ഒട്ടാവ: കാനഡയിലെ വെസ്റ്റേൺ ഒന്റാറിയോ സർവകലാശാല പ്രഫസർ ജോഷ്വ പിയേഴ്സിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നടത്തിയ പഠനത്തിലെ വിവരങ്ങൾ ലോകത്തെയാകെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ആഗോളതാപനം നിലവിലുള്ളതിൽനിന്നു രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാല്‍, അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമാകുമെന്നു പഠനറിപ്പോർട്ടിൽ മുന്നറിയിപ്പ് നല്കുന്നു. എനർജീസ് ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അന്തരീക്ഷത്തിൽ കാർബൺ വർധിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. കാർബണിന്റെ 40 ശതമാനത്തിലധികവും എണ്ണ-വാതക വ്യവസായത്തിലൂടെയാണ് അന്തരീക്ഷത്തിൽ എത്തുന്നത്. വരാനിരിക്കുന്ന വലിയ ദുരന്തത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ പുറംതള്ളപ്പെടുന്ന കാർബണിന്റെ തോത് കുറയ്ക്കണം. ഫോസില്‍ ഇന്ധന ഉപയോഗത്തില്‍നിന്നു പിന്തിരിയുകയും മറ്റ് ഊര്‍ജ സാധ്യതകളെ ഉപയോഗപ്പെടുത്തുകയുമാണ് ഈ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള ഏക പോംവഴി. ഗവൺമെന്റിന്റെയും കോർപ്പറേറ്റുകളുടെയും പൗരന്മാരുടെയും ഉയർന്ന തലത്തിലുള്ള നടപടികളും ഇടപെടലും ഇതിനായി പഠനം ആവശ്യപ്പെടുന്നു.
Read MoreTag: earth
ഭൂമിയുടെ ‘മുഖപ്രസാദം’ കുറയുന്നു ! ഓരോ വര്‍ഷവും തിളക്കം കുറഞ്ഞു വരുന്നതായി ഗവേഷകരുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍…
ഭൂമിയുടെ മുഖപ്രസാദം നഷ്ടമാവുന്നുവോ…ഭൂമിയുടെ തിളക്കം കുറയുന്നതായി ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലാണ് ഇത്തരമൊരു ചോദ്യത്തിന് ആധാരം. ഭൂമിയുടെ തിളക്കം ഭൂമിയിലുള്ളവര്‍ക്ക് കാണാനാവില്ലെങ്കിലും ബഹിരാകാശ യാത്രികള്‍ക്ക് ഇത് വ്യക്തമായി കാണാം. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നീല നിറത്തില്‍ തിളങ്ങുന്നൊരു ഗ്രഹമാണ് ഭൂമിയെന്ന് കാണാം. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഈ തിളക്കമുണ്ടാവുന്നത്. എന്നാല്‍ ഭൂമി പഴയ ഭൂമിയല്ലെന്നു പറഞ്ഞതുപോലെ ഗ്രഹത്തിന് പഴയതു പോലെ തിളക്കവുമില്ലെന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭൂമിയുടെ തിളക്കം കുറഞ്ഞുവരികയാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ഓരോ രാത്രിയിലും വിവരങ്ങള്‍ ശേഖരിച്ചാണ് ബിഗ് ബെയര്‍ സോളാര്‍ ഓബ്സര്‍വേറ്ററിയിലെ ഗവേഷകര്‍ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴുള്ള എര്‍ത്ത് ഷൈന്‍ അഥവാ ഭൂനിലാവ് ചന്ദ്രന്റെ ഇരുണ്ട വശത്ത് പതിയുമ്പോഴുണ്ടാവുന്ന വെളിച്ചം വിശകലനം…
Read Moreചൊവ്വയില്‍ വന്‍സ്വര്‍ണ നിക്ഷേപമോ ? ക്യൂരിയോസിറ്റിയില്‍ പതിഞ്ഞത് സ്വര്ണപ്പാറയുടെ ചിത്രങ്ങളെന്ന സംശയത്തില്‍ ഗവേഷകര്‍…
