അഫ്ഗാന് സേനയ്ക്കു മുമ്പില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. കീഴടങ്ങിയവരുടെ കൂട്ടത്തില്‍ മകളുണ്ടെന്ന് ബിന്ദു അറിയിച്ചു. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് തിരിച്ചറിഞ്ഞത്. 2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐ.എസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്ക്കൊപ്പം ഭര്‍ത്താവ് ഈസ(ബെക്സന്‍),മകള്‍ മൂന്നുവയസ്സുകാരി ഉമ്മുക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ബിന്ദുവും. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ഒരു ചിത്രത്തില്‍ നിന്ന് മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞെന്നും മുഖം മറച്ചിരിക്കുന്നതിനാല്‍ മകളെ തിരിച്ചറിയാനായില്ലെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞു. കാസര്‍കോട്…
Read More