും ഒരുമിച്ചെത്താം. എനിക്ക് ഇതു രണ്ടും ഗൗരിയുടെ രൂപത്തില്‍ നേരത്തെ എത്തി” ഇതായിരുന്നു ഷാരൂഖിന്റെ മാസ് മറുപടി. ഇന്‍സ്റ്റഗ്രാമിലൂടെ ഷാരൂഖ് മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. പക്ഷേ ഭാര്യ ഗൗരിയ്ക്കൊപ്പമുളള ഫോട്ടോ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. അടുത്തിടെ ആദ്യമായി ഷാരൂഖ് ഭാര്യയ്ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍…
Read More