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പേടകം ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിന്നയച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് സംസാരവിഷയം. ചൊവ്വയില്‍ തിളങ്ങുന്ന ‘ഗോള്‍ഡണ്‍’ പാറ കണ്ടെത്തിയെന്ന പ്രചരണവും ഇതോടെ ശക്തമാവുകയാണ്. റോവര്‍ അയച്ച ചിത്രം സൂം ചെയ്തപ്പോഴാണ് തിളക്കമുള്ള വിചിത്ര വസ്തു കണ്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ ചിത്രങ്ങള്‍ കണ്ടെത്താനും ലഭിച്ച ചിത്രത്തെ കുറിച്ച് പഠിക്കാനുമാണ് ഗവേഷകരുടെ നീക്കം. ‘ലിറ്റില്‍ കൊളോനസി’ എന്നാണ് നാസ ഗവേഷകര്‍ ഈ പാറക്കഷ്ണത്തിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ക്ലോസ് അപ് ചിത്രങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതൊരു ഉല്‍ക്കാശില ആകാനാണ് സാധ്യതയെന്നും ഇതിനാലാണ് വിചിത്ര തിളക്കമെന്നും നാസ ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ കെമിസ്ട്രി ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നതിനു ശേഷമെ കണ്ടെത്തിയത് എന്താണെന്ന് വ്യക്തമായി പറയാന്‍ സാധിക്കൂ. എന്നാല്‍ ആ സ്ഥലത്തിന്റെ ചിത്രം പകര്‍ത്താനുള്ള റോവറിന്റെ രണ്ടാം ശ്രമം പരാജയപ്പെട്ടു. വിചിത്ര വസ്തുവിന്റെ ക്ലോസ്…
Read Moreനിബിരു എത്തുന്നത് ലോകാവസാനത്തിനായോ…? പ്ലാനറ്റ് എക്സ് എന്നറിയപ്പെടുന്ന ഗ്രഹം എത്തുക ഏപ്രില്‍ 23ന്; നിബിരുവിന്റെ ആഗമനം ലോകത്ത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇങ്ങനെ…
ലോകാവസാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും മനുഷ്യന് ഒരേപോലെ കൗതുകവും പേടിയുമാണ് സമ്മാനിക്കുക. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു അദൃശ്യ ഗ്രഹം ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും, അത് ക്രമേണ ലോകവാസനത്തിലേക്ക് എത്തുമെന്ന വാദവുമായി ചില ശാസ്ത്രജ്ഞന്മാര് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്ലാനറ്റ് എക്സ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഗ്രഹത്തിന്റെ ഔദ്യോഗിക നാമം ”നിബുരു” എന്നാണ്. നിബുരു ഒരു ഗ്രഹമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍സ്പിറസി തിയറിസ്റ്റുകള് അത് അംഗീകരിക്കുന്നില്ല. ഇക്കൂട്ടരുടെ ഏറ്റവും പുതിയ പ്രവചനം ഈ വരുന്ന ഏപ്രില്‍ 23ന് നിബുരു ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നും, അത് ലോകവസാനത്തിന്റെ ആരംഭമാകുമെന്നുമാണ്. നിബിരു ഭൂമിയില്‍ വന്നിടിക്കുമെന്ന പ്രവചനം ഇത് മൂന്നാം തവണയാണ് ആവര്‍ത്തിക്കുന്നത് 2015ഏപ്രിലിലും 2016 ഡിസംബറിലും ആയിരുന്നു ആ ദിവസങ്ങള്‍. നിബിരുവിന്റെ വരവോടെ മൂന്നാം ലോക മഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് ഡേവിഡ് മിയേഡ് എന്നയാളുടെ പ്രവചനം. 2018 ഏപ്രിലിലായിരിക്കും…
Read Moreഭൂമിയിലെ താപനില 860 ഡിഗ്രിയാകുമ്പോള്‍ ഭൂമി ശുക്രനെപ്പോലെയാകും ! ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് പാഞ്ഞടുക്കും;ഹോക്കിംഗ് ലോകാവസാനത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…
കഴിഞ്ഞ ദിവസം അന്തരിച്ച മഹാശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മനുഷ്യവര്‍ഗം ഇനി എത്രനാള്‍…ധൂര്ത്തുപുത്രനെപ്പോലെ നമ്മള് ഭൂമിയെ നശിപ്പിച്ചു കഴിഞ്ഞു. നിലനില്ക്കണമെങ്കില് ആകാശത്തേക്കു നോക്കൂ… ഹോക്കിങ് ലോകത്തോട് പറഞ്ഞ വാക്കുകളാണിത്. ലോകജനതയുടെ നിലനില്‍പ്പിന് നിര്‍ണായമാകുന്ന ഏറെക്കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. മഹാശാസ്ത്രജ്ഞന്റെ മഹത്തായ വാക്കുകളിലൂടെ… ഭൂമിയില്‍ മനുഷ്യജീവിതം ഇനി 200 വര്‍ഷം കൂടി മാത്രമേ ഉണ്ടാവൂ എന്നാണ് ഹോക്കിംഗ് പ്രവചിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കു ജീവിക്കാന്‍ മറ്റു ഗ്രഹങ്ങളെ തേടണം. ഒന്നുകില്‍ ഭൂമിയില്‍ ഛിന്നഗ്രഹം വന്നിടിച്ചുള്ള ദുരന്തം. അന്യഗ്രഹ ജീവികളുടെ കടന്നുകയറ്റം. ഇവയല്ലെങ്കില്‍ ആര്‍ജിത ബുദ്ധി വിനാശം വിതയ്ക്കും. ജനസംഖ്യാപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ അമിതചൂഷണം എന്നിവമൂലം ഭൂമിയില്‍ ജീവിതം ഇനി പ്രയാസമേറിയതാകും. ആഗോളതാപനമാണ് ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധി. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഭൂമി ശുക്രനു തുല്യമാകും. താപനില 860 ഡിഗ്രി സെല്‍ഷ്യസ്…
Read Moreസര്‍വനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന സൂചനയുമായി ശാസ്ത്രജ്ഞര്‍; മുന്നറിയിപ്പ് കിട്ടുന്നത് 15 മിനിറ്റ് മുമ്പ് മാത്രം
ഭൂമിയില്‍ കനത്തനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഈ ദുരന്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മുന്നൊരുക്കം നടത്താന്‍ വെറും പതിനഞ്ചു മിനിറ്റു മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കുകയെന്നും ഇവര്‍ പറയുന്നു. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന് (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. സംഭവിക്കുന്നത് സൂര്യനിലാണെങ്കിലും ഭൂമിയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതം ഭയങ്കരമായിരിക്കും. സൂര്യനില്‍ നിന്ന് ചില സമയത്ത് സൂര്യവാതങ്ങളും പ്ലാസ്മയും കാന്തിക നക്ഷത്രങ്ങളും കൂട്ടത്തോടെ പുറന്തള്ളപ്പെടുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന് അഥവാ സൂര്യന്റെ ജ്വലനമെന്ന് വിളിക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലത്തെ തകരാറിലാക്കാന്‍ ഇവക്കാകും. റേഡിയോ തരംഗങ്ങളെ ബാധിക്കാനും ജിപിഎസ് സംവിധാനം തകരാറിലാകാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാനുമൊക്കെ ഈ സൂര്യജ്വലനം കാരണമാകും. വന്‍തോതിലുള്ള ഊര്‍ജപ്രവാഹം വൈദ്യുത വിതരണ കേന്ദ്രങ്ങളിലെ ട്രാന്‍സ്ഫോമറുകളെ തകര്‍ക്കും. മാത്രമല്ല വെറും 15 മിനിറ്റു മുമ്പു മാത്രമേ ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിക്കൂ.…
Read More